Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹയർ സെക്കന്ററി സ്‌കൂളുകളിൽ ലൈബ്രേറിയൻ തസ്തികയിൽ നിയമനം നടത്താതെ സർക്കാർ; പൊതു വിദ്യാലയങ്ങളിൽ ലൈബ്രറിയുടെ പ്രവർത്തനം നിശ്ചലം

സ്വന്തം ലേഖകൻ

യർസെക്കൻഡറി സ്‌കൂളിൽ ലൈബ്രറിയന്മാരെ നിയമിക്കാൻ തിരുമാനമായിട്ട് 19 വർഷം പിന്നിടുന്നു. കോളേജുകളിൽ നിന്ന് പ്രീഡിഗ്രി വേർപെടുത്തി 1991ൽ ആണ് ഹയർ സെക്കന്ററി തുടങ്ങിയത്. എല്ലാവർക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം എന്ന ലക്ഷ്യ ത്തോടെയാണ് ഹയർ സെക്കന്ററി എന്ന ആശയം ഉയർന്നു വന്നതും നടപ്പിലാക്കിയതും. ഹയർ സെക്കന്ററി സ്‌കൂളുകളിൽ ലൈബ്രേറിയൻനെ നിയമിക്കണമെന്ന് തീരുമാനമായിട്ട് 19 വർഷമായിട്ടും നിയമനം ഇനിയും നടന്നിട്ടില്ല. 2001 ലെ GO.(P).No.331/2001 date 09.11.2001സെപ്ഷ്യൽ റൂളിലാണ് ആദ്യമായി പൊതു വിദ്യാഭ്യാസ മേഖലയിലെ ഹയർ സെക്കന്ററി സ്‌കൂളുകളിൽ ഗ്രേഡ് മുന്നിലും നാലിലുമുള്ള ലൈബ്രേറിയന്മാര നിയമിക്കണമെന്ന നിർദ്ദേശം വരുന്നത്. പിന്നിട് 2014 ലെ പ്രഫ: ലബ്ബ കമ്മറ്റിയും 2019ലെ ഖാദർ കമ്മീഷനും സ്‌കൂൾ ലൈബ്രറിയെക്കുറിച്ചും ലൈബ്രേറിയന്റെ ആവശ്യകതയെക്കുറിച്ചും സർക്കാറിന് റിപ്പോർട്ട് നൽകിയിരുന്നു.

കേരളത്തിന്റെ പൊതു വിദ്യാഭ്യാസത്തെ മാതൃക ആക്കുന്ന മറ്റ് സംസ്ഥാനങ്ങളും രാജ്യങ്ങൾക്കും മുൻപിൽ വിദ്യാഭ്യാസ മേഖലയെക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട കമ്മീഷനുകളെല്ലാം ഹയർ സെക്കന്ററി സ്‌കൂളുകളിൽ ലൈബ്രേറിയൻ വേണമെന്ന നിർദ്ദേശം സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. പൊതു വിദ്യാഭ്യാസ രംഗത്ത് പ്രതിഭകളെ സൃഷ്ടിക്കാൻ നല്ല ലൈബ്രറിയും ലൈബ്രേറിയനും അത്യാവശ്യമാണ്. സർക്കാർ മേഖലയിലെ 816 ഹയർ സെക്കന്ററി സ്‌കൂളിലും, എയ്ഡഡ് മേഖലയിലെ 823 ഹയർ സെകന്ററി സ്‌കൂളിലും ലൈബ്രേറിയന്മാരുടെ തസ്തിക സൃഷ്ടിക്കുമ്പോൾ ഉണ്ടാകുമ്പോൾ ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടിയാണ് 19 വർഷമായിട്ടും മാറി മാറി വരുന്ന സർക്കാർ തസ്തിക സൃഷ്ടിക്കാതെ മാറ്റി വയ്ക്കുന്നത്.പ്ലസ് ടു കുട്ടികൾക്ക് റഫറൻസിനും ഉപരി പ0നത്തിനും ഈ സമയത്ത് ലൈബ്രറിയും ലൈബ്രേറിയനും അത്യാവശ്യമായും വേണ്ടതാണ്.

ഹൈസ്‌കൂൾ ഹയർ സെക്കന്ററി ലയനം ആയിരിക്കെ സ്‌കൂൾ ലൈബ്രറികളുടെ ആവശ്യകത കൂടിയിരിക്കുകയാണ്.നിലവിൽ സർക്കാർ - എയ്ഡഡ് ഹയർ സെക്കന്ററി സ്‌കൂളുകളിൽ ലൈബ്രറികളുടെ പ്രവർത്തനം കാര്യക്ഷമമായി നടക്കുന്നില്ല . സ്‌കൂളിലെ ഏതെങ്കിലും ഒരു അദ്ധ്യാപകനാണ് ലൈബ്രറിയുടെ ചുമതല. കുട്ടികളെ പഠിപ്പിക്കുന്നതിനോടൊപ്പം ഇദ്ദേഹത്തിന് ലൈബ്രറിയുടെ പ്രവർത്തനം പൂർണ്ണമായും നടത്താനാകില്ല: പല സ്‌കൂളുകളിലും കുട്ടികൾക്ക് ലൈബ്രറി പരീഡ് ഉണ്ടെങ്കിലും ലൈബ്രറി എന്താണെന്ന് പോലും കുട്ടിക്ക് അറിയാത്ത സ്ഥിതിയാണ്. 5 ക്ലാസ് മുതലുള്ള കുട്ടികൾക്ക് പാഠഭാഗങ്ങളിൽ ലൈബ്രറിയുടെ പ്രവർത്തനം ഉണ്ട്. അടുത്ത അധ്യയന വർഷം മുതൽ രണ്ടു വർഷത്തെ പഠനകാലയളവിൽ പാഠഭാഗത്തെ അടിസ്ഥാനമാക്കി ഹയർ സെക്കഡറി വിദ്യാർത്ഥികൾ പ്രബന്ധരചന നടത്തണമെന്ന വ്യവസ്ഥ സർക്കാർ നടപ്പിലാക്കുന്നുണ്ട്. . അടുത്ത അദ്ധ്യയന വർഷമാരംഭത്തിൽ ജൂണിൽ പ്ലസ് വണിൽ ചേരുന്ന വിദ്യാർത്ഥികൾ മുതലാണ് ഇത് നടപ്പാക്കുന്നത് .ഇതോടെ വിവരശേഖരനത്തിനും മറ്റുമായി കുട്ടികൾക്ക് ലൈബ്രറിയെ കൂടുതലായി ആശ്രയിക്കേണ്ടി വരും.

ഹയർ സെക്കന്ററി സ്‌കൂളുകളിൽ ലൈബ്രേറിയൻ തസ്തിക സർക്കാർ 2001 ൽ ഇറക്കിയ സ്‌പെഷ്യൽ റൂൾസിൽ ഉള്ളതിനാൽ തസ്തിക വീണ്ടും സൃഷ്ടിക്കേണ്ടതില്ല. ഹയർ സെക്കന്ററി സ്‌കുളുകളിൽ അനദ്ധ്യാപക നിയമനം ഉടൻ നടത്തണം എന്ന ഹൈക്കോടതിയുടെ ഉത്തരവിൽ ലൈബ്രേറിയൻ നിയമന കാര്യം പറയുന്നുമുണ്ട്. നമ്മുടെ സംസ്ഥാനത്ത് ഓരോ വർഷവും ലൈബ്രറി സയൻസ് പഠനം കഴിഞ്ഞിറങ്ങുന്നത് നൂറുകണക്കിന് ഉദ്യോഗാർത്ഥികളാണ്. കേരളത്തിലെ യൂണിവേഴ്‌സിറ്റികൾ വഴിയും, അന്യ സംസ്ഥാന യൂണിവേഴ്‌സിറ്റികൾ വഴിയും റെഗുലർ, വിദുര പഠനം വഴി ലൈബ്രറി സയൻസ് കോഴ്‌സുകൾ പഠിച്ചിറങ്ങുന്നവർക്കാണ് തൊഴിൽ കിട്ടാത്ത അവസ്ഥ നിലനിൽക്കുന്നത്.

കൂടാതെ കേരളത്തിൽ സർക്കാർ നിയന്ത്രണത്തിൽ ലൈബ്രറി സയൻസ് സർട്ടിഫിക്കറ്റ് കോഴ്‌സും നടത്തുന്നുമുണ്ട്. ലൈബ്രറി സയൻസ് കോഴ്‌സ് പഠിച്ചിറങ്ങുന്നവരുടെ ജോലി സാധ്യത യൂ ജി സി ലൈബ്രേറിയൻ, കോമൺപൂൾ ലൈബ്രേറിയൻ എന്നീ മേഖലകളിലായി ചുരുങ്ങുന്നതായും ഉദ്യോഗാർത്ഥികൾ പറയുന്നു. 5 മുതൽ 12 വരെ ക്ലാസിലുള്ള കുട്ടികൾക്ക് വായനാശീലം വളർത്താതെ കോളേജ് മേഖലയിലെ വിദ്യാർത്ഥികൾക്ക് മാത്രം വായനാ ശീലം വന്നാൽ മതിയോ എന്നും ഇവർ പരിതപിക്കുന്നു.കേന്ദ്ര ഗവൺമെന്റിന്റെ നിയന്ത്രണത്തിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന കേന്ദ്രീയ വിദ്യാലയങ്ങൾ, ജവഹർ ന വോദയ സ്‌കൂളുകൾ എന്നിവിടങ്ങളിൽ ലൈബ്രേറിയൻ നിയമനം നടത്തുന്നുണ്ട്. കൂടാതെ സി ബി എസ് സി, ഐസി എസ് സി സ്‌കൂളുകൾക്ക് അംഗീകാരം ലഭിക്കണമെങ്കിൽ ലൈബ്രേറിയന്മാര നിയമിക്കണം. മറ്റ് സംസ്ഥാനങ്ങളിലെല്ലാം എൽ പി വിഭാഗം മുതൽ ലൈബ്രറികളും ലൈബ്രേറിയന്മാരും ഉണ്ട്.

എന്നിട്ടും സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടി കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ ലൈബ്രറി തസ്തികയിൽ ആളെ നിയമക്കാത്തത് സാക്ഷര കേരളത്തോട് കാണിക്കുന്ന വെല്ലുവിളി ആണെന്നും ലൈബ്രറി സയൻസ് കോഴ്‌സ് പഠിച്ചിറങ്ങുന്നവർ പറയുന്നു. ലൈബ്രേറി സയൻസ് കോഴ്‌സ് പഠിച്ച നിരവധി ആളുകൾ ജോലിക്കായി കാത്ത് നിൽക്കുമ്പോഴാണ് സർക്കാർ നിരവധി ഉദ്യോഗാർത്ഥികൾക്ക് ജോലി സാധ്യതയുള്ള ഹയർ സെക്കന്ററി മേഖലയെ തഴയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP