Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഏറ്റവുമധികം വിറ്റഴിച്ച കാർ എന്ന റെക്കോഡുമായി മാരുതി ആൾട്ടോ; ആഭ്യന്തര വിപണിയിൽ 40 ലക്ഷം യൂണിറ്റ് വിൽപ്പനയെന്ന നാഴികക്കല്ല് പിന്നിട്ടു

ഏറ്റവുമധികം വിറ്റഴിച്ച കാർ എന്ന റെക്കോഡുമായി മാരുതി ആൾട്ടോ; ആഭ്യന്തര വിപണിയിൽ 40 ലക്ഷം യൂണിറ്റ് വിൽപ്പനയെന്ന നാഴികക്കല്ല് പിന്നിട്ടു

സ്വന്തം ലേഖകൻ

കൊച്ചി: ഇന്ത്യൻ വ്യാഹന വ്യവസായത്തിൽ സ്ഥിരമായി പുതിയ ബെഞ്ച് മാർക്കുകൾ സൃഷ്ടിക്കുന്ന, ഇന്ത്യയുടെ ഏറ്റവും പ്രിയപ്പെട്ട ആൾട്ടോയ്ക്ക് 40 ലക്ഷം മൊത്തത്തിലുള്ള വിൽപനയെന്ന ശ്രദ്ധേയമായ നാഴികക്കല്ല് പ്രഖ്യാപിക്കുന്നതിൽ ഏറെ അഭിമാനമുണ്ട്. മഹത്തായ ഒരു പൈതൃകത്തിന്റെ പിന്തുണയോടെ, 76% ആൾട്ടോ ഉപഭോക്താക്കളും അവരുടെ ആദ്യകാറായി തെരഞ്ഞെടുത്തതിലൂടെ, ആൾട്ടോ ഇന്ത്യയിൽ കാർ വാങ്ങിക്കുന്നവരുടെ പ്രഥമ പരിഗണനയായി മാറിയിക്കുകയാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽപനയുള്ള കാർ എന്ന കിരീടം ചൂടിയ ആൾട്ടോയ്ക്ക്, ഉപഭോക്താക്കളുടെ സമാനതകളില്ലാത്ത വിശ്വാസവും പിന്തുണയും കൂടാതെ ഈ നാഴികക്കല്ല് പിന്നിടാനാവില്ലായിരുന്നു.

2000 മുതൽ തുടർച്ചയായി ഉയരുന്ന ജനപ്രീതിയും വിശ്വാസവുമായി, മാരുതി സുസുകി ആൾട്ടോ വിവിധ ഭൂപ്രദേശങ്ങളിലുടനീളം നിരവധി കുടുംബങ്ങളിൽ അംഗമായി. സമയബന്ധിതമായ നവീകരണങ്ങളിലൂടെയും പുതിയ സാങ്കേതികവിദ്യകൾ നൽകുന്നതിലൂടെയും ആൾട്ടോ അതിന്റെ പാരമ്പര്യം ശക്തിപ്പെടുത്തുന്നത് തുടർന്നുകൊണ്ടിരുന്നു. 40 ലക്ഷം ഇന്ത്യൻ കുടുംബങ്ങൾക്ക് ചലനാത്മകത പ്രദാനം ചെയ്തുകൊണ്ട്, തുടർച്ചയായ 16 വർഷങ്ങളായി ഇന്ത്യൻ കാർ വിപണിയിലെ അനിഷേധ്യ നേതാവെന്ന സ്ഥാനം ബ്രാൻഡ് ആൾട്ടോ അരക്കിട്ടുറപ്പിച്ചിരിക്കുന്നു.

'ആൾട്ടോ തുടർച്ചയായ 16 വർഷങ്ങളിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽപനയുള്ള കാർ എന്ന ബഹുമതി നേടിവരികയാണ് അതോടൊപ്പം 40 ലക്ഷം കാറുകളുടെ വിൽപ്പനയെന്ന ശ്രദ്ധേയമായ നാഴികക്കല്ല് പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ അഭിമാനമുണ്ട്. ഒരു ഇന്ത്യൻ കാറിനും ഒരിക്കലും നേടാനാവാത്ത റെക്കോർഡ് വിൽപ്പനയാണിത്.' വിജയത്തെക്കുറിച്ച്, ശ്രീ. ശശാങ്ക് ശ്രീവാസ്തവ, മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ് എക്സിക്യൂട്ടിവ് ഡയറക്ടർ (മാർക്കറ്റിങ് & സെയിൽസ്) പറഞ്ഞു.

'വർഷങ്ങളായി, ബ്രാൻഡ് ആൾട്ടോ, ഞങ്ങളുടെ ഉപഭോക്താക്കളുമായി ശക്തമായ ഒരു വൈകാരിക ബന്ധം സ്ഥാപിക്കുകയും അഭിമാനത്തിന്റെ ശക്തമായ ഒരു പ്രതീകമായി മാറുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ പ്രിയങ്കരമായ കാറായി മാറുവാനുള്ള ഞങ്ങളുടെ യാത്രയിൽ ഞങ്ങളെ വിശ്വസിക്കുകയും പിന്താങ്ങുകയും ചെയ്ത ഞങ്ങളുടെ അഭിമാന്യരും സന്തുഷ്ടരുമായ ഉപഭോക്താക്കൾക്ക് ഈ വിജയം സമർപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുകയാണ്.' അദ്ദേഹം കൂട്ടിച്ചേർത്തു.

അതുല്യവും ഒതുക്കമുള്ളതുമായ ആധുനിക രൂപകൽപ്പന, കൈകാര്യം ചെയ്യുന്നതിലുള്ള എളുപ്പം, ഉയർന്ന ഇന്ധനക്ഷമത, നവീകരിച്ച സുരക്ഷാ, സൗകര്യ ഘടകങ്ങൾ എന്നിവയുടെ അതുല്യമായ മിശ്രണമാണ് ആൾട്ടോയുടെ വിജയ ചേരുവ. സൗകര്യപ്രദമായ പ്രവർത്തന ഘടകങ്ങൾക്കൊപ്പം മാരുതി സുസുകിയുടെ വിശ്വസ്തതയുടെയും ഈടുനിൽപിന്റെയും പിന്തുണയുള്ള അനുപമമായ രൂപഭംഗിയും ചേരുമ്പോൾ ഏറ്റവും പുതിയ ആൾട്ടോയെ ഇന്ത്യൻ ഉപഭോക്താക്കൾക്കുള്ള ഏറ്റവും ആകർഷകമായ വാഗ്ദാനമായി മാറ്റുന്നു. ആൾട്ടോയുടെ സുശക്തമായ ഉപഭോക്തൃനിര തന്നെ, ബ്രാൻഡിൽ നടക്കുന്ന സമയബന്ധിതമായ നവീകരണങ്ങളെയും പുതുമകളെയും പ്രകീർത്തിക്കുന്ന ഉപഭോക്താക്കളുടെ സമ്മതപത്രമാണ്.

ബി.എസ്.6, കൂടാതെ ഏറ്റവും പുതിയ ക്രാഷ് ആൻഡ് പെഡസ്ട്രിയൻ സേഫ്റ്റി റെഗുലേഷൻ മാനദണ്ഡങ്ങൾക്കനുസൃതമായ ഇന്ത്യയിലെ ആദ്യത്തെ എൻട്രി ലെവൽ കാറായിരിക്കുകയാണ് ആൾട്ടോ. ഡൈനാമിക് എയ്റോ എഡ്ജ് രൂപകൽപ്പന, ഏറ്റവും പുതിയ സുരക്ഷാ ഘടകങ്ങൾ എന്നിവയോടെ, ആൾട്ടോ പെട്രോളിൽ 22.05 കിലോമീറ്റർ പ്രതിലിറ്ററും സി.എൻ.ജിയിൽ 31.56 കിലോമീറ്റർ/കിലോഗ്രാമും ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP