Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആരോഗ്യ പ്രവർത്തകരെ ഹൃദയത്തിലേറ്റി പോരുവഴി പഞ്ചായത്ത് ലൈബ്രറി കൗൺസിൽ

ആരോഗ്യ പ്രവർത്തകരെ ഹൃദയത്തിലേറ്റി പോരുവഴി പഞ്ചായത്ത് ലൈബ്രറി കൗൺസിൽ

സ്വന്തം ലേഖകൻ

കുന്നത്തൂർ: കൊറോണ (കോവിഡ് 19) എന്ന മഹാമാരിയുടെ പശ്ചാത്തലത്തിൽ രോഗത്തെ തുടച്ചു നീക്കാൻ എല്ലാം ഉപേക്ഷിച്ച് പ്രവർത്തിക്കുന്നവരാണ് ആരോഗ്യ പ്രവർത്തകരും പൊലീസുകാരും. വീട്ടുകാരെ ഉപേക്ഷിച്ച് സമൂഹത്തിന് വേണ്ടി രാപകലില്ലാതെ പ്രവർത്തിക്കുന്ന ഇവർ മറ്റുള്ളവരുടെ ജീവന് അത്രമേൽ വിലകൽപിക്കുന്നുണ്ട്.

ആരോഗ്യപ്രവർത്തകർക്കും പൊലീസുകാർക്കും ആദരം അർപ്പിച്ചു കൊണ്ട് നമ്മുടെ നാട് മുന്നിൽ തന്നെയുണ്ട്. അവരുടെ അഭിമാനകരമായ പ്രവർത്തനത്തെ വിസ്മരിച്ച് കൊണ്ട് നമ്മുടെ നാടിന് മുന്നോട്ട് പോകാനാകില്ല.കോവിഡ് രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ മാതൃകാ പ്രവർത്തനം നടത്തി ലോകത്തിന് അഭിമാനമായ ആരോഗ്യ പ്രവർത്തകരെ ആദരിച്ചു. പോരുവഴി പഞ്ചായത്ത് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ പോരുവഴി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങ് പോരുവഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയപ്രസന്നൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം രാധ അദ്ധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് ലൈബ്രറി കൗൺസിൽ കൺവീനർ എം.സുൽഫിഖാൻ റാവുത്തർ സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.ബിനീഷ്, ബ്ലേക്ക് പഞ്ചായത്തംഗം അക്കരയിൽ ഹുസൈൻ, താലൂക്ക് ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം മനു വി കുറുപ്പ്, പഞ്ചായത്ത് ലൈബ്രറി കൗൺസിൽ അംഗം നിസാം കാക്കാ,ഡോ.പ്രവീൺ, ഡോ: ദിവ്യ, എച്ച് ഐ വിനോദ് ബാഹുലേയൻ എന്നിവർ പ്രസംഗിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP