Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാപ്പൻ കുടുംബത്തിന്റെ കരുതലിൽ രാജന് വീടുവയ്ക്കാനുള്ള സ്ഥലം സൗജന്യമായി ലഭ്യമാക്കി

കാപ്പൻ കുടുംബത്തിന്റെ കരുതലിൽ രാജന് വീടുവയ്ക്കാനുള്ള സ്ഥലം സൗജന്യമായി ലഭ്യമാക്കി

സ്വന്തം ലേഖകൻ

പാലാ: കാപ്പൻ കുടുംബത്തിന്റെ കരുതലിൽ പാലാ പുത്തൻപള്ളിക്കുന്ന് പാട്ടത്തിൽപറമ്പിൽ രാജന് വീടുവയ്ക്കാൻ സ്ഥലം ലഭ്യമാക്കി. രാജന് വീട് വയ്ക്കാനാവശ്യമായ മൂന്ന് സെന്റ് സ്ഥലത്തിന്റെ ആധാരം മാണി സി കാപ്പൻ എം എൽ എയും സഹോദരൻ ചെറിയാൻ സി കാപ്പനും ചേർന്ന് ഇന്നലെ രാജന് കൈമാറി. കവീക്കുന്നിൽ വാടകയ്ക്ക് താമസിക്കുന്ന രാജന്റെ താമസസ്ഥലത്തെത്തിയാണ് ആധാരം കൈമാറിയത്. ചെറിയാൻ സി കാപ്പൻ, മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, ബ്ലഡ് ഫോറം കൺവീനർ ഷിബു തെക്കേമറ്റം, സിറിൾ സി കാപ്പൻ, സൂരജ് കെ ആർ , പാലാ യു പി ജി എസ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ പ്രസിഡന്റ് ബാബു വി.ജെ, വൈസ് പ്രസിഡന്റ് ലാലു പി. എസ്, അനിൽ കെ.വി എന്നിവർ പങ്കെടുത്തു.

രോഗിയായ രാജന്റെ ദുരവസ്ഥ വാർത്തകളിലൂടെ അറിഞ്ഞ മാണി സി കാപ്പൻ എം എൽ എ യും സഹോദരൻ ചെറിയാൻ സി കാപ്പനും രാജനു വീടു വയ്ക്കാൻ മൂന്ന് സെന്റ് സ്ഥലം നൽകാൻ തീരുമാനിക്കുകയായിരുന്നു.

മുൻ എം പി യും എം എൽ എ യും പാലാ നഗരസഭ ചെയർമാനുമായിരുന്ന ചെറിയാൻ ജെ കാപ്പൻ, ഭാര്യ ത്രേസ്യാമ്മ കാപ്പൻ എന്നിവരുടെ ഓർമ്മയ്ക്കായി ഇടപ്പാടിയിൽ വാങ്ങിയ 53 സെന്റ് സ്ഥലത്തിൽ നിന്നും മൂന്ന് സ്ഥലമാണ് രാജന് വീടുവയ്ക്കാൻ സൗജന്യമായി നൽകുന്നതെന്ന് ചെറിയാൻ സി കാപ്പൻ അറിയിച്ചു. നേരത്തെ വീടില്ലാത്തതിനാൽ കിടങ്ങൂർ പാലത്തിനടിയിൽ വർഷങ്ങളായി താമസിച്ചു വന്നിരുന്ന രണ്ടു കുടുംബങ്ങൾക്ക് വീടു വയ്ക്കുന്നതിനായി ഇവിടെ ആറ് സെന്റ് സ്ഥലം വിട്ടു നൽകിയിരുന്നു.

ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ പാലാ മേഖല, പാലാ യുപിജിഎസ് സ്‌കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ, പാലാ ബ്ലഡ്‌ഫോറം, ജനമൈത്രി പൊലീസ് തുടങ്ങിയവയുടെ നേതൃത്വത്തിൽ രാജന് വീടുവച്ചു നൽകുമെന്ന് നേരത്തെ അറിയിച്ചിട്ടുണ്ട്. സ്ഥലം ലഭ്യമായ സാഹചര്യത്തിൽ വീടു പണി ഉടൻ ആരംഭിക്കുമെന്ന് സംഘാടക സമിതി ഭാരവാഹി കെ ആർ സൂരജ് അറിയിച്ചു.

നിത്യരോഗിയായി നടക്കാൻപോലും കഴിയാതിരിക്കുന്ന ഏക മകൻ അലോഷിയുടെ ചികിത്സയ്ക്കായും ജീവിത ചെലവിനുമായി രോഗിയായ രാജൻ കൂലിവേല ചെയ്യുകയാണ്. നട്ടെല്ലിനു അകൽച്ചയുള്ളതിനാൽ തുടർച്ചയായി പണിക്കു പോകാൻ രാജന് സാധിക്കാറില്ല. മകൻ അലോഷിക്കു വൈദ്യശാസ്ത്രത്തിൽ ചികിത്സയില്ലെന്നു ഡോക്ടർമാർ വിധിയെഴുതിയിട്ടുണ്ട്. പരസഹായമില്ലാതെ ഒന്നും ചെയ്യാൻ അലോഷിക്കു സാധിക്കാത്തതിനാൽ അമ്മ ഓമന എപ്പോഴും കൂടെയുണ്ട്. സ്‌കൂൾ പഠനകാലത്ത് കായികരംഗത്ത് വിജയം നേടിയിട്ടുള്ള രാജന് ഇപ്പോൾ കാപ്പൻ കുടുംബവും സന്മനസുള്ള നാട്ടുകാരും ആശ്വാസം പകരുകയാണ്.

ഫോട്ടോ അടിക്കുറിപ്പ്

വീടുവയ്ക്കുന്നതിന് സൗജന്യമായി നൽകുന്ന സ്ഥലത്തിന്റെ ആധാരം മാണി സി കാപ്പൻ എം എൽ എ, സഹോദരൻ ചെറിയാൻ സി കാപ്പൻ എന്നിവർ പാട്ടത്തിൽപറമ്പിൽ രാജന് കൈമാറുന്നു. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, പാലാ ബ്ലഡ് ഫോറം കൺവീനർ ഷിബു തെക്കേമറ്റം, സിറിൾ സി കാപ്പൻ, രാജന്റെ ഭാര്യ ഓമന, മകൻ അലോഷി തുടങ്ങിയവർ സമീപം

അഴീക്കോടിന്റെ വിയോഗം ശൂന്യത സൃഷ്ടിച്ചു: മാണി സി കാപ്പൻ

പാലാ: മലയാളിയുടെ ധൈഷണിക ജീവിതത്തിൽ പ്രകോപനപരമായി ഇടപെടുകയും സക്രിയമായ സംവാദത്തിന് വഴിതുറക്കുകയും ചെയ്യുന്ന സുകൂമാർ അഴീക്കോടിന്റെ വിയോഗം സാംസ്കാരിക കേരളത്തിൽ ശൂന്യത സൃഷ്ടിച്ചതായി മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച അഴീക്കോട് സ്മൃതി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സുകുമാർ അഴീക്കോടിന്റെ വിയോഗം സൃഷ്ടിച്ച ശൂന്യത നികത്താൻ സാംസ്കാരിക കേരളത്തിന് കഴിയാത്തതാണ് അദ്ദേഹത്തിന്റെ പ്രസക്തി. അഴീക്കോടിനെപ്പോലെ സാമൂഹ്യ മണ്ഡലത്തിൽ സജീവമായി ഇടപെടുന്നവരുടെ അഭാവം ഉണ്ടായിട്ടുണ്ടെന്നും മാണി സി കാപ്പൻ ചൂണ്ടിക്കാട്ടി. അഴീക്കോട് ഇന്നുണ്ടായിരുന്നുവെങ്കിൽ കേരളത്തെ ബാധിക്കുന്ന ജീർണ്ണതകൾക്കെതിരെ ശബ്ദമുയർത്തി കേരള മനസാക്ഷിയെ ഉണർത്തുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ഡോ സിന്ധുമോൾ ജേക്കബ്, അനൂപ് ചെറിയാൻ, ബിനു പെരുമന, സുമിത കോര, ബേബി സൈമൺ എന്നിവർ സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP