Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

മൊബൈലും റീചാർജും മർകസ് വക; ഓൺലൈൻ പഠനത്തിന് വേറിട്ട മാതൃകയവതരിപ്പിച്ച് മർകസ്

സ്വന്തം ലേഖകൻ

കോഴിക്കോട്: ഓൺലൈനിൽ പഠനത്തിന് വേറിട്ട സൗകര്യങ്ങളൊരുക്കി മർകസ് ശരീഅ കോളേജ്. വിവിധ സംസ്ഥാനങ്ങളിലെ 3000 വിദ്യാർത്ഥികൾക്കാണ് ശരീഅ വിഭാഗത്തിൽ ക്ലാസ്സുകൾ നടക്കുന്നത്. മർകസ് വെബ്സൈറ്റിൽ പ്രത്യേകം സംവിധാനിച്ച സാങ്കേതിക സൗകര്യങ്ങൾ വഴി ഓരോ വിദ്യാർത്ഥിക്കും വീട്ടിലിരുന്നു ക്ളാസിൽ പങ്കെടുക്കാം. ഗുരുനാഥന്മാരുമായി നേരിട്ട് സംവദിക്കാനുള്ള അവസരവും വെബ് പേജിൽ ഒരുക്കിയിട്ടുണ്ട്. വിദ്യാർത്ഥികൾ ക്ലാസിലേക്ക് പ്രവേശിക്കുന്ന സമയവും വിരമിക്കുന്ന സമയവും കൃത്യമായി രേഖപ്പെടുത്തുന്നതിനാൽ ഹാജറും ലഭ്യം. രാവിലെ 8 മണിക്ക് നടക്കുന്ന കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ സ്വഹീഹുൽ ബുഖാരി ദർസിൽ 950 വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്.

ഓൺലൈൻ ക്ലാസിൽ സംബന്ധിക്കാൻ മൊബൈലില്ലാത്ത ശരീഅ കോളേജിലെ വിദ്യാർത്ഥികൾക്ക് മർകസ് ടാബുകൾ നൽകി. അതോടൊപ്പം എല്ലാ വിദ്യാർത്ഥികൾക്കും മാസാന്തം റീചാർജ് ചെയ്തു നൽകൽ, ഭക്ഷ്യ ധാന്യങ്ങൾ നൽകൽ, പഠനോപകരണ വിതരണം എന്നിവയും മർകസ് ഈ മാസം മുതൽ നടപ്പിലാക്കുമെന്ന് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി പറഞ്ഞു. ശരീഅ കോളേജിലെ ഉസ്താദുമാർക്കു വീട്ടിൽ നിന്ന് ക്ലസ്സെടുക്കാൻ ലാപ്‌ടോപ്പും മർകസ് വക നൽകും. ഓൺലൈൻ ക്‌ളാസുകൾക്കായി അത്യാധുനിക സൗകര്യങ്ങളുള്ള രണ്ടു സ്റ്റുഡിയോകളും മർകസിൽ പ്രവർത്തിക്കുന്നു.

ടാബുകൾ വിതരണം ചെയ്യുന്ന ചടങ്ങിന് മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകി. മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. സി.പി ഉബൈദുല്ല സഖാഫി, അക്‌ബർ ബാദുശ സഖാഫി, സയ്യിദ് മുഹമ്മദ് ശിഹാബ് സഖാഫി എന്നിവർ സംബന്ധിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP