Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അതിഞ്ഞാൽ സോക്കർ ലീഗ് സീസൺ 3; ലോഗോ പ്രകാശനം ചെയ്തു

അതിഞ്ഞാൽ സോക്കർ ലീഗ് സീസൺ 3; ലോഗോ പ്രകാശനം ചെയ്തു

അതിഞ്ഞാൽ : അതിഞ്ഞാലിലെ പ്രതിഭാധനരായ ഫുട്ബോൾ താരങ്ങൾ അണിനിരന്ന് ഫെബ്രുവരി രണ്ടാം വാരത്തിൽ പാലക്കുന്ന് ചങ്ങാതിക്കൂട്ടം ഫ്‌ളെഡ്ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മൂന്നാമത് അതിഞ്ഞാൽ സോക്കർ ലീഗിന്റെ ലോഗോ പ്രകാശനം ചെയ്തു.

അഖിലേന്ത്യാ സെവൻസ് ഫുട്‌ബോൾ മൈതാനങ്ങളിലെ കാസർകോട് ജില്ലയിലെ അതിഘായർ അരയാൽ ബ്രദേഴ്സ് ന്റെ ക്ലബ് ഓഫീസിൽ വച്ചാണ് ലോഗോ പ്രകാശന ചടങ്ങ് നടന്നത്. സോക്കർ ലീഗ് കമ്മിറ്റി ചെയർമാൻ നൗഫൽ പാലക്കി വ്യവസായ പ്രമുഖൻ മൂലക്കാടത്ത് ഹമീദ് ഹാജി ക്ക് നൽകി ലോഗോ പ്രകാശനം നിർവ്വഹിച്ചു.

പ്രൗഢഗംഭീരമായ ലോഗോ പ്രകാശന ചടങ്ങിൽ സോക്കർ ലീഗിൽ മാറ്റുരയ്ക്കുന്ന അഞ്ച് ടീമുകളുടെ മേനേജർമാരായ ഷാക്കിർ പിസി (അരയാൽ ബ്രദേഴ്സ് ), ഷെഫീഖ് മൗവ്വൽ ( ബ്രദേഴ്സ് അതിഞ്ഞാൽ ), ഫിയാസ് യൂവി ( ഇന്റിമേറ്റ് ഫൈറ്റേർസ് ) , റംഷീദ് ( ചന്ദ്രിക ബ്രദേഴ്സ് ), ഷബീർ മൗവ്വൽ ( എഫ്സി ദോസ്തി ) തുടങ്ങിയ വരും അതിഞ്ഞാലിലെ ഫുട്ബോൾ പ്രതിഭകളും ചടങ്ങിൽ സന്നിഹിതരായി.

അരയാൽ ബ്രദേഴ്സ് ന്റെ ഷൗക്കത്തലി അധ്യക്ഷത വഹിച്ച ചടങ്ങിൽ റഫീഖ് കല്ലായി , നൗഫൽ മൗവ്വൽ , റമീസ് മട്ടൻ എന്നിവർ നന്ദി അറിയിച്ച് സംസാരിക്കുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP