Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മലയാളം മിഷൻ - ഭൂമിമലയാളം ക്യാംപെയ്‌നിനു തുടക്കമായി; ലോകമലയാളദിനാചരണം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

മലയാളം മിഷൻ - ഭൂമിമലയാളം ക്യാംപെയ്‌നിനു തുടക്കമായി; ലോകമലയാളദിനാചരണം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: മലയാളികളുടെ ഐക്യം ഏറെ ആവശ്യമുള്ള ഈ കാലഘട്ടത്തിൽ ഭാഷാടിസ്ഥാനത്തിൽ കേരളീയരെ ഒരു വേദിയിൽ സംഘടിപ്പിക്കുന്ന മലയാളം മിഷന്റെ ഭൂമിമലയാളം പോലെയുള്ള പദ്ധതികൾക്ക് നവകേരളനിർമ്മിതിയിൽ വലിയ പങ്കുവഹിക്കാനുണ്ടെന്ന് മുഖ്യമന്ത്രി . പിണറായി വിജയൻ പറഞ്ഞു. പ്രളയാനന്തര കേരളം സാക്ഷ്യം വഹിച്ചത് മനസുകളുടെ അപൂർവമായ ഒരുമയുടെ കാഴ്‌ച്ചയ്ക്കാണ്. മലയാളി എന്ന ഭാഷാസമൂഹത്തിന്റെ ഐക്യവും സാധ്യതകളും നാടിന്റെ സർവതോ?ുഖമായ വികാസത്തിനുവേണ്ടി ഉപയോഗിക്കേണ്ടതുണ്ട്. ലോകത്തിന്റെ കൂടുതൽ ഭാഗങ്ങളിലേക്ക് ഭാഷാ - സാംസ്‌കാരിക പഠന - പ്രവർത്തന കേന്ദ്രങ്ങൾ വ്യാപിപ്പിക്കാനുള്ള ഒരു ശൃംഖലയെ നമുക്ക് ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാംസ്‌കാരികവകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന മലയാളം മിഷൻ സംഘടിപ്പിക്കുന്ന ഭാഷാപ്രചരണ പരിപാടിയായ ഭൂമിമലയാളം ക്യാംപെയ്‌നും കേരളപ്പിറവിയോടനുബന്ധിച്ച് നടക്കുന്ന ലോകമലയാളദിനാചരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മലയാളം മിഷൻ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി.

ലോകത്ത് എവിടെയായാലും നമ്മുടെ അടിസ്ഥാനപരമായ മേൽവിലാസം മലയാളി എന്നതാണ്. അതുകൊണ്ടുതന്നെ ഭാഷയ്ക്കും ഭാഷാബോധത്തിനും വലിയ പ്രാധാന്യമുണ്ട്. സ്വന്തമായ ഭാഷയും സംസ്‌കാരവും ഇല്ലാത്തവരെ രണ്ടാംതരം പൗര?ാരായി പരിഷ്‌കൃതലോകം കണക്കാക്കുന്നത്. നമുക്കാകട്ടെ, ലോകത്തിന്റെ മുന്നിൽ അഭിമാനത്തോടെ നിൽക്കാൻ കരുത്തുപകരുന്ന അതിസമ്പന്നമായ ഒരു ഭാഷയും സംസ്‌കാരവുമാണുള്ളത്. എന്തിന്റെ പേരിലായാലും അതിനെ കൈവെടിഞ്ഞാൽ വേരുകളറ്റ ഒരു സമൂഹമായി നമ്മൾ മാറുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ ഉച്ചയ്ക്ക് 12ന് നടന്ന ചടങ്ങിൽ ബഹു. സാംസ്‌കാരികകാര്യ മന്ത്രി ശ്രീ. എ. കെ. ബാലൻ അധ്യക്ഷത വഹിച്ചു. മലയാളിയുടെ കൂട്ടായ്മ കാല-ദേശ അന്തരമില്ലാതെ സുസ്ഥിരമാക്കാൻ ഭൂമിമലയാളം ക്യാംപെയ്ൻ വഴി ഉദ്ദേശിക്കുന്നതായി ശ്രീ. എ. കെ. ബാലൻ പറഞ്ഞു. എവിടെയെല്ലാം മലയാളി, അവിടെയെല്ലാം മലയാളം എന്ന മലയാളം മിഷന്റെ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ക്യാംപെയ്ൻ വിഭാവനം ചെയ്തിരിക്കുന്നത്. ഭൂമിമലയാളം ക്യാംപെയ്‌നിലൂടെ മലയാളികളുടെ സാന്നിധ്യമുള്ള കൂടുതൽ ദേശങ്ങളിലേക്ക് ഭാഷാപഠന-പ്രചാരണ പ്രവർത്തനങ്ങൾ എത്തിക്കാൻ മലയാളം മിഷൻ തയ്യാറെടുക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നമ്മുടെ ഭാഷയേയും പ്രകൃതിയേയും സംരക്ഷിക്കുന്നതിനുള്ള അവബോധം പ്രവാസി മലയാളികളുടെ പുതിയ തലമുറയിലേക്ക് പകർന്നുകൊടുക്കേണ്ട ചുമതല മലയാളം മിഷൻ പോലെയുള്ള സർക്കാർ സംരംഭങ്ങൾക്കൊപ്പം, പ്രവാസികളായ മലയാളി രക്ഷിതാക്കൾക്കുകൂടിയാണെന്ന് കവയിത്രിയും മലയാളം മിഷൻ ഭരണസമിതി അംഗവുമായ  സുഗതകുമാരി പറഞ്ഞു. മലയാളം മിഷന്റെ ഭൂമിമലയാളം പ്രതിജ്ഞ തയ്യാറാക്കിയ പ്രവാസി മലയാളി കൂടിയായ കവി . കെ.സച്ചിദാനന്ദനെ മുഖ്യമന്ത്രി ചടങ്ങിൽ ആദരിച്ചു. കവിയും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവുമായ . പ്രഭാ വർമ്മയുടെ കാൽച്ചിലമ്പ് എന്ന പുസ്തകം മുഖ്യമന്ത്രി കവയിത്രി സുഗതകുമാരിക്ക് നൽകി പ്രകാശിപ്പിച്ചു.

ഭൂപടത്തിന്റെ നാനാകോണിലും പടർന്നുകിടക്കുന്ന മലയാളി എന്ന ഭാഷാസമൂഹത്തെ കണ്ണിചേർത്ത് ഭാഷയുടെ വേദിയിൽ അണിനിരത്തുന്ന സംരംഭമാണ് ഭൂമിമലയാളമെന്ന് മലയാളം മിഷൻ ഡയറക്ടർ പ്രൊഫ. സുജ സൂസൻ ജോർജ്ജ് പറഞ്ഞു. ലോകരാഷ്ട്രങ്ങളിൽ നിന്ന് ഒട്ടാകെ മലയാളികൾ പങ്കെടുക്കുന്ന ലോകമലയാളദിനാചരണം, വിവിധ ഭാഷാപ്രചാരണ പ്രവർത്തനങ്ങൾ, സാംസ്‌കാരിക പരിപാടികൾ എന്നിവ ഈ പദ്ധതിയുടെ ഭാഗമായി നടക്കുമെന്നും ഡയറക്ടർ സ്വാഗതം ആശംസിച്ചുകൊണ്ട് പറഞ്ഞു.

സാംസ്‌കാരികകാര്യ വകുപ്പ് സെക്രട്ടറി ശ്രീ. റാണി ജോർജ്ജ്, പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ . പി. ടി. കുഞ്ഞുമുഹമ്മദ്, മലയാളം മിഷൻ ഭരണസമിതി അംഗങ്ങളായ ശ്രീ. കെ. പി. രാമനുണ്ണി, . എസ്. ശാരദക്കുട്ടി, വൈശാഖൻ (പ്രസിഡന്റ്, കേരള സാഹിത്യ അക്കാദമി), ചലച്ചിത്ര അക്കാദമി ചെയർമാൻ . കമൽ, . പി. എസ്. ശ്രീകല (ഡയറ്കടർ,സാക്ഷരതാ മിഷൻ അഥോറിറ്റി), പ്രമോദ് പയ്യന്നൂർ, (സെക്രട്ടറി, ഭാരത് ഭവൻ), ഗോകുലേന്ദ്രൻ (സെക്രട്ടറി, ബുക്ക്മാർക്ക്),  പി. കെ. രാജ്‌മോഹൻ (സെക്രട്ടറി ലൈബ്രറി കൗൺസിൽ). വി. എൻ. മുരളി (പുരോഗമന കലാസാഹിത്യസംഘം), മഹേഷ് പഞ്ജു (സെക്രട്ടറി, ചലച്ചിത്ര അക്കാദമി), വിധു വിൻസന്റ് (സംവിധായിക), മനോജ് പുതിയവിള (പി ആർ ഡി), മലയാളം മിഷൻ രജിസ്ട്രാർഎം. സേതുമാധവൻ തുടങ്ങിയവർ പങ്കെടുത്തു.

ആറ് ഭൂഖണ്ഡങ്ങളിലായി അൻപതോളം രാജ്യങ്ങളിൽ നവംബർ ആദ്യവാരം ലോകമലയാളദിനാചരണം നടക്കും. ഇതുകൂടാതെ, വരും ദിവസങ്ങളിലും കൂടുതൽ രാജ്യങ്ങളിൽനിന്നുള്ള മലയാളി സംഘടനകളുടെ പങ്കാളിത്തം ഭൂമിമലയാളം പദ്ധതിയിലുണ്ടാകും. നിലവിൽ മലയാളം മിഷൻ പ്രവർത്തിക്കുന്ന വിദേശരാജ്യങ്ങൾ കൂടാതെ, മിഷന്റെ പ്രവർത്തനങ്ങൾ അനവധി രാജ്യങ്ങളിൽ പുതിയതായി ആരംഭിക്കാനുള്ള സാധ്യതകളും ഇതിനകം തുറന്നുകഴിഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP