Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരള ടാക്‌സി ഡ്രൈവേഴ്‌സ് ഓർഗനൈസേഷൻ സെക്രട്ടറിയേറ്റ് മാർച്ച് നടത്തി

കേരള ടാക്‌സി ഡ്രൈവേഴ്‌സ് ഓർഗനൈസേഷൻ സെക്രട്ടറിയേറ്റ് മാർച്ച് നടത്തി

കെ ടി ഡി ഒ കേരള ടാക്‌സി ഡ്രൈവേഴ്‌സ് ഓർഗനൈസേഷൻ കേന്ദ്ര ഗവൺമെന്റിന്റെ ജിപിഎസ്‌നയത്തിനെതിരെ സെക്രട്ടറിയേറ്റ് മാർച്ച് നടത്തി ടാക്‌സി തൊഴിലാളികളുടെ മേൽ അന്യായമായി സുരക്ഷയുടെയും കോടതി വിധിയുടെയും പേര് പറഞ്ഞുകൊണ്ട് ജി പി എസ്എന്ന ഉപകരണം അടിച്ചേൽപ്പിക്കുക ആണെന്ന് യോഗം ഉദ്ഘാടനം ചെയ്ത് കെ ടി ഡി ഒ സംസ്ഥാന പ്രസിഡണ്ട് സ്മാസ് മുഹമ്മദ് തിരൂർ സംസാരിച്ചു യോഗത്തിൽ കെ ടി ഡി ഒ സംസ്ഥാന സെക്രട്ടറി വിനീഷ് കാസർക്കോട്‌സ്വാഗതം പറഞ്ഞു.

സംസ്ഥാനരക്ഷാധികാരി രാജേഷ് ചേർത്തല അദ്യക്ഷത വഹിച്ചു യോഗത്തിൽ ബഹുമാനപെട്ട പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പങ്കെടുത്തു സംസാരിച്ചു വകുപ്പു മന്ത്രിയോടും സർക്കാരിനോടും സംസാരിക്കാൻ അദ്ദേഹം അപ്പോൾ തന്നെ അവസരം ഒരുക്കിയതിന്റെ ഭാഗമായി ട്രാൻസ്‌പോർട്ട് മന്ത്രിയുമായി കെ ടിഡി ഒ നേതാക്കൾ സംസാരിക്കുകയും 26/6/2009 ന് ഈ വിഷത്തിൽ സംസാരിച്ച് തീരുമാനം എടുക്കാം എന്ന് ഉറപ്പ് നൽകി.

സമരത്തിൽ സംസ്ഥാന ട്രഷറർ അനീഷ് മട്ടന്നൂർ സംസ്ഥാന വൈസ് പ്രസിഡണ്ട്മാരായ ഷാജി തമ്പാനൂർ മനേജ്‌കോട്ടയം സംസ്ഥാന എക്‌സികുട്ടീവ് കാസിം കോഴിക്കോട് എന്നിവർ പ്രസംഗിച്ചു ജോൺ പാറശാല നന്ദിയും പറഞ്ഞു

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP