Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെ.കെ.എം.എ യുടെ പയ്യന്നൂർ ഏരിയ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ

കെ.കെ.എം.എ യുടെ പയ്യന്നൂർ ഏരിയ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ

ജീവ കാരുണ്യ പ്രവർത്തന രംഗത്ത് നിസ്തുലമായ പ്രവർത്തനം നടത്തുന്ന കെ.കെ.എം.എ യുടെ പയ്യന്നൂർ ഏരിയ കമ്മിറ്റി 2019-2020 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മജീദ് പയ്യന്നൂർ (പ്രസിഡന്റ്) വൈസ് പ്രസിഡന്റുമാർ റഫീഖ് സി.എച്ച്, മഹമൂദ് പെരുമ്പ, വർക്കിങ് പ്രസിഡന്റ് ഷഫീക് കവ്വായി, ജനറൽ സെക്രട്ടറി സാജിദ് ടി.കെ.പി, ഓർഗനൈസിങ് സെക്രട്ടറി അബ്ദുല്ല കെ.എ, ശരീഫ് പി.എം. ജോയിന്റ് സെക്രട്ടറിമാരായി ഹാരിസ്.ടി, മൊയ്തു പി.പി, ട്രഷറർ ജബ്ബാർ പൊതിക്കാരൻ എന്നിവരെയും തെരഞ്ഞെടുത്തു.

ഉപദേശക സമിതിയംഗങ്ങളായി അബ്ദുൽ ഫത്താഹ് തയ്യിൽ, എ.പി അബ്ദുൽ സലാം, ഹംസ പയ്യന്നൂർ, സുബൈർ കുരിക്കൾ, ഇസ്ഹാഖ് കുഞ്ഞിമംഗലം എന്നിവരെയും തെരഞ്ഞെടുത്തു.മജീദ് ഞെക്ലി ,നാസർ കൊറ്റി , റഹീസ് കോച്ചൻ, അലി കുരിക്കൾ, ഇസ്മായിൽ കുരിക്കൾ, ഫാറൂഖ് പി.പി, ഷംസു പെരുമ്പ, റുവൈസ്.എ.പി, അഷ്റഫ് പൊതിക്കാരൻ, അബ്ദുൽ ജലീൽ എസ്‌പി, ഫാറൂഖ് പെരുമ്പ, മുബഷിർ എട്ടിക്കുളം, ഫായിസ്, ഇബ്രാഹിം കുട്ടി എന്നിവർ എക്‌സിക്യൂട്ടീവ് അംഗങ്ങളാണ്.

സുബൈർ കുരിക്കളുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡി വൈ. ചെയർമാൻ അബ്ദുൽ ഫത്താഹ് തയ്യിൽ ഉദ്ഘാടനം ചെയ്തു. ഷഫീഖ് ടി.പി വാർഷിക റിപ്പോർട്ടും മഹമൂദ് പെരുമ്പ സാമ്പത്തിക റിപ്പോർട്ടും സമർപ്പിച്ചു. കേന്ദ്ര പ്രസിടണ്ട് എ.പി. അബ്ദുൽ സലാം ആശംസാ പ്രസംഗം നിർവഹിച്ചു. ശരീഫ് പി.എം. സ്വാഗതവും, സാജിദ് ടി.കെ.പി നന്ദിയും പറഞ്ഞു.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP