Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

ബൈജൂസ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ടൈറ്റിൽ സ്പോൺസർ

ബൈജൂസ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ടൈറ്റിൽ സ്പോൺസർ

സ്വന്തം ലേഖകൻ

കൊച്ചി: ലോകത്തെ ഏറ്റവും വലിയ എഡ്ടെക് കമ്പനിയായ ബൈജൂസിനെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം പതിപ്പിനുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ടൈറ്റിൽ സ്പോൺസറാക്കി ബൈജൂസുമായുള്ള സഹകരണം കേരള ബ്ലാസ്റ്റേഴ്സ് അഭിമാനത്തോടെ പ്രഖ്യാപിച്ചു. പങ്കാളിത്തത്തിന്റെ ഭാഗമായി 2020 നവംബർ 20 മുതൽ ആരംഭിക്കുന്ന എല്ലാ ഐഎസ്എൽ മത്സരങ്ങളിലും താരങ്ങൾ ധരിക്കുന്ന ഔദ്യോഗിക കെബിഎഫ്സി ജേഴ്സിയുടെ മുൻവശത്ത് ബൈജൂസ് ലോഗോ മുദ്രണം ചെയ്യും.

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ടൈറ്റിൽ സ്പോൺസറാകാൻ കഴിഞ്ഞതിൽ ഏറെ അഭിമാനമുണ്ടെന്നും ഐഎസ്എലിൽ മാത്രമല്ല, ലോകമെമ്പാടുമായി ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന ഫുട്ബോൾ ക്ലബ്ബുകളിലൊന്നുമായി പങ്കാളിത്തത്തിൽ ഏർപ്പെടുന്നതിൽ ഞങ്ങൾക്ക് അത്യന്തം സന്തോഷമുണ്ടെന്നും കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുമായുള്ള പങ്കാളിത്തത്തെക്കുറിച്ച് സംസാരിക്കവെ ബൈജൂസ് സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രൻ പറഞ്ഞു. കേരളത്തിലെ ഏറ്റവും പ്രിയങ്കരമായ കായികവിനോദമാണ് ഫുട്ബോൾ, തീർച്ചയായും ഒരു കായികവിനോദത്തേക്കാൾ ഉപരി സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം അതോരു വികാരമാണ്. സ്റ്റേഡിയങ്ങളിൽ നിന്നുള്ള മഞ്ഞപ്പടയുടെ ആരവം നഷ്ടമാവുമെങ്കിലും ഈ വർഷം കിരീടത്തിനായുള്ള കെബിഎഫ്സിയുടെ പോർവിളി കാണാൻ എല്ലാ ആരാധകരും ആഗ്രഹിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. കെബിഎഫ്സിയെ സ്വന്തമെന്ന് വിളിക്കുന്ന, പിന്നിൽ കരുത്തായി നിൽക്കുന്ന ടീമിന്റെ എക്സ്ട്രാ പ്ലയേഴ്സാണ് ആരാധകർ, അവരുടെ ദൃഢമായ പിന്തുണയെ ഞങ്ങൾ അഭിവാദ്യം ചെയ്യുന്നുവെന്ന് കാണിക്കുന്നതിനുള്ള ഞങ്ങളുടെ വഴിയാണിത്-ബൈജു രവീന്ദ്രൻ പറഞ്ഞു.

കേരളത്തിന്റെ സവിശേഷ ചൈതന്യവും പ്രതാപവും ഉയർത്തിപ്പിടിക്കുന്ന അനുയോജ്യമായ കാര്യങ്ങളുമായി ബന്ധപ്പെടാൻ കേരള ബ്ലാസ്റ്റേഴ്സ് എല്ലായ്‌പ്പോഴും ശ്രമിക്കുന്നുണ്ടെന്നും ഓരോ കേരളീയ ജീവിതത്തിന്റെയും ഏറ്റവും പ്രധാനപ്പെട്ട രണ്ട് വശങ്ങളാണ് വിദ്യാഭ്യാസവും ഫുട്ബോളുമെന്നും കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഉടമ നിമ്മഗദ്ദ പ്രസാദ് പറഞ്ഞു. കേരളത്തിന്റെ പ്രിയങ്കരനായ എജ്യൂക്കേറ്ററും ലോകത്തിലെ ഏറ്റവും വലിയ എഡ്ടെക് കമ്പനിയുമായ ബൈജൂസിനെ ബ്ലാസ്റ്റേഴ്സ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് വളരെയധികം സന്തോഷമുണ്ട്. കേരളത്തിൽ വളരെ ആഴത്തിലും വൈകാരികമായും വേരൂന്നിയ ഒരു ബ്രാൻഡായ ബൈജുസുമായി സഹകരിക്കുന്നതിൽ ഞങ്ങൾ അനുഗ്രഹീതരാണ്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് കുട്ടികൾക്ക് വിദ്യാഭ്യാസം സാധ്യമാക്കിയതിലൂടെ ശോഭനമായ ഒരു ഭാവിക്കായി ആസൂത്രണം ചെയ്യാൻ അവർ ഓരോ കുട്ടിയെയും പ്രാപ്തരാക്കി. ഒത്തൊരുമിച്ച്, വിദ്യാഭ്യാസത്തിലൂടെയും കായികരംഗത്തിലൂടെയും ആളുകളെ അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സഹായിക്കാനാവുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു-നിമ്മഗദ്ദ പ്രസാദ് കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP