Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

ടെക്നോപാർക്കിലെ സാഹിത്യോത്സവം സൃഷ്ടി 2019; സന്തോഷ് ഏച്ചിക്കാനം അവാർഡുകൾ വിതരണം ചെയ്തു

ടെക്നോപാർക്കിലെ സാഹിത്യോത്സവം സൃഷ്ടി 2019; സന്തോഷ് ഏച്ചിക്കാനം അവാർഡുകൾ വിതരണം ചെയ്തു

സ്വന്തം ലേഖകൻ

തിരുവനന്തപുരം ടെക്‌നോപാർക്കിൽ IT ജീവക്കാരുടെ ക്ഷേമ സംഘടന ആയ പ്രതിധ്വനി സംഘടിപ്പിച്ച സാഹിത്യോത്സവം ആയ സൃഷ്ടി -2019 ന്റെ സമാപന സമ്മേളനം 2020, ജനുവരി 29ന് പ്രശസ്ത എഴുത്ത്കാരൻ സന്തോഷ് ഏച്ചിക്കാനം ഉദ്ഘാടനം ചെയ്തു. രാജ്യത്തെ അസമത്വത്തിനെതിരെ ഐ ടി ജീവനക്കാർ തങ്ങളുടെ തൂലിക ചലിപ്പിക്കണമെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരുപക്ഷെ തന്റെ അനുഭവത്തിൽ മലയാളം ഐച്ഛിക വിഷയാമായി എടുത്തു പഠിക്കുന്നവരേക്കാൾ കൂടുതൽ പുസ്തകം വായിക്കുന്നത് ഐ ടി മേഖലയിലുള്ളവരും സയൻസും മാക്സും പഠിക്കുന്നവരുമാണെന്നു ഏച്ചിക്കാനം പറഞ്ഞു.

എഴുപത്തി അഞ്ചിലധികം കമ്പനികളിൽ നിന്നായി മുന്നൂറിലധികം ഐ ടി ജീവനക്കാർ എഴുതിയ മുന്നൂറ്റി അൻപതോളം രചനകൾ ആണ് മലയാളം , ഇംഗ്ലീഷ് & തമിഴ് വിഭാഗങ്ങളിലായി സൃഷ്ടിയിൽ മാറ്റുരച്ചത്. കഥ, കവിത, ലേഖനം, പെൻസിൽ ഡ്രായിങ്, പെയിന്റിങ്, കാർട്ടൂൺ എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ നടന്നത്. എല്ലാ രചനകളും പ്രസിദ്ധീകരിക്കുകയും ( http://prathidhwani.org/srishti-2019) , എല്ലാ വിഭാഗത്തിലും ' റീഡേഴ്സ് ചോയ്സ് അവാർഡ്' ഉം ഉണ്ടായിരുന്നു.  ആലങ്കോട് ലീല കൃഷ്ണൻ ന്റെ നേതൃത്വത്തിലായിരുന്നു ജൂറി അവാർഡ് നിർണ്ണയ സമിതി.

പ്രതിധ്വനിയുടെ പ്രസിഡന്റ് റെനീഷ് എ ആർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സൃഷ്ടി 2019 കൺവീനർ സുജിത് എം എസ് സ്വാഗതവും പറഞ്ഞു. രചനകൾ വിലയിരുത്തിയ ഗ്രന്ഥാലോകം എഡിറ്റർ കൂടിയായ എസ് ആർ ലാൽ ആശംസകൾ നൽകി. ടെക്നോപാർക്കിനകത്തു ഇത്രയും കലാ ഹൃദയങ്ങൾ ഉണ്ടെന്നു കരുതിയില്ലെന്നും മികച്ച മലയാളം കഥകളാണ് ജൂറിക്ക് മുന്നിൽ വന്നതെന്നും എസ് ആർ ലാൽ പറഞ്ഞു. പ്രതിധ്വനി സാഹിത്യ ക്ലബിന്റെ കൺവീനർ നെസിൻ ശ്രീകുമാർ, പ്രതിധ്വനി സാഹിത്യ ക്ലബ്ബ് മെമ്പർ സലീന ചക്കിയത്തിൽ, പ്രതിധ്വനി സെക്രട്ടറി വിനീത് ചന്ദ്രൻ തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി. പ്രതിധ്വനി എക്‌സികുട്ടീവ് മെമ്പർ മുഹമ്മദ് അനീഷ്, ബാല ജ്യോതി എന്നിവർ യഥാക്രമം സന്തോഷ് എച്ചിക്കാനത്തിനും ശ്രീ എസ് ആർ ലാലിനും പ്രതിധ്വനിയുടെ ഉപഹാരം നൽകി. പ്രതിധ്വനി എക്‌സികുട്ടീവ് മെമ്പർ ശാരി ഗൗരി അവാർഡ് ജേതാക്കളെ വേദിയിലേക്ക് ക്ഷണിച്ചു. പ്രതിധ്വനി മെമ്പർ സോണി കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.

അതോടൊപ്പം പ്രതിധ്വനി സൃഷ്ടി 2019 ന്റെ ഭാഗമായി ഭാഗമായി വരച്ചതും അല്ലാതെയും ഉള്ള ആർട്ടിസ്റ്റിക് വർക്കുകൾ - പെയിന്റിങ്, കാർട്ടൂൺ, ഡ്രോയിങ് , സ്‌കൾപ്ചർ എന്നിവയുടെ പ്രദർശനം ഭവാനി അട്രിയത്തിൽ ഇന്ന് സമാപിക്കും. ഭവാനി അട്രിയത്തിൽ ജനുവരി 27 മുതലാണ് പ്രദർശനം ആരംഭിച്ചത്. ടെക്നോപാർക്കിലെ വിവിധ കമ്പനികളിലെ ജീവനക്കാർ വരച്ച അൻപതിലധികം മികച്ച ചിത്രങ്ങളാണ് പ്രദർശനത്തിന് വച്ചിരിക്കുന്നത്

കഴിഞ്ഞ ഓണത്തിന് പ്രതിധ്വനി നടത്തിയ ഓണം ഫോട്ടോഗ്രാഫി മത്സരത്തിൽ സമ്മാനാർഹയായവർക്കും അവാർഡുകൾ വിതരണം ചെയ്തു.ടെക്‌നോപാർക്കിൽ വച്ച് നടന്ന വിവിധ സാഹിത്യ മത്സരങ്ങളിലെ വിജയികളുടെ വിശദ വിവരം ചുവടെ :

തമിഴ് കവിത:ഒന്നാം സ്ഥാനം - ഗുഹൻ ഗോവിന്ദസാമി - (ഇൻഫോസിസ് - Infosys)

രണ്ടാം സ്ഥാനം - ശിവപ്രമോദ് എം എസ്(സൺടെക് ബിസിനെസ്സ് സൊല്യൂഷൻസ് - Suntec Business Solutions)

മൂന്നാം സ്ഥാനം - കൃപ കെ. ബി - (ഏർണെസ്‌റ് & യങ് - E&Y)

റീഡേഴ്‌സ് ചോയ്‌സ് അവാർഡ്: - ശിവപ്രമോദ് എം എസ് (സൺടെക് ബിസിനെസ്സ് സൊല്യൂഷൻസ് - Suntec Business Solutions)

മലയാളം കവിത:

ഒന്നാം സ്ഥാനം - അനിൽദാസ് എച് (ക്വസ്‌റ് ഗ്ലോബൽ - Quest Global)

രണ്ടാം സ്ഥാനം - ജിതേഷ് ആർ. വി (ഒറാക്കിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് - Oracle India Pvt Ltd)

മൂന്നാം സ്ഥാനം - ശ്രീജാമോൾ എൻ എസ് (യു എസ് ടി ഗ്ലോബൽ - UST Global)

റീഡേഴ്‌സ് ചോയ്‌സ് അവാർഡ്: വിജിൻ രാജ് എസ്(യു എസ് ടി ഗ്ലോബൽ - UST Global)

ഇംഗ്ലീഷ് കവിത:

ഒന്നാം സ്ഥാനം - അരുൺ ശങ്കർ (സ്‌കൈവാക്ക് ഗ്ലോബൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് - Skywalk Global India )

രണ്ടാം സ്ഥാനം - നീതു പ്രസന്ന(യു എസ് ടി ഗ്ലോബൽ - UST Global)

മൂന്നാം സ്ഥാനം - അശ്വിൻ പി. എം (മൊസാന്റ ടെക്‌നോളജീസ് - Mozanta Technologies)

റീഡേഴ്‌സ് ചോയ്‌സ് അവാർഡ്: പ്രിയ ശങ്കർ (യു എസ് ടി ഗ്ലോബൽ - UST Global)

മലയാളം കഥ:

ഒന്നാം സ്ഥാനം - മനോജ് കൃഷ്ണ എം (ഏർണെസ്‌റ് & യങ് - E&Y)

രണ്ടാം സ്ഥാനം - മണികണ്ഠൻ എം.(സോഷ്യസ് ഇന്നൊവേറ്റീവ് ഗ്ലോബൽ ബ്രൈൻസ് - Socius Innovative Global Brains)

മൂന്നാം സ്ഥാനം - സരിക വി ജി (സൺടെക് ബിസിനസ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് - Suntec Business Solutions)

മൂന്നാം സ്ഥാനം - അമൽ ജോസ്(യു എസ് ടി ഗ്ലോബൽ - UST Global)

റീഡേഴ്‌സ് ചോയ്‌സ് അവാർഡ്: മണികണ്ഠൻ എം (സോഷ്യസ് ഇന്നൊവേറ്റീവ് ഗ്ലോബൽ ബ്രൈൻസ് - Socius Innovative Global Brains)

ഇംഗ്ലീഷ് കഥ:

ഒന്നാം സ്ഥാനം - രാജേഷ് എം ജോസ് (തിങ്ക് പാം ടെക്‌നോളജീസ് - Thinkpalm Technologies)

രണ്ടാം സ്ഥാനം - ജാനു നാരായണൻ (ടി സി എസ് - TCS)

മൂന്നാം സ്ഥാനം - വിനിൽ വിജയകുമാർ (ഫിനാസ്ട്ര - Finastra)

മൂന്നാം സ്ഥാനം - അർച്ചന പ്രേം (ഒറാക്കിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് - Oracle India Pvt Ltd)

റീഡേഴ്‌സ് ചോയ്‌സ് അവാർഡ്: വിനിൽ വിജയകുമാർ(ഫിനാസ്ട്ര- Finastra) 

മലയാളം ലേഖനം:

ഒന്നാം സ്ഥാനം - ലക്ഷ്മി എം ദാസ് (അലയൻസ് ടെക്നോളജീസ് - Allianz Technology)

രണ്ടാം സ്ഥാനം - ജിനീഷ് കുഞ്ഞിലിക്കാറ്റിൽ (അലയൻസ് ടെക്നോളജി - Allianz Technology)

മൂന്നാം സ്ഥാനം - അബിൻ ജേക്കബ് (ക്യുബേർസ്‌ററ് ടെക്നോളജീസ് - Qburst Technologies)

റീഡേഴ്‌സ് ചോയ്‌സ് അവാർഡ്: ജിനീഷ് കുഞ്ഞിലിക്കാറ്റിൽ (അലയൻസ് ടെക്നോളജീസ്- Allianz Technology)

ഇംഗ്ലീഷ് ലേഖനം:

ഒന്നാം സ്ഥാനം - ലക്ഷ്മി എം ദാസ്(അലയൻസ് ടെക്നോളജീസ് - - Allianz Technology)

രണ്ടാം സ്ഥാനം - ജയദേവ് ചന്ദ്രശേഖരൻ (യു എസ് ടി ഗ്ലോബൽ- UST Global)

മൂന്നാം സ്ഥാനം - സുമേഷ് ആർ നായർ(ലിവറെസ് ടെക്നോളജീസ് - Livreas Technologies)

റീഡേഴ്‌സ് ചോയ്‌സ് അവാർഡ്: റെജി തോമസ് മാത്യു (ടെക് മാസ്റ്റേഴ്‌സ് - Tech Masters)

പെൻസിൽ ഡ്രായിങ്, പെയിന്റിങ്, കാർട്ടൂൺ വിഭാഗത്തിലെ വിജയികൾ:

പെൻസിൽ ഡ്രായിങ്

ഒന്നാം സ്ഥാനം - ജുമാന വി പി (ടൂൺസ് ആനിമേഷൻ - Toonz Animation)

രണ്ടാം സ്ഥാനം - സൂരജ് ഇ എം(യു എസ് ടി ഗ്ലോബൽ - UST Global)

മൂന്നാം സ്ഥാനം - ബിബിൻ ബാബു ബി എസ് (ജൻ റോബോടിക്‌സ് - Genroics Onnovations)

മൂന്നാം സ്ഥാനം - വൈശാഖ് ആർ എസ് (ടൂൺസ് ആനിമേഷൻ - Toonz Animation)

പെയിന്റിങ്:

ഒന്നാം സ്ഥാനം - ശ്യാം ലാൽ എസ് (പിറ്റ് സൊല്യൂഷൻസ് - PIT Solutions)

രണ്ടാം സ്ഥാനം - കിഷോർ കൃഷ്ണൻ(ട്രയാസ്സിക് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് - Triasic Solutions)

മൂന്നാം സ്ഥാനം - ജുമാന വി പി (ടൂൺസ് അനിമേഷൻ- Toonz Animation)
കാർട്ടൂൺ:
1st: Fayaz K.M (RR Donnelly)

2nd: Syamlal V.S (TCS)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP