Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മെഡിസെപ്: ജീവനക്കാരെ ഇടതു സർക്കാർ വഞ്ചിച്ചു - എൻ.ജി.ഓ. സംഘ്

മെഡിസെപ്: ജീവനക്കാരെ ഇടതു സർക്കാർ വഞ്ചിച്ചു - എൻ.ജി.ഓ. സംഘ്

ആലപ്പുഴ: ജീവനക്കാരെ വഞ്ചിക്കുന്ന ഇൻഷുറൻസ് പദ്ധതിയാണ് മെഡിസെപ് എന്ന് കേരളാ എൻ.ജി.ഓ സംഘ് ജില്ലാ സെക്രട്ടറി ശ്രീ എൽ.ജയദാസ് ആരോപിച്ചു. ജീവനക്കാരന്റെ സമ്മതം കൂടാതെ അവരുടെ വിഹിതം നിർബന്ധപൂർവ്വം പിടിച്ചെടുത്ത് കോർപ്പറേറ്റുകൾക്ക് നൽകുന്ന ഈ പദ്ധതിയിൽ മികച്ച ചികിത്സ ഉറപ്പാക്കുന്നതിനായി യാതൊന്നും ചെയ്തിട്ടില്ല എന്ന് അദ്ദേഹം ആരോപിച്ചു. മെഡിസെപ്പ് പദ്ധതിക്കെതിരായ ജില്ലാ പ്രതിഷേധദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ്  കെ മധു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ  ശ്രീജിത്ത് കരുമാടി, ജില്ലാ സമിതി അംഗങ്ങളായ സുബ്രഹ്മണ്യൻ, ആദർശ്, നാഗേഷ്, അഭിലാഷ് എന്നിവർ സംസാരിച്ചു.

മെഡിസെപ് പദ്ധതിയിൽ കേരളത്തിലാകമാനം 80 ൽ താഴെ ആശുപത്രികൾ മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഓരോ ജില്ലയിലും പതിനായിരക്കണക്കിന് ജീവനക്കാരനും പെൻഷൻകാരനും അവരുടെ ആശ്രിതരും ഉണ്ടെന്നിരിക്കെ നാമമാത്രമായ ആശുപത്രികളെ മാത്രം ഉൾപ്പെടുത്തിയിരിക്കുന്നത് അപ്രായോഗികമാണ്. പ്രധാന ആശുപത്രികൾ ഒന്നും ഈ പദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടില്ല. ഒ.പി ചികിത്സയും ഈ പദ്ധതിയുടെ ഭാഗമാക്കിയിട്ടില്ല. ജീവനക്കാരന്റെ സമ്മതം വാങ്ങാതെയും ജീവനക്കാരുടെ സംഘടനകളുമായി ചർച്ച ചെയ്യുകയും ചെയ്യാതെ സർക്കാരിന്റെ കോർപ്പറേറ്റ് അനുകൂല നയങ്ങൾ അടിച്ചേൽപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.

പങ്കളിത്തെ പെൻഷൻ പിൻവലിക്കുക, ശമ്പളപരിഷ്‌കരണം നടപ്പിലാക്കുക, ലാസ്റ്റ്ഗ്രേഡ് ജീവനക്കാർക്ക് 25% വകുപ്പ്തല പ്രമോഷൻ നടപ്പാക്കുക തുടങ്ങീ ജീവനക്കാരുടെ പ്രധാന പ്രശ്‌നങ്ങളിൽ മൗനം പാലിക്കുന്ന സർക്കാർ റിലയൻസിനെ സഹായിക്കുന്ന ഈ പദ്ധതിക്കായി കാണിക്കുന്ന ശുഷ്‌കാന്തി സംശയകരമാണ്. സർക്കാരിന് ഒരു ഇൻഷുറൻസ് വകുപ്പ് ഉണ്ടായിരിക്കെ അതിനെ പരിഷ്‌കരിച്ച് ഈ പദ്ധതി നടപ്പിലാക്കാം എന്നിരിക്കെയാണ് സർക്കാർ അംബാനിക്കായി ഈ പദ്ധതി വിട്ടുനൽകിയിരിക്കുന്നത്.

ലക്ഷക്കണക്കിന് ജീവനക്കാരനിൽ നിന്നും പ്രതിവർഷം 3000 രൂപാ വീതം നിർബന്ധപൂർവ്വം പിടിച്ചെടുത്ത് കോർപ്പറേറ്റ് കമ്പനിയായ റിലയൻസിനെ വഴിവിട്ട് സഹായിക്കുന്ന ഈ പദ്ധതിക്കെതിരെ ശക്തമായ പ്രക്ഷോഭം ഉണ്ടാകുമെന്ന് എൻ.ജി.ഓ സംഘ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP