Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202024Saturday

കിയ സോണറ്റ് വിപണിയിൽ, വില 6.71 ലക്ഷം മുതൽ

കിയ സോണറ്റ് വിപണിയിൽ, വില 6.71 ലക്ഷം മുതൽ

സ്വന്തം ലേഖകൻ

കൊച്ചി: കൊറിയൻ വാഹന നിർമ്മാതാവായ കിയ മോട്ടോഴ്സിന്റെ സോണറ്റ് വിപണിയിൽ്്്. ആറു വകഭേദങ്ങളിലായി പെട്രോൾ, ഡീസൽ എൻജിനുകളോടെയാവും സോണറ്റിന്റെ വരവ്. വാഹനത്തിന്റെ വില 6.71 ലക്ഷം മുതൽ 11.99 ലക്ഷം രൂപ വരെയാണ്. കാറിലെ 1.2 ലീറ്റർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിനു കൂട്ട് അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാണ്. 83 ബിഎച്ച്പി വരെ കരുത്താണ് ഈ എൻജിൻ സൃഷ്ടിക്കുക. ഒരു ലീറ്റർ, ടർബോ പെട്രോൾ എൻജിനാവട്ടെ 120 ബി എച്ച് പി കരുത്ത് സൃഷ്ടിക്കാൻ പ്രാപ്തിയുണ്ട്. ക്ലച് രഹിത മാനുവൽ ട്രാൻസ്മിഷനായ, ആറു സ്പീഡ് ഐ എംടി ഗീയർബോക്സിനു പുറമെ ഏഴു സ്പീഡ്, ഡിസിടി ഓട്ടമാറ്റിക് ഗീയർബോക്സും ഈ എൻജിനൊപ്പം ലഭിക്കും.

ഡീസൽ വിഭാഗത്തിൽ 1.5 ലീറ്റർ, നാലു സിലിണ്ടർ, ടർബോ ചാർജ്ഡ് എൻജിനാണു സോണറ്റിനു കരുത്തു പകരുക. ആറു സ്പീഡ് മാനുവൽ ഗീയർബോക്സാണു ട്രാൻസ്മിഷനെങ്കിൽ 100 ബി എച്ച് പി കരുത്തും 240 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. എന്നാൽ ട്രാൻസ്മിഷൻ ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സാവുന്നതോടെ ഇതേ എൻജിന് 115 ബി എച്ച് പി വരെ കരുത്തും 250 എൻ എമ്മോളം ടോർക്കും സൃഷ്ടിക്കാനാവും. കോംപാക്ട് എസ് യു വി വിഭാഗത്തിൽ ഡീസൽ എൻജിനു കൂട്ടായി ഓട്ടമാറ്റിക് ഗീയർബോക്സ് എത്തുന്നത് ഇതാദ്യമായിട്ടാണെന്ന സവിശേഷതയുമുണ്ട്.

57ഓളം ഫീച്ചറുകളുള്ള യുവോ കണക്ടഡ് സിസ്റ്റം. ആപ്പിൾ കാർപ്ലേയ്/ആൻഡ്രോയിഡ് ഓട്ടോ കണക്ടിവിറ്റി, 7 സ്പീക്കറുള്ള ബോസ് സൗണ്ട് സിസ്റ്റം, എൽഇഡി സൗണ്ട് മൂഡ് ലാമ്പുകൾ, വയർലെസ്സ് ഫോൺ ചാർജിങ് ട്രേ, പാർക്കിങ് സെൻസറുകൾ, വെന്റിലേറ്റഡ് മുൻനിര സീറ്റുകൾ, ധാരാളം ഡ്രൈവ്, ട്രാക്ഷൻ മോഡുകൾ, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം, ഇലക്ട്രിക്ക് സൺറൂഫ് എന്നിവയാണ് പ്രസക്തമായ ഫീച്ചറുകൾ. വേരിയന്റുകൾക്കനുസരിച്ച് ഈ ഫീച്ചറുകൾ ഏറിയും കുറഞ്ഞുമിരിക്കും്. ടെക് ലൈനും ജി ടി ലൈനും. ഇരു വിഭാഗത്തിലുമായി ആകെ ആറു വകഭേദങ്ങളാണു കിയ അണിനിരത്തുക. ടെക് ലൈനിൽ എച്ച്ടിഇ, എച്ച്ടികെ, എച്ച്ടികെപ്ലസ്, എച്ച്ടിഎക്സ്, എച്ച്ടിഎക്സ്പ്ലസ് വകഭേദങ്ങളുള്ളപ്പോൾ ജിടി ലൈനിൽ മുന്തിയ പതിപ്പായ ജിടി എക്സ്പ്ലസ് മാത്രമാണുണ്ടാവുക. HTE 1.2 പെട്രോൾ മാന്വൽ - Rs 6.71 ലക്ഷം, HTK 1.2 പെട്രോൾ മാന്വൽ - Rs 7.59 ലക്ഷം,HTK+ 1.2 പെട്രോൾ മാന്വൽ - Rs 8.45 ലക്ഷം,HTK+ 1.0 പെട്രോൾ ഐഎംടി - Rs 9.49 ലക്ഷം,HTK+ 1.0 പെട്രോൾ ഡിസിടി - Rs 10.49 ലക്ഷം,HTX 1.0 പെട്രോൾ ഐഎംടി - Rs 9.99 ലക്ഷം ,HTX+ 1.0 പെട്രോൾ ഐഎംടി - Rs 11.65 ലക്ഷം,GTX+ 1.0 പെട്രോൾ ഐഎംടി - Rs 11.99 ലക്ഷം,HTE 1.5 ഡീസൽ മാന്വൽ - Rs 8.05 ലക്ഷം,HTK 1.5 ഡീസൽ മാന്വൽ - Rs 8.99 ലക്ഷം, HTK+ 1.5 ഡീസൽ മാന്വൽ - Rs 9.49 ലക്ഷം,HTK+ 1.5 ഡീസൽ ഓട്ടോമാറ്റിക് - Rs 10.39 ലക്ഷം,HTX 1.5 ഡീസൽ മാന്വൽ - Rs 9.99 ലക്ഷം,HTX+ 1.5 ഡീസൽ മാന്വൽ - Rs 11.65 ലക്ഷം,GTX+ 1.5 ഡീസൽ മാന്വൽ - Rs 11.99 ലക്ഷം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP