Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

ലൈഫ് മിഷൻ വടക്കാഞ്ചേരി ഫ്‌ളാറ്റ് നിർമ്മാണ തട്ടിപ്പ് കേസ്സിൽ വിജിലൻസ് അന്വേഷണം അപര്യാപ്തമാണെന്ന് അനിൽ അക്കര എംഎ‍ൽഎ

സ്വന്തം ലേഖകൻ

ലൈഫ് മിഷൻ വടക്കാഞ്ചേരി ഫ്‌ളാറ്റ് നിർമ്മാണ തട്ടിപ്പ് കേസ്സിൽ വിജിലൻസ് അന്വേഷണം അപര്യാപ്തമാണെന്ന് അനിൽ അക്കര എംഎ‍ൽഎ അഭിപ്രായപ്പെട്ടു. വിജിലൻസ് അന്വേഷണം പരാതി ഉന്നയിച്ച സമയത്ത് പ്രഖ്യാപിക്കണമായിരുന്നു. ഇന്ന് സാഹചര്യം വിഭിന്നമാണ്. അന്ന് ഈ തട്ടിപ്പിൽ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമായിരുന്നില്ല. ഇന്ന് മുഖ്യമന്ത്രിയും തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രിയും പ്രതി സ്ഥാനത്ത് വന്നിരിക്കുന്നു. യൂണിടക്കിനെ തെരഞ്ഞെടുത്തത് റെഡ് ക്രസന്റാണെന്നായിരുന്നു നാളിതുവരെയായി മുഖ്യമന്ത്രിയും തദ്ദേശവകുപ്പുമന്ത്രിയും പറഞ്ഞിരുന്നത്. എന്നാൽ യൂണിടക്കിനെ തെരഞ്ഞെടുത്തത് ലൈഫ് മിഷനാണ്. തദ്ദേശ വകുപ്പുമന്ത്രി നാളിതുവരെ തൃശ്ശൂരിൽ ദൃശ്യ പത്ര മാധ്യമങ്ങളിലൂടെ നടത്തിയ പ്രസ്താവനകൾ കളവാണെന്ന് ബോധ്യമായിരിക്കുകയാണ്. മുഖ്യമന്ത്രി ചെയർമാനും തദ്ദേശവകുപ്പുമന്ത്രി വൈസ് ചെയർമാനുമായ ലൈഫ് മിഷൻ നടത്തിയ ഈ ക്രമക്കേടുകൾ ആര് അന്വേഷിക്കും. അത് വിജിലൻസ് അന്വേഷിച്ചാൽ ശരിയാകില്ല. ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള വിജിലൻസ് അന്വേഷണം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ്.

പ്രഥമദൃഷ്ട്യാ ഈ കേസ്സിൽ കഴമ്പുണ്ടെന്ന് ബോധ്യമായതിനാലാണ് ആഭ്യന്തര സെക്രട്ടറി വിജിലൻസ് അന്വേഷണത്തിന് കത്ത് നൽകിയത്. Foreign Contribution Regulation Act ലംഘനത്തിന് സിബിഐ കേസ്സെടുക്കുമെന്ന് ഡൽഹിയിൽ നിന്ന് സംസ്ഥാന സർക്കാരിന് വിവരം ലഭിച്ചതിനെ തുടർന്നാണ് അടിയന്തിരമായി വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്. എന്നാൽ ഈ ആക്ടിന്റെ ലംഘനം വിജിലൻസിന് അന്വേഷണം നടത്താൻ കഴിയില്ല. ആയതിനാൽ ആത്മാർത്ഥതയുണ്ടെങ്കിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന് അനിൽ അക്കര എംഎ‍ൽഎ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP