Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്രൗഡ് ഫണ്ടിങ് കേരളത്തിൽ വേരുറപ്പിക്കുന്നു; 10 വർഷത്തിനുള്ളിൽ മിലാപ് സമാഹരിച്ചത് 15 കോടിയിലധികം രൂപ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മിലാപ് പോലുള്ള പ്ലാറ്റ്ഫോമിലൂടെയുള്ള ഓൺലൈൻ ക്രൗഡ് ഫണ്ടിങ് ഇന്ത്യയിൽ ജനപ്രീതി നേടുന്നു. ചികിത്സാധന സഹായത്തിന് ഉൾപ്പെടെ ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്ഫോമായ മിലാപിലൂടെ സമാഹരിച്ചത് 15 കോടിയലധികം രൂപ. കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി 4500 ൽ അധികം ധനസമാഹരണ ക്യാമ്പയിനാണ് മിലാപ് സംഘടിപ്പിച്ചത്.

പത്ത് വർഷത്തിനുള്ളിൽ കേരളത്തിലെ നിരവധി പ്രമുഖ ആശുപത്രികളുമായി സഹകരിച്ച് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികൾക്ക് മികച്ച ചികത്സ ഉറപ്പാക്കാൻ മിലാപിന് കഴിഞ്ഞു. മെഡിക്കൽ സംബന്ധമായ ആവശ്യങ്ങൾക്കാണ് മിലാപിലൂടെ കൂടുതൽ ധനസമാഹരണം നടന്നിട്ടുള്ളത്.എന്നാൽ കഴിഞ്ഞ കുറച്ചുകാലമായി വിദ്യാഭ്യാസം,ദുരിതാശ്വാസധനസഹായം എന്നിവയ്ക്കും മിലാപ് വഴി ക്യാമ്പയിൻ സംഘടിപ്പിച്ചിട്ടുണ്ട്. പ്രളയബാധിതകർക്കായി രണ്ടുകോടിയിലധികം രൂപയാണ് മിലാപ് വഴി കണ്ടെത്തിയത്. വളരെ സുതാര്യമാണ് മിലാപിന്റെ ധനനസമാഹരണ ക്യാമ്പയിൻ .സഹായധനം നൽകുന്ന വ്യക്തികൾക്ക് വിവരങ്ങൾ ട്രാക്ക് ചെയ്യാനും ധനസമാഹരണത്തിന്റെ നിലവിലെ സ്ഥിതിയെ കുറിച്ച് അറിയുന്നതിനായി നിരന്തരം അപ്ഡേറ്റുകളും ലഭിക്കും. കൂടാതെ സംഭാവന ചെയ്യുന്നവേളയിൽ ആകെ ലഭിച്ച തുകയെത്രയെന്നും ദാതാവിന് കാണുവാൻ കഴിയും. ഇത്തരത്തിൽ വഞ്ചനയും കബളിപ്പിക്കലും തടഞ്ഞുകൊണ്ടാണ് മിലാപ് അർഹരായവർക്ക് സഹായം എത്തിക്കുന്നത്.

ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങാകുവാൻ കുറഞ്ഞ കാലയളവിന് ഉള്ളിൽ തന്നെ നിരവധിയാളുകളാണ് മിലാപ് വഴി ധനസമാഹരണം നടത്താൻ രംഗത്തെത്തിയത്. പ്രമുഖ ആശുപത്രിയെ കോർഡിനേറ്റർ ആയി ജോലി ചെയ്യുന്ന ജോസിൻ പെരുമന മിലാപ് ധനസമാഹരണത്തിലൂടെ 70ൽ അധികം രോഗികൾക്കാണ് സഹായം എത്തിച്ചത്. എട്ടുവയസുകാരി അബിനയുടെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കുള്ള തുക സുമനസുകളിൽ നിന്ന് സമാഹരിച്ചത് മിലാപ് വഴിയാണെന്ന് ജോസിൻ പറഞ്ഞു. അബിനയുടെ പിതാവ് കരൾ ദാനം ചെയ്യാൻ തയാറായിരുന്നുവെങ്കിലും ചികിത്സയ്ക്കാവശ്യമായ തുക ഇല്ലായിരുന്നു. ഈ സാഹചര്യത്തിലാണ് ക്രൗഡ്ഫണ്ടിങ് പ്ലാറ്റ്ഫോമായ മിലാപ് വഴി തുക സമാപിച്ചത്. 630 സുമനസുകളിൽ നിന്ന് 11 ലക്ഷം രൂപയാണ് അബിനയുടെ ചികിത്സയ്ക്കായി സമാഹരിച്ചു. കൃത്യസമയത്ത് മികച്ച ചികിത്സ ലഭ്യമായതിനാൽ അബിന ഇപ്പോൾ സുഖം പ്രാപിച്ചുവെന്നും തുടർ പരിശോധന നടക്കുകയാണെന്നും ജോസിൻ പറഞ്ഞു.

കോവിഡ് 19 പ്രതിസന്ധ നേരിടുന്നവരെ സഹായിക്കാൻ സന്നദ്ധ സംഘടനകൾ മിലാപിലൂടെ ധസമാഹഹരണം നടത്തുകയും അർഹതപ്പെട്ടവർക്ക് സഹായം എത്തിക്കുകയും ചെയ്തിട്ടുണ്ട്. വയനാട്ടിലെ ആദിവാസികുടുംബങ്ങൾക്കും കേരളത്തിലെ ദിവസക്കൂലിപ്പണിക്കാർക്കും ധനസഹായം ഉറപ്പുവരുത്തുന്നതിനായി സന്നദ്ധ സംഘടനയായ ആന്മേരി ഫൗണ്ടേഷൻ 6.5 ലക്ഷം രൂപ സമാഹരിച്ചു. ഇത്തരത്തിൽ ലഭിച്ച തുക അർഹതപ്പെട്ടവർക്കായി വിനിയോഗിക്കുകയും തുക കൈമറിയതിന്റെ ചിത്രങ്ങൾ ഉൾപ്പെടെ മിലാപിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിൽ പങ്കുവെക്കുകയും ചെയ്തു. ഇങ്ങനെ ചിത്രങ്ങൾ പങ്കുവെക്കുന്നതിലൂടെ അർഹതപ്പെട്ടവർക്ക് സഹായം ലഭ്യമായിട്ടുണ്ടോയെന്നറിയാൻ ദാതാക്കൾക്ക് സാധിക്കുമെന്നതും മിലാപിന്റെ പ്രത്യേകതയാണ്.

ചികിത്സയ്ക്ക് വേണ്ടിയാണ് ഭൂരിഭാഗവും ധനസസമാഹരണം നടത്തുന്നതെങ്കിലും ഓരോ വർഷവും സ്ത്രീ ശാക്തീകരണം, മൃഗക്ഷേമം തുടങ്ങിയ കാരണങ്ങൾക്കായി മിലാപിലൂടെ ധനസമാഹരണം നടത്തുന്നവരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്. ഇതുവരെ 13 കോടിയധികംം തുകയാണ് മെഡിക്കൽ അനുബന്ധ ആവശ്യങ്ങൾക്കായി മിലാപിലൂടെ സമാഹരിച്ചത്. അവയവ മാറ്റിവെക്കൽ ചികിത്സയ്ക്ക് 7000 ക്യാമ്പയിനുകളാണ് മിലാപ് സംഘടിപ്പിച്ചത്.

ആദ്യത്തെ അഞ്ച് വർഷത്തിനുള്ളിൽ ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്ഫോം പ്രയോജനപ്പെടുത്തിയവരിൽ 90% ത്തിലധികവും എറണാകുളം, തിരുവനന്തപുരം പോലുള്ള നഗരങ്ങളിൽ നിന്നുള്ളവരായിരുന്നു. എന്നാൽ മിലാപിലൂടെ കേരളത്തിന്റെ നാനാ ഭാഗത്തുനിന്നും ധനസമാഹരണം നടക്കുന്നതിനാൽ ഈ പ്രവണത മാറിയെന്ന് മിലാപ്പിന്റെ പ്രസിഡന്റും സഹസ്ഥാപകനുമായ അനോജ് വിശ്വനാഥൻ പറഞ്ഞു.കമ്പനിയുടെ സുതാര്യതയും കർശന പരിശോധനയുമാണ് ധനസമാഹരണ വളർച്ചയെ സഹായിച്ച പ്രധാനഘടകമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സൗജന്യധനസമാഹരണ പ്ലാറ്റ്ഫോമായി മിലാപ് മാറുന്നതോടെ കേരളത്തിൽ കൂടുതൽ പേർക്ക് ഈ സേവനം പ്രയോജപ്പെടുത്താൻ സഹായകമാകുമെന്നും അനോജ് വിശ്വനാഥൻ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP