Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202003Thursday

മഹീന്ദ്ര മാനുലൈഫ് മ്യൂചൽ ഫണ്ടിന്റെ ഫോക്കസ്ഡ് ഇക്വിറ്റി യോജന എൻഎഫ്ഒ ഒക്ടോബർ 26 മുതൽ

സ്വന്തം ലേഖകൻ

കൊച്ചി: മഹീന്ദ്ര മാനുലൈഫ് ഇൻവെസ്റ്റമെന്റ് മാനേജുമെന്റിന്റെ ഓപൺ എൻഡഡ് മൾട്ടി കാപ് പദ്ധതിയായ മഹീന്ദ്ര മാനുലൈഫ് ഫോക്കസ്ഡ് ഇക്വിറ്റി യോജനയുടെ പുതിയ പദ്ധതി ഒക്ടോബർ 26 മുതൽ നവംബർ ഒൻപതു വരെ നടക്കും.വിവിധ വിഭാഗങ്ങളിലുള്ള പരമാവധി 30 ഓഹരികളിലാവും പദ്ധതിയുടെ നിക്ഷേപം. കുറഞ്ഞത് 65 ശതമാനം മുതൽ 100 ശതമാനം വരെയാവും ഓഹരികളിലെ നിക്ഷേപം. 35 ശതമാനം വരെ കടപത്ര മേഖലകളിൽ നിക്ഷേപിക്കാനും സാധിക്കും. ദീർഘകാല മൂലധന നേട്ടം ലക്ഷ്യമിടുന്നവർക്ക് അനുയോജ്യമായ ഈ പദ്ധതി താരതമ്യേന മികച്ച നഷ്ടസാധ്യത നേരിടാൻ കഴിയുന്ന മധ്യകാല നിക്ഷേപകർക്കും അനുയോജ്യമാണ്.

ഇന്ത്യൻ സമ്പദ്ഘടനയും ഓഹരി വിപണികളും തിരിച്ചു വരവിന് ഒരുങ്ങുകയാണെന്നും കോർപറേറ്റുകളുടെ പ്രകടനം മെച്ചപ്പെടുകയാണെന്നും ഇതേക്കുറിച്ച് പ്രതികരിക്കവെ മഹീന്ദ്ര മാനുലൈഫ് ഇൻവെസ്റ്റ്‌മെന്റ് മാനേജുമെന്റ് സിഇഒയും എംഡിയുമായ അശുതോഷ് ബിഷ്‌നോയ് പറഞ്ഞു. നഷ്ടസാധ്യതയെ മെച്ചപ്പെട്ട രീതിയിൽ മറി കടന്ന് നേട്ടമുണ്ടാക്കാൻ ആഗ്രഹിക്കുന്ന മധ്യകാല, ദീർഘകാല നിക്ഷേപകർക്ക് അനുയോജ്യമായ പദ്ധതിയാണിത്. ഓഹരി വിപണിയിൽ എവിടെ നിന്നും നിക്ഷേപ മിശ്രിതം തെരഞ്ഞെടുക്കാനുള്ള അവസരം പദ്ധതിക്കുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP