Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആർസി ശ്രേണിയിൽ പുതിയ നിറങ്ങളുമായി കെടിഎം

ആർസി ശ്രേണിയിൽ പുതിയ നിറങ്ങളുമായി കെടിഎം

സ്വന്തം ലേഖകൻ

കൊച്ചി: ഇന്ത്യയിൽ അതിവേഗം വളരുന്ന പ്രീമിയം മോട്ടോർസൈക്കിൾ ബ്രാൻഡായ കെടിഎം ആർസി ശ്രേണിയിൽ പുതിയ നിറങ്ങൾ അവതരിപ്പിച്ചു.കെടിഎം ആർസി 125ന് ഡാർക്ക് ഗാൽവാനോ നിറവും ആർസി 200ന് ഇലക്ട്രോണിക് ഓറഞ്ച് നിറവും ആർസി 390ക്ക് മെറ്റാലിക് സിൽവർ നിറവുമാണ് പുതുതായി നൽകിയിരിക്കുന്നത്. ഈ വർഷം ആദ്യം ബിഎസ് 6 അപ്‌ഗ്രേഡിനൊപ്പം അവതരിപ്പിച്ച നിറങ്ങൾക്ക് പുറമേയാണ് ആർസി സീരീസിന് പുതിയ നിരറങ്ങൾ നൽകിയിരിക്കുന്നത്. വാഹനങ്ങളുടെ വിലയിൽ മാറ്റമില്ലാതെ തന്നെയാണ് നിലവിലുള്ള നിറങ്ങൾക്ക് പുറമെ പുതിയ ഓപ്ഷനുകൾ അവതരിപ്പിച്ചിരിക്കുന്നത്.

മോട്ടോജിപി റേസർ- കെടിഎം ആർസി 16ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അതേ സാങ്കേതികവിദ്യയിലും രൂപത്തിലും നിർമ്മിച്ചിട്ടുള്ളതാണ് കെടിഎം ആർസി ബൈക്കുകൾ. ഈ മോട്ടോർസൈക്കിളുകൾക്ക് കെടിഎം പോർട്ട്‌ഫോളിയോയിൽ ശക്തമായ വളർച്ചയാണുള്ളത്. നിലവിലുള്ള നിറങ്ങളുടെ ശ്രേണിയെ പരിപൂർണ്ണമാക്കുന്നതാണ് പുതിയ നിറങ്ങൾ. കെടിഎം ആർസി മോഡലുകളിലെ ഈ അധിക കളർ ഓപ്ഷനുകൾ യുവാക്കളേയും ബൈക്കിങ് പ്രേമികളേയും കൂടുതൽ ആകൃഷ്ടരാക്കും. ബജാജ് ഓട്ടോ ലിമിറ്റഡ് പ്രസിഡന്റ് (പ്രോബൈക്കിങ്) സുമിത് നാരംഗ് പറഞ്ഞു.

എല്ലാ ആർസി മോഡലുകളും ഭാരത്തിന്റെ അനുപാതത്തിൽ മികച്ച കരുത്തുള്ളവയാണ്. 4-വാൽവ്, ലിക്വിഡ് കൂൾഡ്, ഡിഒഎച്സി എഞ്ചിൻ പോലുള്ള റേസ് ടെക്നോളജി ഘടകങ്ങൾ; കട്ടിയുള്ള 43 മിമി അപ്സൈഡ് ഡൗൺ ഫോർക്കുകൾ; ഭാരം കുറഞ്ഞ റേസിങ് ചേസിസ്; വിൻഡ്ഷീൽഡ് മുതൽ പിറക് വശം വരെയുള്ള എയറോഡൈനാമിക് സൂപ്പർസ്‌പോർട്ട് സ്റ്റൈലിങ് എന്നിവ ആർസി മോഡലുകളുടെ സവിശേഷതകളാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP