Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദുരന്തനിവാരണം: ജനകീയ പങ്കാളിത്തവുംസുതാര്യതയും ഉറപ്പാക്കാൻ കേരള മാതൃകയുമായി കുടുംബശ്രീ

ദുരന്തനിവാരണം: ജനകീയ പങ്കാളിത്തവുംസുതാര്യതയും ഉറപ്പാക്കാൻ കേരള മാതൃകയുമായി കുടുംബശ്രീ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ദുരന്തനിവാരണത്തിലും പുനർനിർമ്മാണ പ്രവർത്തനങ്ങളിലും സുതാര്യതയും പൊതുജനപങ്കാളിത്തവും ഉറപ്പുവരുത്തുന്ന സർവേയിലൂടെകുടുംബശ്രീ മറ്റൊരു കേരള മാതൃകകൂടി സൃഷ്ടിക്കുന്നു.പ്രളയം ഏറ്റവുമധികം ബാധിച്ച ഏഴ് ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട 489 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ പ്രളയബാധിതരിൽ നിന്നുള്ള വിവരങ്ങൾ ശേഖരിക്കുന്നസർവേയുടെ രണ്ടാംഘട്ടം ആരംഭിച്ചു.

യുനിസെഫ്, കില, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ, വിവിധ ഗവൺമെന്റ് വകുപ്പുകൾ എന്നിവയുടെ പിന്തുണയോടെയാണ്ജനകീയ പങ്കാളിത്തവും പുനർനിർമ്മാണവും (ജെപിപി) എന്ന പേരിൽ കുടുംബശ്രീപ്രത്യേക സർവേ നടത്തുന്നത്. പ്രത്യേക മൊബൈൽ ആപ്പ് ഉപയോഗിച്ച് നടത്തുന്ന സർവേആലപ്പുഴ, കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, വയനാട്ജില്ലകളിലായാണ് പുരോഗമിക്കുന്നത്. പ്രളയത്തിന് തൊട്ടുപിന്നാലെ കഴിഞ്ഞനവംബർ- ഡിസംബർ മാസങ്ങളിലായി സർവേയുടെ ആദ്യഘട്ടം പൂർത്തിയാക്കിയിരുന്നു.

പ്രളയബാധിതരിൽ നിന്നുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും ഗവൺമെന്റിന്റെ പുനർനിർമ്മാണ- വികസന പ്രവർത്തനങ്ങൾക്ക് സഹായകമാകുമെന്ന് റീബിൽഡ് കേരളഇനിഷ്യേറ്റീവ് (ആർകെഐ) സിഇഒയും റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുമായ കെ.വേണു പറഞ്ഞു. അതിദുർബല വിഭാഗങ്ങളുടെ വികസനാവശ്യങ്ങൾക്കും
അഭിപ്രായങ്ങൾക്കും ഗവൺമെന്റ് പ്രത്യേക പരിഗണന നൽകുമെന്നും അദ്ദേഹംകൂട്ടിച്ചേർത്തു.

മുൻ ചീഫ് സെക്രട്ടറിയും തദ്ദേശ സ്വയംഭരണ രംഗത്തെ വിദഗ്ദരിൽപ്രധാനിയുമായ എസ്.എം.വിജയാനന്ദിന്റെ അധ്യക്ഷതയിലുള്ള ഉപദേശക സമിതിയാണ് സർവേക്ക് മാർഗ നിർദ്ദേശം നൽകുന്നത്. സംസ്ഥാന ആസൂത്രണബോർഡ്, റീബിൽഡ് കേരള ഇനിഷ്യേറ്റീവ്, തദ്ദേശ സ്വയംഭരണ വകുപ്പ്, കില,സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി, യുനിസെഫ്, ടിസ്, സ്പിയർ ഇന്ത്യ,റിഥി ഫൗണ്ടേഷൻ എന്നിവയുടെ പ്രതിനിധികൾ അടങ്ങുന്നതാണ് ഉപദേശക സമിതി.തിരഞ്ഞെടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രളയബാധിതരുടെ വീട്ടിലെത്തികുടുംബശ്രീ പ്രവർത്തകർ വിവരങ്ങൾ രേഖപ്പെടുത്തുന്ന വിധത്തിലാണ് സർവേക്രമീകരിച്ചിരിക്കുന്നത്. വിവിധ ഗവൺമെന്റ് പദ്ധതികളിലൂടെ ലഭിച്ച സഹായങ്ങൾ,പദ്ധതികൾ സംബന്ധിച്ച് നൽകിയ പരാതികളുടെ നിലവിലുള്ള സ്ഥിതി, പ്രളയബാധിതരുടെ ഇപ്പോഴത്തെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യം എന്നിവ സംബന്ധിച്ച
ചോദ്യങ്ങൾ സർവേയിൽ ഉൾപ്പെടുന്നു.

പ്രളയമുണ്ടാക്കിയ മാനസിക ബുദ്ധിമുട്ടുകളിൽ നിന്ന് കുട്ടികൾ മോചിതരായോ,
പുനർനിർമ്മാണ പ്രവർത്തനങ്ങളെക്കുറിച്ച് അഭിപ്രായം ആരാഞ്ഞിരുന്നോ, പ്രളയശേഷംതൊഴിലിൽ നിന്ന് പഴയതുപോലെ വരുമാനം വീണ്ടും കിട്ടിത്തുടങ്ങിയോഎന്നീ കാര്യങ്ങളും സർവേയിലൂടെ പരിശോധിക്കുന്നു.ദുരന്തബാധിതരുടെ നിർദേശങ്ങളും അഭിപ്രായങ്ങളും ഉൾക്കൊള്ളുന്നത്ഗവൺമെന്റ് സംവിധാനത്തിന്റെ ഭാഗമാക്കണമെന്നും ഈ രീതി സംസ്ഥാനത്ത്തുടരണമെന്നും യുനിസെഫ് ഇന്ത്യ കമ്മ്യൂണിക്കേഷൻ ഫോർ ഡവലപ്പ്‌മെന്റ്വിഭാഗം മേധാവി സിദ്ദാർത്ഥ ശ്രേഷ്ഠ പറഞ്ഞു.

ദുരന്തപ്രതിരോധവും ലഘൂകരണവും സംബന്ധിച്ച് പൊതുജനങ്ങൾക്കും
ഗവൺമെന്റ് ഏജൻസികൾക്കും പൂർണ്ണ അറിവുണ്ടോ എന്ന് മനസ്സിലാക്കുന്നതിനുംസർവേ വഴിയൊരുക്കും. ഇവ സംബന്ധിച്ച് നാട്ടിലും വീടുകളിലുംനടപ്പിലാക്കിയിട്ടുള്ള ബോധവൽക്കരണം, അതതു പ്രദേശത്തെ അപകട സാധ്യതകൾഎന്നിവയും സർവേ വിഷയങ്ങളാണ്.ഇപ്രകാരം ശേഖരിക്കുന്ന വിവരങ്ങൾ റീബിൽഡ് കേരള ഇനിഷ്യേറ്റീവ്, സംസ്ഥാനആസൂത്രണ ബോർഡ്, വിവിധ ഗവൺമെന്റ് വകുപ്പുകൾ, അതത് ജില്ലാഭരണകൂടങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയുമായി പങ്കുവെയ്ക്കും. പ്രളയബാധിതർക്കുവേണ്ടി വിവിധ തലങ്ങളിൽ പദ്ധതികൾ ആവിഷ്‌ക്കരിക്കുന്നതിനും നടപ്പിലാക്കുന്നതിനും ദുരന്ത പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുന്നതിനും സർവേവിവരങ്ങൾ സഹായകമാകും.

തദ്ദേശ സ്ഥാപനങ്ങൾക്ക് വാർഷിക പദ്ധതിതയ്യാറാക്കുന്നതിനും ഇത് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.ദുരന്തപ്രതിരോധവും പുനർ നിർമ്മാണവും സംബന്ധിച്ച അടിസ്ഥാന മാനവികമാനകങ്ങൾ (കോർ ഹ്യുമാനിറ്റേറിയൻ സ്റ്റാൻഡേർഡ്‌സ് - സിഎച്ച്എസ്) അനുസരിച്ച്
ദുരന്ത ബാധിതർക്ക് തങ്ങൾക്കുവേണ്ടി നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ച് അറിയാൻഅവകാശമുണ്ട്. പദ്ധതി നടത്തിപ്പ് സംബന്ധിച്ച് ഇവരിൽ നിന്ന് അഭിപ്രായങ്ങൾ തേടൽ,പരാതികളും നിർദേശങ്ങളും ഉന്നയിക്കൽ എന്നിവയും ദുരന്തബാധിതരുടെ അവകാശമാണ്. ഈ രംഗത്ത് പ്രവർത്തിക്കുന്ന ഗവൺമെന്റ് ഏജൻസികളും മറ്റ്‌സംഘടനകളും പൊതുജന പങ്കാളിത്തം, സുതാര്യത, വിവരങ്ങൾ പങ്കുവെക്കൽഎന്നിവയ്ക്ക് പ്രതിജ്ഞാബദ്ധരാണ്. ദുരന്തബാധിതരോടുള്ള ഉത്തരവാദിത്വം(അക്കൗണ്ടബിലിറ്റി ടു അഫക്റ്റ്ഡ് പോപ്പുലേഷൻ- എഎപി) എന്നാണ് ഈ പ്രക്രീയആഗോള തലത്തിൽ അറിയപ്പെടുന്നത്.

ലോകവ്യാപകമായി 60 രാജ്യങ്ങളിൽ ഇതിനകം എഎപി സർവേ നടന്നിട്ടുണ്ടെന്നുംഎന്നാൽ ലോകത്താദ്യമായാണ് ഒരു ഗവൺമെന്റ് ഏജൻസി ഇത്‌നടപ്പിലാക്കുന്നതെന്നും ഐക്യരാഷ്ട്ര സഭാ കേരള കോർഡിനേറ്റർ ജോബ് സഖറിയപറഞ്ഞു. വിപുലമായ രീതിയിൽ 489 തദ്ദേശ സ്ഥാപനങ്ങളിൽ നടപ്പിലാക്കുന്ന ഈസർവേയിലൂടെ ദുരന്തനിവാരണത്തിൽ പൊതുജന പങ്കാളിത്തത്തിന്റെയുംസുതാര്യതയുടെയും മാതൃക കേരളം സൃഷ്ടിക്കുകയാണ്. ഇത് മറ്റ്‌രാജ്യങ്ങൾക്കും സംസ്ഥാനങ്ങൾക്കും അനുകരിക്കാനാകുന്ന മാതൃകയാണെന്നുംജോബ് സഖറിയ ചൂണ്ടിക്കാട്ടി.അന്യ സംസ്ഥാന തൊഴിലാളികൾ, മീൻപിടുത്തക്കാർ, എസ്‌സി/എസ്ടി
വിഭാഗക്കാർ, അംഗപരിമിതർ, സ്ത്രീകൾ നേതൃത്വം നൽകുന്ന കുടുംബം,
വയോധികർ, കൂലിപ്പണിക്കാർ, കർഷകർ എന്നിങ്ങനെ സമൂഹത്തിലെ അതീവ ദുർബലവിഭാഗങ്ങളിൽ നിന്നുള്ള വിവരശേഖരണത്തിനും സർവേ പ്രത്യേക പ്രധാന്യം നൽകുന്നു.

സർവേ നടത്തുന്ന ഏഴു ജില്ലകളിലും കുടുംബശ്രീയുടെ വനിതാ പ്രവർത്തകർ
ഇത്തരം ദുർബല വിഭാഗങ്ങളുമായി പ്രത്യേകം കൂടിക്കാഴ്‌ച്ചയും നടത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP