Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വാട്ട്‌സ്ആപ്പ് കോളിലൂടെ നഴ്‌സുകാർക്ക് ആദരവുമായി മാണി സി കാപ്പൻ

വാട്ട്‌സ്ആപ്പ് കോളിലൂടെ നഴ്‌സുകാർക്ക് ആദരവുമായി മാണി സി കാപ്പൻ

സ്വന്തം ലേഖകൻ

പാലാ: നഴ്‌സസ് ദിനത്തോടനുബന്ധിച്ച് വിവിധ രാജ്യങ്ങളിലെ നഴ്‌സുമാർക്കു ആദരവും ആശംസയും അറിയിച്ചു മാണി സി കാപ്പൻ എം എൽ എ. യു കെ യിലുള്ള പാലാക്കാരി നിഖില നിധിയുമായി സംസാരിച്ചുകൊണ്ടാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. കൊറോണയുടെ കാലത്തും ലോകം മുഴുവൻ കരുണയുടെ പ്രകാശം പരത്തു കഴിയുന്ന നഴ്‌സുമാർ ആദരവ് അർപ്പിക്കേണ്ടത് ലോക ജനതയുടെ കടമയാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. പാലായിലും വിവിധ സംസ്ഥാനങ്ങളിലും വിവിധ രാജ്യങ്ങളിലും പ്രവർത്തിക്കുന്ന അമ്പതോളം നഴ്‌സുമാരെ വാട്ട്‌സ് ആപ്പ് കോളിലൂടെ വിളിച്ചാണ് മാണി സി കാപ്പൻ നഴ്‌സസ് ദിനാശംസകൾ നേർന്നത്.

കൊറോണയുടെ പശ്ചാത്തലത്തിൽ നഴ്‌സുമാർ നടത്തുന്ന പോരാട്ടം സമാനതകളില്ലാത്തതാണെന്ന് എം എൽ എ പറഞ്ഞു. സ്വജീവൻ പോലും പണയം വച്ചു സേവനമനുഷ്ഠിക്കുന്ന നഴ്‌സുമാരോട് മാനവരാശി മുഴുവൻ കടപ്പെട്ടിരിക്കുന്നതായി എം എൽ എ ചൂണ്ടിക്കാട്ടി.

ലോകരാജ്യങ്ങളിൽ സേവനം ചെയ്യുന്ന മലയാളി നഴ്‌സുമാർ ആരോഗ്യമേഖലയുടെ നിർണ്ണായക ശക്തിയാണെന്നും എം എൽ എ ചൂണ്ടിക്കാട്ടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP