Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ലക്ഷ്മി വിലാസ് ബാങ്കിന്റെ നടത്തിപ്പിന് ഡയറക്ടർമാരുടെ സമിതിക്ക് ആർബിഐ അനുമതി

സ്വന്തം ലേഖകൻ

കൊച്ചി: ലക്ഷ്മി വിലാസ് ബാങ്കിന്റെ (എൽവിബി) ദൈനംദിന നടത്തിപ്പിന് മൂന്ന് ഡയറക്ടർമാരടങ്ങിയ ഡയറക്ടർമാരുടെ സമിതിക്ക് റിസർവ് ബാങ്ക് അനുമതി നൽകി. എംഡി, സിഇഒ എന്നീ പദവികൾ സമിതിക്ക് ഉണ്ടായിരിക്കും.

മീത്ത മഖാനാണ് ഡയറക്ടർ സിമിതിയുടെ ചെയർപേഴ്‌സൺ. ശക്തി സിൻഹ, സതീഷ് കുമാർ കൽറ എന്നിവരാണ് മറ്റ് രണ്ടംഗങ്ങൾ.റിസർവ് ബാങ്കിന് ആവശ്യമായ ഏറ്റവും കുറഞ്ഞ ലിക്വിഡിറ്റി കവറേജ് അനുപാതം 100 ശതമാനം ആയിരിക്കെ 262 ശതമാനമുള്ള എൽവിബിയുടെ ഡെപോസിറ്റ് ഉടമകൾ, അക്കൗണ്ട് ഉടമകൾ, വായ്പക്കാർ തുടങ്ങിയവരെല്ലാം സുരക്ഷിതരാണ്.

പൊതുവായ സംഭവവികാസങ്ങളെക്കുറിച്ചും അവ പ്രാബല്യത്തിൽ വരുമ്പോഴും, ബാധകമായ നിയമപ്രകാരം ആവശ്യമുള്ളതുമായ വിവരങ്ങൾ ലക്ഷ്മി വിലാസ് ബാങ്ക് ലഭ്യമാക്കുന്നത് തുടരും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP