Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുഹിയുദ്ധീൻ മാല: മനഃപാഠ മത്സരം സംഘടിപ്പിക്കുന്നു

സ്വന്തം ലേഖകൻ

കോഴിക്കോട്: കേരളീയ മുസ്ലിംകളുടെ മതപരവും സാഹിതീയവുമായ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ മുഹിയുദ്ധീൻ മാലയുടെ മനഃപാഠ മത്സരം സംഘടിപ്പിക്കുന്നു. മർകസു സഖാഫത്തി സുന്നിയ്യയുടെ ആഭിമുഖ്യത്തിൽ മുഹിയുദ്ധീൻ ശൈഖിന്റെ ആണ്ടു മാസമായ റബീഉൽ ആഖറിൽ സംഘടിപ്പിക്കുന്ന മത്സരത്തിലെ ആദ്യ മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 90,000 (തൊണ്ണൂറായിരം) രൂപ, 40,000 (നാല്പതിനായിരം) രൂപ, 25,000 (ഇരുപത്തിഅയ്യായിരം) രൂപ ക്യാഷ് പ്രൈസും പത്തുപേർക്ക് പതിനായിരം രൂപ വീതം പ്രോത്സാഹന സമ്മാനവും നൽകുന്നതാണ്.

കേരളത്തിന്റെ സംസ്‌കാര സാഹിത്യ ചരിത്രത്തിൽ ആഴമുള്ള സ്വാധീനം ചെലുത്തിയ മുഹിയുദ്ധീൻ മാല രചിച്ചത് കോഴിക്കോട് ഖാളിയായിരുന്ന ഖാളി മുഹമ്മദാണ്. മുഹിയുദ്ധീൻ ശൈഖിന്റെ അപദാനങ്ങളുൾക്കൊള്ളുന്ന ഈ കവിതയുടെ സമകാലിക വായനകളും പഠനങ്ങളും പാരായണങ്ങളും മുസ്ലിംകൾക്കിടയിൽ സജീവമാക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പരിപാടിയുടെ അനുബന്ധമായിപാരായണ മത്സരം, ഓപ്പൺ ടോക്ക്, പ്രശ്നോത്തരി, പുസ്തക രചന, ഡോക്യൂമെന്ററി നിർമ്മാണം എന്നീ വിഭാഗങ്ങളിലുള്ള മത്സരങ്ങളും നടക്കും.

പുരുഷന്മാർക്കും സ്ത്രീകൾക്കും വെവ്വേറെ നടക്കുന്ന മനഃപാഠ മത്സരം, മൂന്നു ഘട്ടങ്ങളിലാണ് അരങ്ങേറുക. വിദഗ്ദരായ പരിശീലനം ലഭിച്ച വിധികർത്താക്കൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നേതൃത്വം നൽകും. ഫൈനൽ മത്സരം മർകസിൽ പ്രത്യേകം തയ്യറാക്കിയ വേദിയിൽ നടക്കും. മനഃപാഠ മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ https://www.markaz.in/registration/ ഇൽ നൽകിയ ഫോമിൽ ജൂലൈ 20-നകം രജിസ്റ്റർ ചെയ്യേണ്ടതാണ്.അനുബന്ധ മത്സരങ്ങളുടെ വിശദാംശങ്ങൾ പിന്നീട് അറിയിക്കും.

ഇതിനായി മർകസിൽ ചേർന്ന യോഗത്തിൽ സി പി ഉബൈദുല്ല സഖാഫി അധ്യക്ഷത വഹിച്ചു. അക്‌ബര് ബാദുഷ സഖാഫി , ശിഹാബുദ്ധീൻ സഖാഫി എം ടി, ശഫീഖ് ബുഖാരി സി.പി, മുഹമ്മദ് അലി കിനാലൂർ, കെ.കെ ശമീം എന്നിവർ സംബന്ധിച്ചു. വിവരങ്ങൾക്ക് ബന്ധപ്പെടണ്ട നമ്ബർ : 9072 500 434

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP