Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മഹീന്ദ്ര പുതിയ ട്രിയോ സോർ ഇലക്ട്രിക് ത്രീ-വീലർ കാർഗോ അവതരിപ്പിച്ചു

മഹീന്ദ്ര പുതിയ ട്രിയോ സോർ ഇലക്ട്രിക് ത്രീ-വീലർ കാർഗോ അവതരിപ്പിച്ചു

സ്വന്തം ലേഖകൻ

കൊച്ചി: മഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗമായ മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് തങ്ങളുടെ പുതിയ ഇലക്ട്രിക് ത്രീ-വീലർ കാർഗോ മോഡലായ ട്രിയോ സോർ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. എഫ്എഎംഇ-2, സംസ്ഥാന സബ്സിഡികൾ ഉൾപ്പെടെ 2.73 ലക്ഷം രൂപയാണ് ഡൽഹി എക്സ്ഷോറൂം വില. പിക്കപ്പ്, ഡെലിവറി വാൻ, ഫ്ളാറ്റ് ബെഡ് എന്നീ മൂന്ന് വേരിയന്റുകളിലാണ് ട്രിയോ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ട്രിയോ സോർ എത്തുന്നത്. 2020 ഡിസംബർ മുതൽ രാജ്യത്തെ തെരഞ്ഞെടുത്ത നഗരങ്ങളിലെ മഹീന്ദ്ര ചെറുകിട വാണിജ്യ വാഹന ഡീലർഷിപ്പുകളിൽ വാഹനങ്ങൾ ലഭ്യമാകും.

കിലോമീറ്ററിന് കേവലം 40 പൈസ മാത്രമാണ് ചെലവെന്നതിനാൽ നിലവിലുള്ള ഡീസൽ കാർഗോ ത്രീ-വീലറുകളെ അപേക്ഷിച്ച് പ്രതിവർഷം അറുപതിനായിരത്തിലേറെ രൂപയുടെ ലാഭം ട്രിയോ സോറിലൂടെ ഉടമകൾക്ക് ലഭിക്കും. ഇൻഡസ്ട്രിയില മികച്ച എട്ട് കിലോവാട്ട് പവർ, ഈ രംഗത്തെ മികച്ച 42 എൻഎം ടോർക്ക്, 550 കി.ഗ്രാം ഭാരശേഷി എന്നിവയിലൂടെ മികച്ച പ്രകടനവും ട്രിയോ സോർ വാഗ്ദാനം ചെയ്യുന്നു.

ഡീസൽ കാർഗോയമായി താരതമ്യം ചെയ്യുമ്പോൾ കിലോമീറ്ററിന് 2.10 രൂപയുടെ ഇന്ധന ലാഭം, പൊടി, വെള്ളം എന്നിവയുടെ പ്രവേശനം തടയുന്ന അഡ്വാൻസ്ഡ് ഐപി67 മോട്ടോർ, സുരക്ഷിത യാത്രക്കായി ഈ രംഗത്തെ ഏറ്റവും മികച്ച 2216 മി.മീ വീൽബേസ്, 30.48 സെ.മീറ്ററിൽ ഏറ്റവും വലിയ ടയറുകൾ, അഡ്വാൻസ്ഡ് ലിത്വിയം അയേൺ ബാറ്ററി, അനായാസ ചാർജ്ജിങ്, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഉപയോഗിച്ച് മികച്ച ഡ്രൈവിങ് അനുഭവം, 675 മി.മീറ്റർ മികച്ച ട്രേ ലോഡിങ് ഓപ്ഷൻ, നെമോ മൊബിലിറ്റി പ്ലാറ്റ്‌ഫോമുമായി കണക്റ്റുചെയ്ത കാര്യക്ഷമവുമായ ഫ്ളീറ്റ് മാനേജ്മെന്റ്, ആധുനിക രൂപകൽപ്പന എന്നിവയാണ് വാഹനത്തിന്റെ പ്രധാന സവിശേഷതകൾ. ടെലിമാറ്റിക്സ് യൂണിറ്റ്, ജിപിഎസ്, വിൻഡ്‌സ്‌ക്രീൻ, വൈപ്പിങ് സിസ്റ്റം, സ്പെയർ വീൽ പ്രൊവിഷൻ, ഡ്രൈവിങ് മോഡുകൾ, എക്കണോമി ആൻഡ് ബൂസ്റ്റ് മോഡ്, ലോക്കബ്ൾ ഗ്ലൗബോക്സ്, 15 ആപിയർ ഓഫ് ബോർഡ് ചാർജർ, ഹസാർഡ് ഇൻഡിക്കേറ്റർ, റിവേഴ്സ് ബസർ എന്നിങ്ങനെയാണ് മറ്റു സവിശേഷതകൾ. മൂന്ന് വർഷം അല്ലെങ്കിൽ 80,000 കിലോമീറ്റർ സ്റ്റാൻഡേർഡ് വാറണ്ടി ഓപ്ഷനോടെയാണ് ട്രിയോ സോർ എത്തുന്നത്. ഇന്ത്യയിലുടനീളമുള്ള 140ലധികം ഡീലർഷിപ്പുകൾ വാഹനത്തിന്റ വിൽപ്പനാനന്തര സേവനവും സമയബന്ധിതമായി ഉറപ്പാക്കും.

മഹീന്ദ്രയുടെ 75-ാം വാർഷികത്തിൽ, ശുചിത്വവും ഹരിതാഭയും സാങ്കേതികവിദ്യയും കോർത്തിണങ്ങിയ ഒരു നാളെ എന്ന ഉദ്ദേശമാണ് തങ്ങളെ നയിക്കുന്നതെന്നും ഏറ്റവും പുതിയ സാങ്കേതികവിദ്യയിലൂടെയും ഇന്ത്യയിൽ നിർമ്മിക്കുന്നതിലൂടെയും ആത്മനിർഭർ ഭാരതിനോടുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് ട്രിയോ പ്ലാറ്റ്ഫോമിലൂടെ പ്രകടമാവുന്നതെന്നും മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡിന്റെ എംഡിയും സിഇഒയുമായ ഡോ. പവൻ ഗോയങ്ക പറഞ്ഞു.

ഇന്ത്യൻ നിരത്തുകളിൽ 35 ദശലക്ഷം കിലോമീറ്റർ സഞ്ചരിച്ച അയ്യായിരത്തിലേറെ സംതൃപ്തരായ ഉപഭോക്താക്കളുമായി ട്രിയോ ഇലക്ട്രിക് ത്രീ-വീലർ പ്ലാറ്റ്ഫേ മൊബിലിറ്റിയെ പുനർനിർവചിച്ചുവെന്ന് മഹീന്ദ്ര ഇലക്ട്രിക് എംഡിയും സിഇഒയുമായ മഹേഷ് ബാബു പറഞ്ഞു. ഉപഭോക്താക്കൾക്ക് മികച്ച മൂല്യം നൽകുന്നതിനായി നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ട്രിയോ സോർ വികസിപ്പിച്ചെടുത്തിട്ടുണ്ട്, മാത്രമല്ല ഓരോ ഉപഭോക്തൃ ആവശ്യങ്ങളും നിറവേറ്റുന്നതിനായി മൂന്നു വകഭേദങ്ങളിൽ വാഹനം ലഭ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP