Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സൂപ്പർ ഷീൽഡ്, ബ്രീത്തബിൾ ഫേയ്‌സ് മാസ്‌ക്കുകളുമായി ഫാസ്റ്റ്ട്രാക്ക്

സൂപ്പർ ഷീൽഡ്, ബ്രീത്തബിൾ ഫേയ്‌സ് മാസ്‌ക്കുകളുമായി ഫാസ്റ്റ്ട്രാക്ക്

സ്വന്തം ലേഖകൻ

കൊച്ചി: ഗുണമേന്മയുള്ളതും കുറഞ്ഞ വിലയുള്ളതുമായ ഫേയ്‌സ്മാസ്‌ക്കുകളുടെ ആവശ്യകത വർദ്ധിക്കുന്നത് മനസിലാക്കി പ്രമുഖ യൂത്ത് ആക്‌സറീസ് ബ്രാൻഡായ ഫാസ്റ്റ്ട്രാക്ക് നാല് പാളികളുള്ള, ശ്വസിക്കാൻ എളുപ്പമുള്ള സൂപ്പർ ഷീൽഡ് മാസ്‌ക്കുകൾ പുറത്തിറക്കുന്നു. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് സുരക്ഷ ഉറപ്പുവരുത്തുന്ന രീതിയിൽ സൗകര്യപ്രദമായി ഉപയോഗിക്കാൻ സാധിക്കുന്നതാണ് പുതിയ മാസ്‌കുകൾ.

ഫേയ്‌സ് മാസ്‌ക്കുകൾ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതാണ് ഈ ഉദ്യമമെന്ന് ടൈറ്റൻ കമ്പനി ലിമിറ്റഡ് ഫ്രാഗ്രൻസ് ആൻഡ് ആക്‌സസറീസ് ഡിവിഷൻ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ മനീഷ് ഗുപ്ത പറഞ്ഞു. ഫേയ്‌സ്മാസ്‌ക്കുകളുടെ ആവശ്യകത വർദ്ധിച്ചിരിക്കുന്ന ഇന്നത്തെ സാഹചര്യം ഉപയോഗപ്പെടുത്തുന്നതിനും വില കുറഞ്ഞ രീതിയിൽ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

മൂന്നു വ്യത്യസ്ത നിറങ്ങളിലാണ് ഫാസ്റ്റ്ട്രാക്ക് മാസ്‌ക്കുകൾ വിപണിയിലെത്തുന്നത്. സൂപ്പർ ബ്രീത്തബിൾ ഫേബ്രിക്, സൗകര്യപ്രദമായ സോഫ്റ്റ് ഇലാസ്റ്റിക് ലൂപ്, വീണ്ടും കഴുകി 30 ദിവസം വരെ ഉപയോഗിക്കാം, സ്രവങ്ങളിൽനിന്നും ബാക്ടീരിയകളിൽനിന്നും സംരക്ഷണം നല്കുന്ന, സൂക്ഷ്മാണുക്കളെ പ്രതിരോധിക്കുന്ന ഫിനിഷ് എന്നിവയാണ് ഫാസ്റ്റ്ട്രാക്ക് മാസ്‌ക്കുകളുടെ പ്രത്യേകത.

ബ്രാൻഡ് പ്രത്യേകമായ ശ്രദ്ധ ചെലുത്തി രൂപപ്പെടുത്തിയതാണ് ഒതുക്കമുള്ള ഫാസ്റ്റ്ട്രാക്ക് സൂപ്പർ ഷീൽഡ് മാസ്‌ക്കുകൾ. ഉപയോഗിക്കുന്നവർക്ക് വളരെ സൗകര്യപ്രദമായി ധരിക്കാൻ സാധിക്കുമെന്നതാണ് ഇതിന്റെ മെച്ചം. മലിനീകരണം തടയുന്നതിനും പുറത്തെ പൊടിയിൽനിന്ന് സംരക്ഷണം നല്കുന്നതിനും സഹായിക്കും. ധരിക്കുമ്പോൾ ചൂട് കുറവാണെന്നതും കണ്ണടകളിൽ മൂടലുണ്ടാക്കില്ല എന്നീ പ്രത്യേകതകളുള്ളതിനാൽ വീടിനുള്ളിലും ധരിക്കാം.

ധരിക്കുമ്പോൾ സംരക്ഷണം ഉറപ്പാക്കുന്നതാണ് ഫാസ്റ്റ്ട്രാക്ക് മാസ്‌ക്കുകൾ. https://www.fastrack.in/ എന്ന വെബ്‌സൈറ്റിൽനിന്നും പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽനിന്നും ഫാസ്റ്റ്ട്രാക്ക് മാസ്‌ക്കുകൾ സ്വന്തമാക്കാം. വേൾഡ് ഓഫ് ടൈറ്റൻ, ഫാസ്റ്റ്ട്രാക്ക് സ്റ്റോറുകളിലും ഇവ ലഭ്യമാണ്.

സൂപ്പർ ഷീൽഡ് ഫേയ്‌സ് മാസ്‌കുകൾക്ക് 200 രൂപയാണ് വില. മൂന്ന് അല്ലെങ്കിൽ അഞ്ച് മാസ്‌കുകൾ അടങ്ങിയ വാല്യൂ പായ്ക്കുകളിൽ ആകർഷകമായ വിലയിൽ ലഭ്യമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP