Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇന്ത്യയുടെ ഏറ്റവും മികച്ച വിൽപനയുടെ പ്രതീകമായ മാരുതി സുസുകി ആൾട്ടോ തുടർച്ചയായ 16 വർഷങ്ങളായി അതിന്റെ ജൈത്രയാത തുടരുന്നു.

ഇന്ത്യയുടെ ഏറ്റവും മികച്ച വിൽപനയുടെ പ്രതീകമായ മാരുതി സുസുകി ആൾട്ടോ തുടർച്ചയായ 16 വർഷങ്ങളായി അതിന്റെ ജൈത്രയാത തുടരുന്നു.

സ്വന്തം ലേഖകൻ

കൊച്ചി: മാരുതി സുസുകി ആൾട്ടോ ഇന്ത്യയിൽ ഏറ്റവും വിൽപ്പനയുള്ള കാറിനുള്ള കിരീടം തുടർച്ചയായ 16 വർഷങ്ങളായി നേടിയിരിക്കുന്നു. ആദ്യമായി കാർ വാങ്ങിക്കുന്നവരുടെ മാറാത്ത പ്രഥമ പരിഗണനയായും കാർ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ യുവതയുടെ അഭിമാനകേന്ദ്രമായും ആൾട്ടോ തുടരുകയാണ്.

2000 സപ്തംബറിൽ അവതരിപ്പിക്കപ്പെട്ട ആൾട്ടോ സാക്ഷ്യം വഹിച്ചത് വർഷങ്ങളായി ജനപ്രീതിയിലുള്ള സ്ഥിരതയാർന്ന ഉയർച്ചയിലൂടെ ഇന്ത്യയിലെ കാറുടമകളുടെ അഭിമാനത്തിന്റെ പ്രതീകമായി മാറുന്നതിനാണ്. 2004-ൽ ഇന്ത്യയിൽ ഏറ്റവും വിൽപനയുള്ള കാറായി മാറിയ ആൾട്ടോയുടെ പൈതൃകം രണ്ട് ദശാബ്ദമായി നീണ്ടൂ കിടക്കുന്നു. ആൾട്ടോയുടെ സമാനതകളില്ലാത്ത ബഹുജന സ്വീകാര്യത ഏറ്റവും വലിയ മത്സരം നടക്കുന്ന പാസഞ്ചർ കാർ വിഭാഗത്തിൽ തുടർച്ചയായ 16 വർഷങ്ങളിലും ഏറ്റവുമധികം വിൽപനയുള്ള മോഡലായി ഉദിച്ചുയരുവാൻ സഹായകമായി.

അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഇന്ത്യൻ കാർ ഉപഭോക്താക്കളോട് പൊരുത്തപ്പെട്ടു പോകുവാൻ ആൾട്ടോ സ്വയം നവീകരിക്കുകയും പുനർനിർമ്മിച്ചുകൊണ്ടിരിക്കുകയുമാണ്. അതുല്യമായ ഒതുക്കമുള്ള ആധുനിക രൂപകൽപന, കൈകാര്യം ചെയ്യുന്നതിലുള്ള എളുപ്പം, ഉയർന്ന ഇന്ധനക്ഷമത, ഏറ്റവും പുതിയ സുരക്ഷാ, സൗകര്യ ഘടകങ്ങൾ എന്നിവയാണ് ആൾട്ടോയുടെ വിജയ ഫോർമുല. സൗകര്യപ്രദമായ പ്രവർത്തന ഘടകങ്ങൾക്കൊപ്പം മാരുതി സുസുകിയുടെ വിശ്വസ്തതയുടെയും ഈടുനിൽപിന്റെയും പിന്തുണയുള്ള അനുപമമായ രൂപഭംഗിയും ചേരുമ്പോൾ ഏറ്റവും പുതിയ ആൾട്ടോ ഇന്ത്യൻ കാർ ഉപഭോക്താക്കൾക്കുള്ള ഏറ്റവും ആകർഷകമായ വഗ്ദാനമായി മാറുന്നു.

'ഇന്ത്യൻ വ്യാഹന വ്യവസായത്തിൽ സ്ഥിരമായി പുതിയ ബെഞ്ച് മാർക്കുകൾ സൃഷ്ടിക്കുന്നതിലൂടെ, ആൾട്ടോ തുടർച്ചയായി 16 വർഷങ്ങളായി ഇന്ത്യയിലെ മൽസരാത്മകമായ എൻട്രി വിഭാഗത്തിൽ ആധിപത്യം ഉറപ്പിച്ചുകൊണ്ട് അനിഷേധ്യ നേതാവായി തുടരുകയാണ്. സമാനതകളില്ലാത്ത പ്രകടനം, ഒതുക്കമുള്ള രൂപകൽപനയും ഉപയോഗിക്കുന്നതിലുള്ള സൗകര്യവും, ഉയർന്ന ഇന്ധനക്ഷമത, താങ്ങാനാവുന്നതും എല്ലായ്‌പ്പോഴും സൗകര്യപ്രദമായതും സുരക്ഷാസംബന്ധമായ പുതുമകൾ എന്നിവയെല്ലാമാണ് ഇതിനാധാരം. സുദൃഢമായ ഒരു പാരമ്പര്യത്തിന്റെ പിൻബലത്തിൽ 76% ഉപഭോക്താക്കളും തങ്ങളുടെ ആദ്യ കാറായി തെരഞ്ഞെടുക്കുന്ന ആൾട്ടോ രാജ്യത്തിലുടനീളമുള്ള ഉപഭോക്താക്കളുടെ ആകർഷണമായി തുടരുകയാണ്.' ശ്രദ്ധേയമായ ഈ നേട്ടം കരസ്ഥമാക്കിയ വേളയിൽ മാരുതി സുസുകി ഇന്ത്യയുടെ മാർക്കറ്റിങ് ആൻഡ് സെയിൽസ് വിഭാഗം എക്സിക്യൂട്ടിവ് ഡയറക്ടറായ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.

'ആൾട്ടോയുടെ എതിരാളികളില്ലാത്ത യാത്ര പുതിയ ഇന്ത്യൻ യുവത്വത്തിന് ചലനാത്മകതയേകുകയും ദശലക്ഷക്കണക്കിന് സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുകയും ചെയ്തിരിക്കുന്നു. ആൾട്ടോയുടെ സുശക്തമായ ഉപഭോക്തൃനിര തന്നെ, ബ്രാൻഡിൽ നടക്കുന്ന സമയബന്ധിതമായ നവീകരണങ്ങളെയും പുതുമകളെയും പ്രകീർത്തിച്ചുകൊണ്ട് ഉപഭോക്താക്കൾ നൽകുന്ന സമ്മതപത്രമാണ്. പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഉപഭോക്താക്കളുടെ പരിഗണനകളെ സസൂക്ഷ്മം നിരീക്ഷിക്കുകയും അത്തരം മാറ്റങ്ങൾക്കനുസൃതമായി ഉൽപ്പന്നനിരയെ പൊരുത്തപ്പെടുത്തുകയുമാണ് മാരുതി സുസുകി ചെയ്തുകൊണ്ടിരിക്കുന്നത്. ഇന്ത്യയിൽ ഏറ്റവും വിൽപ്പനയുള്ള കാറായി തുടർച്ചയായ 16-ാം വർഷവും മാറിയ ഈ വേളയിൽ ഉപഭോക്താക്കൾ ബ്രാൻഡിൽ അർപ്പിച്ച വിശ്വാസത്തിന് ഞങ്ങൾ കൃതഞ്ജത രേഖപ്പെടുത്തുന്നു.' അദ്ദേഹം കൂട്ടിച്ചേർത്തു.

ഡൈനാമിക് എയ്റോ എഡ്ജ് രൂപകൽപ്പന, ഏറ്റവും പുതിയ സുർക്ഷാ ഘടകങ്ങൾ എന്നിവയോടെ, ആൾട്ടോ മറക്കാനാവാത്ത ഉടമസ്ഥാനുഭവമാണ് ഉപഭോക്താക്കൾക്ക് പ്രദാനം ചെയ്യുന്നത്. ബി.എസ്.6 മാനദണ്ഡങ്ങൾക്കനുസൃതമായ ഇന്ത്യയിലെ ആദ്യത്തെ എൻട്രി ലെവൽ കാറായിരുന്ന ആൾട്ടോ പെട്രോളിൽ 22.05 കിലോമീറ്റർ പ്രതിലിറ്ററും സി.എൻ.ജിയിൽ 31.56 കിലോമീറ്റർ/കിലോഗ്രാമും ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു.

പുതിയ ആൾട്ടോയിലെ അടിസ്ഥാന സുരക്ഷാ ഘടകങ്ങളിൽ ഡ്രൈവർ സൈഡ് എയർബാഗ്, എ.ബി.എസ്, ഇ.ബിഡി, റിവേഴ്സ് പാർക്കിങ് സെൻസർ, ഹൈസ്പീഡ് അലർട്ട് സിസ്റ്റം, ഡ്രൈവർക്കും സഹ ഡ്രൈവർക്കുമുള്ള സീറ്റ് ബെൽറ്റ് റിമൈൻഡർ എന്നിവയുൾപ്പെടുന്നു. കൂടാതെ ഏറ്റവും പുതിയ വാഹനാപകട; കാൽനടയാത്രിക സുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായത് കൂടിയതാണ് ഇത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP