Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ശ്രീ നാരായണ ഗുരു സമാധി ദിനം മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന പേരിൽ ചക്കുവള്ളി മിഴി ഗ്രന്ഥശാല ആചരിച്ചു

ശ്രീ നാരായണ ഗുരു സമാധി ദിനം മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന പേരിൽ ചക്കുവള്ളി മിഴി ഗ്രന്ഥശാല ആചരിച്ചു

സ്വന്തം ലേഖകൻ

കുന്നത്തൂർ: സമൂഹ തിന്മകൾക്കും ജാതി ചിന്തകർക്കും എതിരെ നവോത്ഥാന പോരാട്ടങ്ങളിലൂടെ കേരളത്തിന് പുതുമുഖം നൽകിയ സാമൂഹിക പരിഷ്‌ക്കർത്താവ് ശ്രി നാരായണഗുരുദേവന്റെ മഹാസമാധി ദിനം ചക്കുവള്ളി മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ആചരിച്ചു. കേരളത്തിൽ നിലനിന്നിരുന്ന സവർണ മേൽക്കോയ്മ, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ ശാപങ്ങൾക്കെതിരെ ഗുരു നടത്തിയ പോരാട്ടങ്ങൾ കേരളത്തിന്റെ ചരിത്രത്തിൽ തങ്കലിപികളാൽ എഴുതിച്ചേർക്കപ്പെട്ടിട്ടുണ്ട്. മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിനു പകരം ഗുരു വിദ്യാലയങ്ങളും ക്ഷേത്രങ്ങളും സ്ഥാപിച്ച് അവർണ്ണരുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ചു. മറ്റുള്ളവരോടുള്ള തുറന്ന സമീപനവും അഹിംസാപരമായ തത്ത്വചിന്തയും അദ്ദേഹത്തിന്റെ മുഖമുദ്രകളായിരുന്നു. സാമൂഹ്യതിന്മകൾക്കെതിരെയുള്ള പോരാട്ടമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.

'' ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ' ഇതായിരുന്നു അദ്ദേഹത്തിന്റെ ആദർശവും ജീവിതലക്ഷ്യവും. തന്റെ സാമൂഹിക പരിഷ്‌കാരങ്ങൾ പ്രചരിപ്പിക്കാനായി ഡോ. പൽപുവിന്റെ പ്രേരണയാൽ അദ്ദേഹം 1903-ൽ ശ്രീ നാരായണ ധർമ്മ പരിപാലന യോഗം സ്ഥാപിച്ചു.'മതമേതായാലുംമനുഷ്യ9 നന്നായാൽ മതി'എന്നാണ് അദ്ദേഹം നാടിന് നല്കിയ സന്ദേശം. കാലത്തിന്റെ അനിവാര്യതയായിരുന്നു ഗുരുവിന്റെ ജനനം. മതത്തിന്റെയും ജാതിയുടെയും വർണത്തിന്റെയും പേരിൽ പ്രത്യക്ഷത്തിൽ അകറ്റി നിർത്തിയിരുന്ന ഒരു വലിയ ജനവിഭാഗം. വികലമായ ആ കാലഘട്ടത്തിന്റെ നവനിർമ്മാണത്തിനു വേണ്ടുന്ന ചേരുവകളെല്ലാം അസാധാരണമായ തപസ്സിലൂടെയും പാണ്ഡിത്യത്തിലൂടെയും ഗുരു കരസ്ഥമാക്കി നാടിന് നല്കി.

ഗുരു നീട്ടിയ വെളിച്ചം വിഭാഗീയതകളില്ലാത്ത ഒരു ലോകത്തിന്റെ പുനഃസൃഷ്ടിയായിരുന്നു. . ജാതി മത വർഗീയതകൾ കേരളത്തെ പല കളങ്ങളിലേക്കു തിരിച്ചിട്ടിരുന്ന കാലത്ത് അടിച്ചമർത്തപ്പെട്ടവർ സ്വാതന്ത്ര്യം എങ്ങനെ നേടിയെടുക്കണമെന്നു പോരാടി കാണിച്ചു തന്നയാളാണു ഗുരുദേവൻ. 'വിദ്യകൊണ്ടു സ്വതന്ത്രരാവൂ' എന്ന് ഗുരു ഉദ്‌ബോധിപ്പിച്ചതിന്റെ മൂല്യം എത്രത്തോളമെന്ന് നമുക്ക് ബോധ്യമാവും. കേരള സമൂഹത്തിന്റെ മുഴുവൻ നവോത്ഥാന നായകനാണ് ഗുരു; ഈഴവ സമൂഹത്തിന്റേതു മാത്രമല്ല. അങ്ങനെ ചുരുക്കിക്കളയുന്ന പ്രവർത്തനങ്ങൾ ഗുരുദർശനത്തോടു ചെയ്യുന്നത് വലിയ തെറ്റാണ്. ഗുരുദർശനങ്ങൾ ആഴത്തിൽ മനസ്സിലാക്കുകയും പഠിപ്പിക്കുകയും ചെയ്യേണ്ടത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ്.

ഒരു കവിയെന്ന നിലയിലോ ദാർശനികനെന്ന നിലയിലോ യോഗിയെന്ന നിലയിലോ വിദ്യാഭ്യാസ വിചക്ഷണനെന്ന നിലയിലോ സാമ്പത്തിക ശാസ്ത്രജ്ഞനെന്ന നിലയിലോ ഭിഷഗ്വരനെന്ന നിലയിലോ സിദ്ധനെന്ന നിലയിലോ മുൻവിധികളില്ലാതെ കേരള സമൂഹത്തിന് എന്നും ഗുരുവിനെ കാണാൻ സാധിക്കും. ഗുരുവിന്റെ ദർശനം ലോകത്തിനാകമാനമിന്ന് ആവശ്യമാണ്.

ജാതി ചിന്തികളും തൊട്ടുകൂടായ്മയും കൊടികുത്തി വാണിരുന്ന കേരളത്തിൽ ഗുരുസന്ദേശം പുതിയ ഒരു വീക്ഷണ വാതിലാണ് തുറന്നിട്ടത്. മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന എന്ന ദർശനം മനുഷ്യരാശിയെ മാറ്റിമറിച്ചു. എല്ലാ മതങ്ങളുടേയും സാരം ഒന്നു തന്നെയാണെന്നും അതുകൊണ്ട് മതം പലതല്ല; ഒന്നാണെന്നുമാണ് ഗുരു അനുശാസിച്ചത്. മാനവരാശിക്ക് മഹത്തായ ജീവിത സന്ദേശം നൽകിയ ഗുരുദേവന്റെ ഈ മഹാസമാധി ദിനത്തിൽ ആദരവോടെ സ്മരിച്ച് കൊണ്ട് ചക്കുവള്ളി മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നാരായണ ഗുരു മഹാസമാധി ദിനം മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന പേരിൽ ആചരിച്ചു.ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തംഗം അക്കരയിൽ ഹുസൈൻ ഉദ്ഘാടനം ചെയ്തു.എം.എസ് സന്ദീപ് അദ്ധ്യക്ഷത വഹിച്ചു. എം.സുൽഫിഖാൻ റാവുത്തർ, അർത്തിയിൽ അൻസാരി, എന്നിവർ പ്രസംഗിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP