Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

നഗരത്തിനായി മേയറുടെ കർമ്മപദ്ധതി: ഇനി 'ഹീൽ' കൊച്ചി

നഗരത്തിനായി മേയറുടെ കർമ്മപദ്ധതി: ഇനി 'ഹീൽ' കൊച്ചി

സ്വന്തം ലേഖകൻ

കൊച്ചി: (22.01.2021)നഗരത്തെ കൂടുതൽ ഹരിതവത്ക്കരിക്കാനും പരിസ്ഥിതി സൗഹൃദമാക്കാനും ലക്ഷ്യമിട്ട് ഹീൽ കൊച്ചി (ഹെൽത്ത്, എൻവയോൺമെന്റ്, അഗ്രികൾച്ചർ, ലൈവ്ലിഹുഡ്) പദ്ധതി നടപ്പാക്കുമെന്ന് കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ. കൊച്ചിയെ ചികിത്സിക്കുക എന്നതാണ് ലക്ഷ്യം. റോഡുകൾ പരിപാലിക്കുന്നത് അടക്കമുള്ള പദ്ധതികളിൽ ജനകീയ പങ്കാളിത്തം ഉറപ്പാക്കുമെന്നും മേയർ പറഞ്ഞു. ഐ.എം.എ കൊച്ചി ഘടകം സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

ഐ.എം.എയുടെ ഖരമാലിന്യ സംസ്‌കരണ പദ്ധതിക്കും ഗ്രീൻ കൊച്ചി മിഷനും എല്ലാ സഹായവും മേയർ വാഗ്ദാനം ചെയ്തു. മാലിന്യ സംസ്‌ക്കരണ പദ്ധതിക്കായി സ്ഥല ലഭ്യത അടക്കമുള്ള കാര്യങ്ങളിൽ അനുഭാവപൂർണമായ നിലപാട് സ്വീകരിക്കും. കൊച്ചിയുടെ മാലിന്യപ്രശ്നം പരിഹരിച്ചേ മതിയാകൂ. മാലിന്യ സംസ്‌കരണത്തിൽ സുസ്ഥിരമായ പദ്ധതികളാണ് ആവശ്യം. പ്രചാരണത്തിന് വേണ്ടി മാത്രം പദ്ധതികൾ നടപ്പാക്കിയിട്ട് കാര്യമില്ല, സുസ്ഥിരമായ പദ്ധതികൾ മാത്രമേ ഇനി നടപ്പാക്കൂ. ഭക്ഷണം പാഴാക്കുന്നതിനെതിരെയും ബോധവത്കരണം അനിവാര്യമാണ്. കൊച്ചി നഗരത്തിലെ പ്രശനങ്ങൾ പരിഹരിക്കാൻ ആത്മാർഥമായ പരിശ്രമങ്ങൾ ഉണ്ടാകുമെന്നും വ്യക്തിപരമായോ രാഷ്ട്രീയപരമായോ ഒരു അജണ്ടയും ഇല്ലാത്തയാളാണ് താനെന്നും മേയർ പറഞ്ഞു.

പൊതുജനങ്ങൾ കൂടുന്ന സ്ഥലത്ത് രണ്ട് തരം വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കും. നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ കളക്ടറുടെയും മേയറുടെയും നേതൃത്വത്തിൽ എല്ലാ വകുപ്പുകളുടെയും ഏകോപന യോഗം ചേരും. അടുത്തമാസം അവസാനത്തോടെ നഗരത്തിലെ റോഡുകളെല്ലാം നന്നാക്കി നൽകണമെന്ന് സ്മാർട്ട്സിറ്റി മിഷൻ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഐ.എം.എ കൊച്ചിൻ പ്രസിഡന്റ് ഡോ. ടി.വി. രവി, ഐ.എം.എ ഹൗസ് ചെയർമാൻ ഡോ.വി.പി. കുര്യഐപ്, ഐ.എം.എ മധ്യമേഖലാ വൈസ് പ്രസിഡന്റ് ഡോ.എൻ. ദിനേശ്, ഐ.എം.എ മുൻ സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹാം വർഗീസ്, ഐ.എം.എ കൊച്ചിൻ സെക്രട്ടറി ഡോ.അതുൽ ജോസഫ് മാനുവൽ, വൈസ് പ്രസിഡന്റ് ഡോ.എം.എം. ഹനീഷ്, ട്രഷറർ ഡോ. ജോർജ് തുകലൻ എന്നിവർ സംസാരിച്ചു. ഗ്രീൻ കൊച്ചി മിഷൻ കുറിച്ച് ഡോ. അഖിൽ സേവ്യർ മാനുവൽ, ഐ.എം.എ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ച് ഡോ. ജുനൈദ് റഹ്മാൻ എന്നിവർ വിശദീകരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP