Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ചെറിയ കുട്ടി ഹിരോഷിമ ദിനാചരണം സംഘടിപ്പിച്ചു

ചെറിയ കുട്ടി ഹിരോഷിമ ദിനാചരണം സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

കുന്നത്തുർ: ചക്കുവള്ളി മിഴി ഗ്രന്ഥശാല മിഴി കുട്ടി കൂട്ടം ബലവേദിയുടെ നേതൃത്വത്തിൽ ഹിരോഷിമ ദിനം ചെറിയ കുട്ടി എന്ന പേരിൽ ആചരിച്ചു.ജപ്പാന്റെ കറുത്തദിനങ്ങളെ ഓർമിപ്പിച്ചു കൊണ്ട് വീണ്ടുമൊരു ഹിരോഷിമ ദിനം. ജപ്പാനിലെ ചെറുപട്ടണത്തെ അമേരിക്കൻ രാക്ഷസത്തീനാളങ്ങൽ ആർത്തിയൊടെ വിഴുങ്ങിയത് 1945 ഓഗസ്റ്റ് ആറിന് രാവിലെ 8:15നായിരുന്നു. ലോകത്ത് ആദ്യമായി അണുബോംബ് വർഷിച്ച ദിനമാണിന്ന്. രണ്ടാം ലോക മഹായുദ്ധത്തിന് നാന്ദി കുറിച്ച് അമേരിക്ക ജപ്പാനിലെ ഹിരോഷിമയിൽ ലിറ്റിൽ ബോയ് എന്ന് അണുബോംബ് മനുഷ്യർക്ക് നേരെ വർഷിച്ച കറുത്ത ദിനത്തെ ലോകം ഇന്നും ഞെട്ടലോടെയാണ് ഓർമ്മിക്കുന്നത്. അമേരിക്കൻ വ്യോമസേനയുടെ ബി 29 ബോംബർ വിമാനമായ എനോള ഗേയിൽ നിന്നാണ് അണുബോംബ് വർഷിച്ചത്. സൂര്യനു തുല്യം ഉയർന്ന് പൊങ്ങിയ തീജ്വാലകൾ ഹിരോഷിമ നഗരത്തെ ചാമ്പലാക്കി.

അതിഭയങ്കരമായ ചൂടിൽ ഹിരോഷിമ ഉരുകി തിളച്ചു. സ്‌ഫോടനത്തിൽ 1,40,000 മനുഷ്യ ജീവനുകളാണ് കൊല്ലപ്പെട്ടത്.ബോംബ് വർഷത്തിന്റെ റേഡിയേഷൻ പിന്നെയും പതിറ്റാണ്ടുകളോളം ജപ്പാനെ വേട്ടയാടി. റേഡിയേഷൻ അതിപ്രസരത്തിൽ പിൽക്കാലത്ത് ജനിക്കുന്ന കുട്ടികളിൽ ഉൾപ്പെടെ ഇരട്ടിയാളുകൾ രോഗം ബാധിച്ച് ദുരിത ജീവിതം നയിക്കുന്നു. യുദ്ധകെടുതിയുടെ ഹൃദയഭേതകമായ കാഴ്ചകൾ വേദനയോടെ ലോകത്തിന് മുന്നിൽ തുറന്ന് കാട്ടിയ സ്ഥലങ്ങളാണ് ഹിരോഷിമയും നാഗസാക്കിയും. മിഴി ഗ്രന്ഥശാല അങ്കണത്തിൽ ഹിരോഷിമദിനം ചെറിയ കുട്ടി എന്ന പേരിൽ ആചരിച്ചു. ലോകയുദ്ധങ്ങളിൽ മരണപ്പെട്ടവർക്ക് സ്മരണാജ്ഞലികൾ അർപ്പിച്ചു ചേർന്ന യോഗം ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തംഗം അക്കരയിൽ ഹുസൈൻ ഉദ്ഘാടനം ചെയ്തു. അർത്തിയിൽ അൻസാരി അദ്ധ്യക്ഷത വഹിച്ചു.എം.സുൽഫിഖാൻ റാവുത്തർ, റിസാദ് ഷോളയാർ മിഴി കുട്ടി കൂട്ടം ഭാരവാഹികളായ മനുചിത്ത പാലമൂട്ടിൽ എസ്.സൻഹ എന്നിവർ പ്രസംഗിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP