Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202030Wednesday

കിയ സോണറ്റ് അനാവരണം ചെയ്തു; ലോകത്തിനായി ഇന്ത്യയിൽ നിർമ്മിച്ച സ്മാർട്ട് എസ്യുവി

കിയ സോണറ്റ് അനാവരണം ചെയ്തു; ലോകത്തിനായി ഇന്ത്യയിൽ നിർമ്മിച്ച സ്മാർട്ട് എസ്യുവി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ലോകത്തെ ഏറ്റവും വലിയ ഓട്ടോ നിർമ്മാതാക്കളിലൊന്നായ കിയ മോട്ടോഴ്സ് കോർപറേഷൻ ഡിജിറ്റൽ അവതരണത്തിലൂടെ പുതിയ കിയ സോണറ്റ് ലോകത്തിന് മുമ്പാകെ അനാവരണം ചെയ്തു. ആന്ധ്രാ പ്രദേശിൽ അനന്ത്പൂരിലെ അത്യാധുനിക ഉൽപ്പാദന യൂണിറ്റിൽ നിർമ്മിച്ച സോണറ്റ് പുതിയ സ്മാർട്ട് അർബൻ കോംപാക്റ്റ് എസ്യുവിയാണ്. സെൽറ്റോസിനു ശേഷം ഇന്ത്യയിൽ നിന്നുള്ള ബ്രാൻഡിന്റെ ആഗോള ഉൽപ്പന്നം. സോണറ്റിലൂടെ കിയ മോട്ടോഴ്സ് കോംപാക്റ്റ് എസ്യുവി വിഭാഗത്തിലേക്ക് പ്രവേശിക്കുകയാണ്. ഈ വിഭാഗത്തിൽ ഒട്ടേറെ പുതുമകളും അവതരിപ്പിക്കുന്നുണ്ട്.

ഡൽഹിയിൽ ഫെബ്രുവരിയിൽ നടന്ന ഓട്ടോ എക്സ്പോ 2020ൽ സോണറ്റ് കൺസപ്റ്റിന്റെ ആഗോള അവതരണത്തെ തുടർന്നാണ് ഇപ്പോൾ ആദ്യ ഉൽപ്പന്നത്തിന്റെ അനാവരണം. ഇന്ത്യയിൽ പുതിയ കാറിന്റെ വിൽപ്പന ഉടൻ ആരംഭിക്കും. കിയയുടെ പല ആഗോള വിപണികളിലേക്കും തുടർന്ന് എത്തും.

Stories you may Like

'പവർ ടു സർപ്രൈസ്' എന്നതിനൊപ്പം മികച്ച രൂപകൽപ്പനയും ലോകോത്തര നിലവാരവും വാഗ്ദാനം ചെയ്യുന്ന ഉൽപ്പന്നങ്ങളിലൂടെ കിയ മോട്ടോഴ്‌സ് ആഗോളതലത്തിൽ അംഗീകാരം നേടിയിട്ടുണ്ടെന്നും പുതിയ സോണറ്റും കിയയുടെ അതുല്യതയാണെന്നും ഡ്രൈവർമാരെയും യാത്രക്കാരെയും ഇത് ആഹ്ളാദിപ്പിക്കുമെന്ന് ഉറപ്പാണെന്നും കിയ മോട്ടോഴ്സ് കോർപറേഷൻ പ്രസിഡന്റും സിഇഒയുമായ ഹോ സങ് പറഞ്ഞു. ആക്രമണാത്മകവും ആധുനികവുമായ രൂപകൽപ്പനയുടെ ഭാഷ, വിനോദത്തിലേക്കുള്ള ഡ്രൈവ് ഡൈനാമിക്സ്, കിയയുടെ ഏറ്റവും പുതിയ ഹൈടെക്ക് ഫീച്ചറുകൾ, തുടങ്ങിയവയിലൂടെ കിയയെ തെരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്ന, പ്രത്യേകിച്ച് പുതുതലമുറ ഉപഭോക്താക്കൾക്കിടയിൽ, ആശ്ചര്യമാകുകയാണ് സോണറ്റെന്നും ഇന്ത്യയിലെ വളർന്നു വരുന്ന എസ്യുവി വിപണിയുടെ ആവശ്യങ്ങളെല്ലാം സോണറ്റ് നിറവേറ്റുന്നുണ്ടെന്നും ഇത് കൂടുതൽ ഉപഭോക്താക്കളെ കിയ ബ്രാൻഡിലേക്ക് ആകർഷിക്കുമെന്നും അദേഹം പറഞ്ഞു.

സോണറ്റ് അവരിപ്പിക്കുന്നതിന്റെ ആവേശത്തിലാണ് തങ്ങളെന്നും സെൽറ്റോസിന്റെയും കാർണിവലിന്റെയും വിജയത്തിനു ശേഷം ഇന്ത്യൻ വിപണിയുടെ മറ്റൊരു വിഭാഗത്തിൽ കൂടി കിയ വിപ്ലവം സൃഷ്ടിക്കുമെന്ന് ഉറപ്പാണെന്നും ഉപഭോക്താക്കളുടെ ആവശ്യങ്ങൾ സോണറ്റ് നിറവേറ്റുമെന്നും കിയ മോട്ടോഴ്സ് ഇന്ത്യ എംഡിയും സിഇഒയുമായ കൂഖ്യുൻ ഷിം പറഞ്ഞു. നിലവാരത്തിലും രൂപകൽപ്പനയിലും സാങ്കേതികതയിലും ഫീച്ചറുകളിലും ഏറ്റവും മികച്ച അനുഭവം ലഭ്യമാക്കുന്ന രീതിയിലാണ് കിയ സോണറ്റിന്റെ രൂപകൽപ്പനയും വികസനവുമെന്നും ആഗോള നിലവാരത്തിന് അനുസരിച്ചാണ് അനന്ത്പൂർ പ്ലാന്റിൽ സോണറ്റ് നിർമ്മിക്കുന്നതെന്നും ഉപഭോക്താക്കൾ ആവേശത്തോടെ സ്വീകരിക്കുമെന്ന് ഉറപ്പാണെന്നും അദേഹം കൂട്ടിചേർത്തു.

വേറിട്ടു നിൽക്കുന്ന രൂപകൽപ്പനയാണ് കിയയുടെ ഡിഎൻഎ. സോണറ്റിന്റെ വികാരാധീനവും യുവത്വം നിറഞ്ഞതുമായ രൂപകൽപ്പന റോഡിൽ ശക്തമായ സാന്നിദ്ധ്യമാകും. ലോകമെങ്ങുമുള്ള റോഡുകളിൽ വേറിട്ടു നിൽക്കുന്ന തരത്തിൽ ഒരുപാട് സവിശേഷതകൾ സോണറ്റിലുണ്ട്. ബ്രാൻഡിന്റെ സിഗ്നേച്ചർ സവിശേഷതകളായ ഐക്കണിക് 'ടൈഗർ നോസ്' ഗ്രിൽ, 'ഹൃദയമിടിപ്പ്' പോലുള്ള എൽഇഡി ഡിആർഎല്ലുകൾ ഹൃദയത്തിന്റെ ഇലക്ട്രിക്ക് പൾസ് പോലെയാണ്. സ്പോർട്ടി രൂപം രൂപകൽപ്പനയാൽ മെച്ചപ്പെടുത്തിയിരിക്കുന്നു. പിന്നിൽ ചുറ്റിയപോലെ വിൻഡ്സ്‌ക്രീൻ. ഹാർട്ട് ബീറ്റ് എൽഇഡി ടെയിൽ ലാമ്പുകളും പിൻഭാഗത്തെ അലങ്കരിക്കുന്നു.

സോണറ്റിന്റെ അകം ഡ്രൈവറെ കേന്ദ്രീകരിച്ചാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. നന്നായി സജ്ജീകരിച്ചിരിക്കുന്നതും ഉപയോഗിക്കാൻ എളുപ്പമുള്ള കണക്റ്റുചെയ്ത ഇൻഫോടെയ്ന്മെന്റും ക്ലസ്റ്റർ ഇന്റർഫേസും ഒപ്പം ഉയർന്ന നിലവാരമുള്ള മെറ്റീരിയലുകളുമാണ് ചുറ്റിലും. പുറമേ ഒതുങ്ങിയതാണെങ്കിലും സോണറ്റിന്റെ അകത്ത് എല്ലാ യാത്രക്കാർക്കും ആവശ്യത്തിന് സ്ഥലം ഉണ്ട്.

ഈ വിഭാഗത്തിലെ എല്ലാ ആവശ്യങ്ങൾക്കും അനുയോജ്യമായ തരത്തിൽ ബഹുമുഖ പവർട്രെയിനാണ് സോണറ്റിൽ ഒരുക്കിയിരിക്കുന്നത്.തെരഞ്ഞെടുക്കാൻ രണ്ടു തരം എഞ്ചിനുകളുണ്ട്.വൈവിധ്യമാർന്ന സ്മാർട്ട്സ്ട്രീമിൽപ്പെട്ടതാണ് ഒന്ന്. 1.2 ലിറ്റർ നാലു സിലിണ്ടർ, ശക്തമായ 1.0 ടി-ജിഡിഐ. കാര്യക്ഷമമായ 1.5 ലിറ്റർ സിആർഡിഐ ഡീസൽ എഞ്ചിനാണ് രണ്ടാമത്തേത്. ഇതിൽ അഞ്ച്, ആറ് സ്പീഡ് മാനുവലുകൾ, ഏഴ് സ്പീഡ് ഡിസിടി ആറ് സ്പീഡ് ഓട്ടോമാറ്റിക്, കിയയുടെ വിപ്ലവകരമായ പുതിയ ആറ് സ്പീഡ് സ്മാർട്ട്സ്ട്രീം ഇന്റലിജന്റ് മാനുവൽ ട്രാൻസ്മിഷൻ (ഐഎംടി)എന്നിവ ഉൾപ്പെടുന്നു. രണ്ടാമത്തേത് കിയയിൽ നിന്നുള്ള ഒരു സാങ്കേതിക മുന്നേറ്റമാണ്. ക്ഷീണരഹിതമായ ഡ്രൈവിംഗിന് ക്ലച്ച് പെഡലിന്റെ അഭാവത്തോട് നന്ദി പറയാം, എന്നിട്ടും ഒരു പരമ്പരാഗത മാനുവൽ ട്രാൻസ്മിഷന്റെ അതേ ഡ്രൈവർ നിയന്ത്രണം. ഈ സെഗ്മെന്റിൽ ആദ്യമായി സോനെറ്റ് ആറു സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി 1.5 ലിറ്റർ ഡീസൽ എഞ്ചിൻ വാഗ്ദാനം ചെയ്യുന്നു.

കിയയുടെ സ്പോർട്ടിയും യുവത്വവും നിറഞ്ഞ രൂപകൽപ്പനയ്ക്ക് അനുയോജ്യമായി കിയയുടെ എഞ്ചിനീയർമാർ സോണറ്റിന്റെ ഡൈനാമിക്സും സസ്പെൻഷനും ട്യൂൺ ചെയ്തിരിക്കുന്നു. ഇത് ഡ്രൈവിങിൽ ആഹ്ളാദം നൽകുന്നു.

വിവിധ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ പരിഗണിച്ച് സോണറ്റ് ഡ്യൂവൽ ട്രിം കൺസപ്റ്റിൽ ലഭ്യമാകും. സ്പോർട്ടി ജിടി-ലൈൻ ട്രിം ഇതിൽ ഉൾപ്പെടുന്നു. ആവേശഭരിതരായിട്ടുള്ളവർക്ക് റേസിങ് അപ്പീൽ നൽകും. ബഹു ഡിസൈനും പ്രവർത്തന ഘടകങ്ങളും അകത്തും പുറത്തും ഉണ്ട്. ജിടി-ലൈൻ മോഡലുകൾക്ക് സ്പോർട്ടിനസ് ലഭിക്കുന്നതിനായി അധിക ഡാഷ് ഉണ്ട്.

സുഖ, സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി ഈ വിഭാഗത്തിലെ പല പുതുമകളും സോണറ്റിലുണ്ട്. സുരക്ഷിതത്വം, ഡ്രൈവിങിലെ ആനന്ദം എന്നിവയും ഉപഭോക്താക്കൾക്ക് പകരുന്നു.

നാവിഗേഷനും ലൈവ് ട്രാഫിക്കും ഉൾപ്പട്ട വലുതും ഏറ്റവും മികച്ചതുമായ 10.25 ഇഞ്ച് ടച്ച് സ്‌ക്രീൻ, വൈറസ് സംരക്ഷണം നൽകുന്ന സ്മാർട്ട് എയർ പ്യൂരിഫയർ, സബ് വൂഫറോടു കൂടിയ ബോസിന്റെ എഴ് സ്പീക്കർ പ്രീമിയം ഓഡിയോ, വെന്റിലേഷനോടു കൂടിയ ഡ്രൈവറുടെയും മുൻ സഹയാത്രികന്റെയും സീറ്റുകൾ, ശബ്ദത്തിന്റെ മൂഡ് അനുസരിച്ച് മാറുന്ന എൽഇഡി, ഓട്ടോമാറ്റികിന് റിമോട്ട് എഞ്ചിൻ സ്റ്റാർട്ട്, മാനുവലിന് യുവിഒ കണക്റ്റും സ്മാർട്ട് കീയും ഉപയോഗിക്കുന്നു, മാപ്പ് അപ്ഡേറ്റ്സ്, മൾട്ടി-ഡ്രൈവ്-ട്രാക്ഷൻ മോഡുകൾ, ഓട്ടോമാറ്റിക് മോഡലുകൾക്ക് ഗ്രിപ്പ് കൺട്രോൾ, കൂളിങോടു കൂടിയ വയർലെസ് സ്മാർട്ട്ഫോൺ ചാർജർ തുടങ്ങിയവയാണ് സവിശേഷതകളിൽ ചിലത്.

ഉപഭോക്തൃ കേന്ദ്രീകൃത ഉൽപ്പന്ന നവീകരണത്തിലും ഓറിയന്റേഷനിലുമുള്ള കിയയ്ക്കുള്ള ശ്രദ്ധയുടെ തെളിവാണ് സോണറ്റ്. സാങ്കേതിക വിദഗ്ധരും സാമൂഹികമായി ഉയർന്ന ബന്ധമുള്ളവരുമായ യുവതലമുറയെയാണ് ലക്ഷ്യമിടുന്നത്. ഈ ഉൽസവ കാലത്ത് തന്നെ സോണറ്റ് ഇന്ത്യയിൽ അവതരിപ്പിക്കും. ആറു മുതൽ ഒമ്പതു മാസത്തിനിടയ്ക്ക് ഒരു പുതിയ ഉൽപ്പന്നം അവതരിപ്പിക്കുമെന്ന കിയ മോട്ടോഴ്സിന്റെ വാഗ്ദാനത്തിന്റെ ഭാഗമാണ് ഇത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP