Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കേരള കൈത്തറി ഉത്പന്നങ്ങളുടെ വിപണി ആഗോള തലത്തിൽ ഉയർത്താൻ ഇന്ത്യഫാഷൻ സമ്മിറ്റ് 2018

കേരള കൈത്തറി ഉത്പന്നങ്ങളുടെ വിപണി ആഗോള തലത്തിൽ ഉയർത്താൻ ഇന്ത്യഫാഷൻ സമ്മിറ്റ് 2018

കൊച്ചി: രാജ്യത്തെ മുൻനിര ഡിസൈനർമാരും, ഫാഷൻ മേഖലയിലെ പ്രമുഖരും അണിനിരക്കുന്ന ഇന്ത്യ ഫാഷൻ സമ്മിറ്റിന്റെ രണ്ടാം എഡിഷൻ മാർച്ച് 3ന്‌കൊച്ചിയിലെ ലുലു മാരിയറ്റിൽ നടക്കും. ഇന്ത്യ ഫാഷൻ ഇൻക്യുബേറ്ററിന്റെനേത്യത്വത്തിൽ കേരള ഗവണ്മെന്റ് സ്ഥാപനങ്ങളായ കേരള അക്കാദമി ഫോർ സ്‌കിൽസ്‌ഡെവെലപ്‌മെന്റും കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റിയൂട് ഓഫ് ഡിസൈൻസുംസംയോജിച്ചാണ് സമ്മിറ്റ് സംഘടിപ്പിക്കുന്നത്.

ഡിസൈനർ ഫാഷനിൽ കൈത്തറി വസ്ത്രങ്ങൾ പ്രോത്സാഹിപ്പിക്കുക, ഫാഷൻ രംഗത്ത്‌യുവ പ്രതിഭകളെ വളർത്തിയെടുക്കുക ഇതിലൂടെ ഫാഷൻ മേഖലയെ വികസിപ്പിച്ച്, ഈരംഗത്ത് പ്രവർത്തിക്കുന്നവരെ ഒരു കുടകീഴിൽ കൊണ്ടുവരിക എന്നിവയാണ് ഫാഷൻസമ്മിറ്റ് ലക്ഷ്യമാക്കുന്നത്. ഫാഷൻ മേഖലയിലെ പ്രമുഖ പത്രപ്രവർത്തകൻവിനോദ് നായർ, മാനേജ്‌മെന്റ് വിദഗ്തനായ അരുൺ ബാലചന്ദ്രൻ എന്നിവരുടെനേതൃത്വത്തിലാണ് സമ്മിറ്റ് സംഘടിപ്പിക്കുന്നത്.

ഇന്ത്യയിലെ മികച്ച കൈത്തറി ഉത്പന്നങ്ങൾ കേരളത്തിലാണുള്ളതെന്നും, ഫാഷൻ സമ്മിറ്റിലൂടെ കൈത്തറി ഉത്പന്നങ്ങളുടെ വിപണി ആഗോള തലത്തിലക്ക്ഉയർത്തുവാനുമാണ് ലക്ഷ്യമെന്ന് ഇന്ത്യഫാഷൻ സമ്മിറ്റ് പ്രസിഡ്ന്റ് വിനോദ്‌നായർ പറഞ്ഞു. പ്രശസ്ത ഡിസൈനർ മനീഷ് മൽഹോത്ര കേരള കൈത്തറിയിൽനിർമ്മിച്ച ഡിസൈനർ വസ്ത്രങ്ങളും സമ്മിറ്റിൽ പ്രദർശിപ്പിക്കും.ഇന്ത്യൻ ഫാഷൻ ഡിസൈൻ കൗൺസിൽ, ലാക്‌മേ, ഐ.എം.ജി റിലൈൻസ് എന്നിവസംഘടിപ്പിച്ച ഫാഷൻ വീക്ക,് ഫാഷൻ മേഖലയിൽ കഴിൺൺൺഞ്ഞ 25 വർഷമായി വലിയ വളർച്ച കൈവരിക്കാൻ സഹായിച്ചിട്ടുണ്ടൺൺൺ്. ഫാഷൻ വ്യവസായം വികസിപ്പിക്കാനും അതിനെ സഹായിക്കുന്ന ഘടകങ്ങളെ പരിപോഷിപ്പിക്കാനുള്ള
സാധ്യതകളാണ് ഫാഷൻ സമ്മിറ്റിൽ അവതരിപ്പിക്കുന്നതെന്നും അദ്ദേഹംകൂട്ടിച്ചേർത്തു.

ഇന്ത്യ ഫാഷൻ സമ്മിറ്റ് 2018 ന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായസന്തോഷമുണ്ടെന്നും, അന്താരാഷ്ട്ര പ്രേക്ഷകരിലേക്കു കേരള സ്റ്റേറ്റ്ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനും കേരള അക്കാദമി ഫോർ സ്‌കിൽസ്എക്‌സലൻസിനും അവരുടെ സാന്നിധ്യം അറിയിക്കാനുള്ള അവസരമായിരിക്കുമിതെന്നും കേരളഅക്കാദമി ഫോർ സ്‌കിൽസ് ഡെവെലപ്‌മെന്റ് മാനേജിങ്ങ് ഡയറക്ടർ ശ്രീറാംവെങ്കിട്ടരാമൻ (ഐ.എ.എസ്) പറഞ്ഞു .ഈ ഒത്തുചേരൽ ഫാഷൻ ഡിസൈനിങ്ങ് രംഗത്തെമികവ് തെളിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രമുഖ ഡിസൈനർമാരായ മനീഷ് മൽഹോത്ര, പീറ്റർ ഡി അസ്‌കോളി, വെന്റൽറോഡ്രിക്‌സ്, അർജുൻ ഘന്ന, സകെറ്റ് ദീർ, അലൻ അലെക്‌സാണ്ടർ ഖലീൽ,ജെബിൻ ജോണി, ഹരി ആനന്ദ്, ഫാഷൻ ജേണലിസ്റ്റുകളായ അനിൽ ചോപ്ര(ലാക്‌മെ ലിവർലിമിറ്റഡ് മുൻ സിഇഒ) വിനോദ് നായർ (ഹിന്ദുസ്ഥാൻ ടൈംസ്, ടൈംസ് ഓഫ്ഇന്ത്യ മുൻ ഫാഷൻ എഡിറ്റർ ) നീന ഹരിദാസ് (എഡിറ്റോറിയൽ ഡയറക്ടർ എൽഒഫീഷ്യൽ) ഫാഷൻ റീടെയ്ൽ തലവ?ാരായ നരേന്ദ്രകുമാർ (ചീഫ് ക്രിയേറ്റീവ്‌ഹെഡ്, ആമസോൺ, നിഹാൽ രാജൻ (വൈസ് പ്രസിഡന്റ്, ഹെഡ് ഓഫ് ഡിസൈൻ, മിന്ത്രഫാഷൻ ബ്രാൻഡ്) തുടങ്ങിയവർ ഇന്ത്യൻ ഫാഷൻ സമ്മിറ്റിൽ സംസാരിക്കുംഫാഷൻ രംഗത്തെ ബാധിക്കുന്ന എല്ലാ പ്രശ്‌നങ്ങളെക്കുറിച്ചും സമ്മിറ്റ് ചർച്ച
ചെയ്യും. ഫാഷൻ വ്യവസായത്തിന്റെ പുരോഗതിയും വളർച്ചയും നിലനിർത്തുക, ഒരുകൂട്ടായ്മ വളർത്തിയെടുക്കുക, ഉപഭോക്താക്കളുടെ പുത്തൻപൃവണതകളെക്കുറിച്ചറിയുക തുടങ്ങിയവ ചർച്ചയിൽ ഉൾപ്പെടുത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP