Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വായ്പാ പ്രതിസന്ധി പരിഹരിക്കാൻ പ്രധാനമന്ത്രിക്ക് റിയൽ എസ്റ്റേറ്റ് ഡെവലപർമാരുടെ ഹർജി

സ്വന്തം ലേഖകൻ

കൊച്ചി: രാജ്യത്ത് ഏറ്റവും കൂടുതൽ തൊഴിലവസരം സൃഷ്ടിക്കുന്ന റിയൽ എസ്റ്റേറ്റ് മേഖല നേരിടുന്ന വായ്പാ പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിന്റെ പിന്തുണ തേടി ക്രെഡായ് എംസിഎച്ച്‌ഐ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഹർജി നൽകി. ഒറ്റത്തവണ വായ്പാ പുനോരേരീകരണം നടത്തി റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രവർത്തിക്കുന്നവരെ പിന്തുണയ്ക്കണെന്നാവശ്യപ്പെട്ട് ക്രെഡായ് എംസിഎച്‌ഐ ഓൺലൈൻ ഒപ്പുശേഖരണം നടത്തിയിരുന്നു.

കാൽ ലക്ഷത്തിലേറെ പേർ ഒപ്പു വച്ച ഈ ഓൺലൈൻ ഹർജി പ്രധാനമന്ത്രിക്കു കൈമാറാനായി മഹാരാഷ്ട്ര പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസിനു നൽകി. റിയൽ എസ്റ്റേറ്റ് ഡെവലർമാർ ഉന്നയിച്ച പ്രശ്‌നം യുക്തിസഹവും വസ്തുതയുമാണെന്നും പരിഹാരം കാണാൻ ഇടപെടുമെന്നും ഇക്കാര്യം ധനമന്ത്രി നിർമല സീതാരാമന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും മുംബൈ മെട്രോപൊളിറ്റൻ റീജിയൻ ബുധനാഴ്ച സംഘടിപ്പിച്ച വെബിനാറിൽ സംസാരിച്ച ഫഡ്‌നാവിസ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP