Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അക്ഷര വഴിയിലെ നാട്ട് പള്ളിക്കുടമായി മിഴി ഗ്രന്ഥശാല ചക്കുവള്ളി

അക്ഷര വഴിയിലെ നാട്ട് പള്ളിക്കുടമായി മിഴി ഗ്രന്ഥശാല ചക്കുവള്ളി

സ്വന്തം ലേഖകൻ

കുന്നത്തൂർ: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ വിദ്യാലയങ്ങൾ അടഞ്ഞു കിടക്കുകയാണെങ്കിലും സംസ്ഥാനത്തെ വിദ്യാർത്ഥികൾക്കു വേണ്ടിയുള്ള ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചിരിക്കുന്നു. മികച്ച പ്രതികരണവും പിന്തുണയുമാണ് ഓൺലൈൻ ക്ലാസിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. വിക്ടേഴ്‌സ് ചാനൽ വഴിയാണ് ക്ലാസുകൾ സംപ്രേഷണം ചെയ്യ്തു കൊണ്ടിരിക്കുന്നത്. പുതിയ പഠനരീതി വിദ്യാർത്ഥികളും രക്ഷകർത്താക്കളും പൊതു സമൂഹവും ഏറ്റെടുത്തിരിക്കുകയാണ്ആദ്യ ആഴ്ച ട്രയൽ അടിസ്ഥാനത്തിൽ സംപ്രേഷണം നടന്നുകൊണ്ടിരിക്കുന്നു. ഡിടിഎച്ച് വഴിയും വിക്ടേഴ്‌സിന്റെ ഫേസ്‌ബുക് പേജിലും യൂട്യൂബ് ചാനൽ വഴിയും വെബ്‌സൈറ്റ് വഴിയും സംപ്രേഷണമുണ്ട്.

വീട്ടിൽ ടിവിയോ സ്മാർട്ട്‌ഫോണോ ഇന്റർനെറ്റോ ഇല്ലാത്ത ഒരു കുട്ടിക്കുപോലും ഗ്രന്ഥശാല പരിധിയിൽ പഠിക്കാൻ പറ്റാതിരിക്കുന്ന സാഹചര്യം പൂർണമായും ഒഴിവാക്കുകയെന്ന ലക്ഷ്യവുമായി മിഴി ഗ്രന്ഥശാല ചക്കുവള്ളി നാല് കേന്ദ്രങ്ങളിൽ ഓൺലൈൻ ക്ലാസ് റൂമുകൾ ഒരുക്കിയിരിക്കുന്നത്. ഓൺലൈൻ ക്ലാസ് റൂമിന്റെ ഉദ്ഘാടനം ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തംഗം അക്കരയിൽ ഹുസൈൻ നിർവ്വഹിച്ചു. ഗ്രന്ഥശാല ഭാരവാഹികളായ എം.സുൽഫിഖാൻ റാവുത്തർ, അനിൽ പി തോമസ്, ലത്തീഫ് പെരുംകുളം, മധു.സി. ശൂരനാട്, നിസാം കാക്കാ, വിനു കുമാർ പാലമൂട്ടിൽ, സുമേഷ് ഇടവനാട്ട്, റജീവ് എം പ്ലാമൂട്ടിൽ, ബിജു ശാസ്താംനട, ടി.എസ് നൗഷാദ് ,ലൈബ്രേറിയൻ ദിവ്യ ശക്തികുമാർ എന്നിവർ നേതൃത്വം നല്കുന്നു. ഓൺലൈൻ പഠനത്തിന് വേണ്ട സൗകര്യങ്ങൾ ഒന്നും ഇല്ലാത്ത കുട്ടികൾക്ക് കൈത്താങ്ങായിട്ടാണ് ഗ്രന്ഥശാല പ്രവർത്തകർ ഇതിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് മുന്നോട്ട് പോകുന്നത്.

എല്ലാ മാനദണ്ഡങ്ങളും പാലിച്ച് വിവിധ പൊതു വിദ്യാലയങ്ങളിലെ അദ്ധ്യാപകരുടെ വീടുകളാണ് ഓൺലൈൻ ക്ലാസ് മുറികളായി തിരഞ്ഞെടുത്തിരിക്കുന്നത്. കുട്ടികൾക്ക് പഠനത്തിന് അദ്ധ്യാപകരുടെ സഹായം കൂടി ലഭിക്കുന്നു എന്നതും നേട്ടമായി കാണുന്നു. അക്ഷര വഴിയിലൂടെ നാട്ട് പള്ളിക്കൂടമായി മാറുന്ന മിഴി ഗ്രന്ഥശാല ചക്കുവള്ളിയുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് കുന്നത്തൂർ എം എൽ എ കോവൂർ കുഞ്ഞുമോൻ, കൊല്ലം ജില്ലാ പഞ്ചായത്തംഗം എം.ശിവശങ്കരപിള്ള, പോരുവഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.ബിനീഷ്, മാപ്പിളപ്പാട്ടിലൂടെ ശ്രദ്ദേയനായ ഫാ. സെവേരിയോസ് തോമസ് തുടങ്ങിയ പ്രമുഖർ രംഗത്ത് വന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP