Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഷിക്കാഗോ ഗീതാമണ്ഡലത്തിൽ മണ്ഡല-മകരവിളക്ക് പൂജകൾക്ക് പരിസമാപ്തി

ഷിക്കാഗോ ഗീതാമണ്ഡലത്തിൽ മണ്ഡല-മകരവിളക്ക് പൂജകൾക്ക് പരിസമാപ്തി

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: മനസ്സിനും ശരീരത്തിനും സത്ചിദാനന്ദ സൗഭാഗ്യം പകർന്ന് നൽകികൊണ്ട് ഷിക്കാഗോ ഗീതാമണ്ഡലത്തിൽ മണ്ഡല-മകരവിളക്ക് പൂജകൾക്ക് പരിസമാപ്തി.

നമ്മുടെ ഓരോരുത്തരുടെയും ഉള്ളിലെ അഹന്തയുടെ തമോസാന്നിധ്യങ്ങൾ കഴുകി കളഞ്ഞ്, ആത്മചൈതന്യം അനുഭവിക്കുവാൻ നൂറുകണക്കിന് അയ്യപ്പ ഭക്തരാണ് ഗീതാമണ്ഡലം വെർച്യുൽ ആയി സംഘടിപ്പിച്ച ഈ വർഷത്തെ അയ്യപ്പ പൂജയിൽ പങ്കെടുത്തത്. ഓരോ മണ്ഡല-മകരവിളക്ക് കാലവും അയ്യപ്പ ഭക്തർക്ക് അവനവനിലെ ദൈവികതയെ സ്ഫുടം ചെയ്തെടുത്ത്, അതിലൂടെ തന്റെ തന്നെ ആത്മസത്വത്തെ തിരിച്ചറിയുവാനുള്ള യജ്ഞത്തിന്റെ കാലഘട്ടമായിരുന്നു എന്ന് അനുഗ്രഹപ്രഭാഷണം നൽകി കൊണ്ട് ശബരിമല മുൻ മേൽശാന്തി ബ്രഹ്മശ്രീ എ. വി. ഉണ്ണികൃഷ്ണൻ നമ്പൂതിരി പറഞ്ഞു.

പ്രധാന പുരോഹിതനായ ബിജു കൃഷ്ണൻ ചെങ്ങണാപറമ്പിൽ, ഈ വർഷത്തെ മകരവിളക്ക് പൂജകൾ ആരംഭിച്ചത് സർവ്വ വിഘ്ന നിവാരകനായ കന്നിമൂല മഹാഗണപതിക്ക് വിശേഷാൽ പൂജകൾ അർപ്പിച്ചശേഷമായിരുന്നു, തുടർന്ന് മകരവിളക്ക് പൂജകൾക്കായി ശരണാഘോഷങ്ങളാലും, വേദമന്ത്രധ്വനികളാലും ധന്യമായ ശുഭമുഹൂർത്തത്തിൽ, സഹസ്രനാമ പാരായണത്തോടെ കലിയുഗവരദന്റെ തിരുസന്നിധാനം തുറന്ന് ദീപാരാധന നടത്തി. അതിനുശേഷം നെയ്യ് അഭിഷേകവും, കളഭാഭിഷേകവും, പുഷ്പാഭിഷേകവും, ഭസ്മാഭിഷേകവും, കലശപൂജയും നടത്തി അലങ്കാരങ്ങൾക്കായി നട അടക്കുകയും ചെയ്തു. തുടർന്ന് നടതുറന്ന് ശാസ്താ കവചമന്ത്രം, പടിപൂജ, അഷ്ടോത്തര അർച്ചന, ദീപാരാധന, നമസ്‌കാരമന്ത്രം, മന്ത്രപുഷ്പം, സാമവേദ പാരായണം, മംഗള ആരതി, തുടർന്ന് ഹരിവരാസനം പാടി നട അടച്ചത്തോടെ ഈവര്ഷത്തെ മകരവിളക്ക് മഹോത്സവ പൂജക്ക് മംഗളകരമായ പരിസമാപ്തിയായി.

ജീവനുള്ളവയും, ഇല്ലാത്തവയുമായ സമസ്തത്തിനും ഉദ്ഭവസ്ഥാനവും, ലയസ്ഥാനവും ആയിരിക്കുന്ന, സത്യമായ ചൈതന്യമാണ് പരമാത്മാവ്. ഈ പരമാത്മാവ് തന്നെയാണ് എല്ലാ ജീവികളിലും 'ഞാൻ'എന്ന ബോധത്തോടെ പ്രകാശിക്കുന്ന ജീവാത്മാവ് . ഈ പരമാത്മാവിന്റെ, ചൈതന്യം തന്നെയാണ് പ്രപഞ്ചത്തിൽ എങ്ങും നിറഞ്ഞു നിൽക്കുന്നത്. ഈ പരമമായ സത്യം തിരിച്ചറിയുവാനുള്ള അവസരം ഓരോ മണ്ഡല മകരവിളക്ക് കാലവും എന്ന് ഷിക്കാഗോ ഗീതാമണ്ഡലം അധ്യക്ഷൻ ജയ് ചന്ദ്രൻ അഭിപ്രായപ്പെട്ടു. ജനറൽ സെക്രട്ടറി ബൈജു എസ് മേനോൻ അനുഗ്രഹപ്രഭാഷണം നൽകിയ ശബരിമല മുൻ മേൽശാന്തി ബ്രഹ്മശ്രീ എ. വി. ഉണ്ണികൃഷ്ണൻ നമ്പൂതിരിക്കും, മഹാമാരിയുടെ പശ്ചാത്തലത്തിൽ വെർച്വൽ ആയി സംഘടിപ്പിച്ച ഈവർഷത്തെ അയ്യപ്പ പൂജകളിൽ പങ്കെടുത്ത എല്ലാ ഭക്തജനങ്ങൾക്കും, പൂജകൾ വൻ വിജയമാക്കാൻ സഹായിച്ച ആനന്ദ് പ്രഭാകറിനും, പ്രധാന പുരോഹിതൻ ബിജു കൃഷ്ണൻ ചെങ്ങണാപറമ്പിലിനും, പിആർഒ രശ്മി മേനോനും നന്ദി അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP