Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

ഹീലും കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയും മൂന്ന് കോ-ബ്രാൻഡഡ് വ്യക്തിശുചിത്വ ഉത്പന്നങ്ങൾ പുറത്തിറക്കി

ഹീലും കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയും മൂന്ന് കോ-ബ്രാൻഡഡ് വ്യക്തിശുചിത്വ ഉത്പന്നങ്ങൾ പുറത്തിറക്കി

സ്വന്തം ലേഖകൻ

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ബ്രാൻഡ് ഐഡന്റിറ്റിക്ക് അംഗീകാരമായും ടീം ആരാധകർക്കുള്ള സമർപ്പണത്തിന്റെയും ഭാഗമായി, ക്ലബ്ബിന്റെ മഞ്ഞ നിറം എടുത്തുകാട്ടുന്ന തരത്തിലാണ് ആയുർവേദിക് ഹാൻഡ് സാനിറ്റൈസർ, ഹാൻഡ് വാഷ്, ഷവർ ജെൽ എന്നീ ഉത്പന്നങ്ങൾ

കൊച്ചി, ഒക്ടോബർ 26, 2020:ഐഎസ്എൽ ഏഴാം സീസണിനായുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഔദ്യോഗിക സ്പോൺസറായ ഹീൽ, ജനകീയ ക്ലബ്ബുമായുള്ള പങ്കാളിത്തത്തിന്റെ ഭാഗമായി വ്യക്തിശുചിത്വത്തിന്റെ പ്രധാന സന്ദേശം പ്രചരിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പുതുനിര കോ-ബ്രാൻഡഡ് ഉത്പന്നങ്ങൾ പുറത്തിറക്കിയതായി സംയുക്തമായി പ്രഖ്യാപിച്ചു. ഹാൻഡ് സാനിറ്റൈസറുകൾ, ഹാൻഡ് വാഷുകൾ, ഷവർ ജെൽസ് എന്നിവ ഉൾപ്പെടുന്ന ആയുർവേദ വിഭാഗത്തിലെ ഈ സവിശേഷമായ പുതിയ ഉൽപന്നങ്ങളെല്ലാം മഞ്ഞളിന്റെ ഗുണങ്ങൾ സന്നിവേശിപ്പിച്ച്, മഞ്ഞൾ അതിന്റെ പ്രധാന ഘടകങ്ങളിലൊന്നായി ചേർത്തുള്ളതാണ്. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ബ്രാൻഡ് ഐഡന്റിറ്റിക്ക് അംഗീകാരമായും ടീം ആരാധകർക്കുള്ള സമർപ്പണത്തിന്റെ ഭാഗമായും കോ-ബ്രാൻഡഡ് ഉൽപ്പന്നങ്ങളിൽ ക്ലബ്ബിന്റെ മഞ്ഞ നിറം എടുത്തുകാട്ടുന്നുണ്ട്. എല്ലാ കോ-ബ്രാൻഡഡ് ഉത്പന്നങ്ങളിലെയും മഞ്ഞളിന്റെ ഉപയോഗവും മഞ്ഞ നിറം ഹൈലൈറ്റ് ചെയ്യുന്നു.

ആവേശകരമായ പുതിയ പങ്കാളിത്തത്തിന്റെ ഭാഗമായി, പ്രമുഖരായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുമായി സഹകരിച്ച് വ്യക്തിശുചിത്വ ഉത്പന്നങ്ങൾ പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾ അതീവ സന്തുഷ്ടരാണെന്ന് ഹീൽ ഡയറക്ടർ രാഹുൽ മാമ്മൻ പറഞ്ഞു. ഉയർന്ന നിലവാരമുള്ള ഉത്പന്നങ്ങൾ വിതരണം ചെയ്യുന്നതിന് പുറമെ, ക്ലബ്ബിന്റെ ബ്രാൻഡ് ഐഡന്റിറ്റിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മഞ്ഞ നിറം നൽകി. ആരാധകരിൽ ഉത്പന്നങ്ങൾ പ്രതിധ്വനിക്കുന്നതിനായുള്ള അധിക നടപടിയും കമ്പനി സ്വീകരിച്ചിട്ടുണ്ട്. കുട്ടികളുടെയും മുതിർന്നവരുടെയും ആവശ്യം ഒരുപോലെ നിറവേറ്റുന്നതിന്, വരാനിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) സീസണിൽ ടീമിന്റെ അഭിനിവേശം നിറഞ്ഞ ആരാധകർക്ക് ഈ ഉത്പന്നങ്ങൾ ലഭ്യമാക്കും. കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും ഉത്പന്നങ്ങൾ ഉടൻ പുറത്തിറങ്ങുമെന്നും രാഹുൽ മാമ്മൻ പറഞ്ഞു.

ക്ലബ്ബിനെ പിന്തുണക്കുന്നവരുടെ സുരക്ഷയും സമഗ്ര ക്ഷേമവും ഉറപ്പുവരുത്തൽ ലക്ഷ്യമിട്ടുള്ള കോ-ബ്രാൻഡഡ് വ്യക്തിഗത ശുചിത്വ ഉത്പന്നങ്ങളുടെ പ്രാരംഭ നിര അവതരിപ്പിക്കുന്നതിന്, ഹീലുമായി പങ്കാളിയാകുന്നതിൽ കെബിഎഫ്സി അഭിമാനം കൊള്ളുന്നതായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സഹ ഉടമ നിഖിൽ ഭരദ്വാജ് പറഞ്ഞു. വെൽനെസ് രംഗത്ത് കെബിഎഫ്സിക്കായുള്ള ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിത്. ഈ പ്രതികൂല സാഹചര്യങ്ങളിൽ, സ്വന്തം ആരോഗ്യത്തിന് പുറമെ മറ്റുള്ളവരെ സംരക്ഷിക്കുന്നതിനും നന്നായി ശുചിത്വം പാലിച്ച്, തങ്ങളുടെ ഭാഗം നിർവഹിക്കാൻ ഞങ്ങളുടെ എല്ലാ ആരാധകരോടും അഭ്യർത്ഥിക്കുന്നതായും നിഖിൽ ഭരദ്വാജ് പറഞ്ഞു.

ഹീൽ-കെബിഎഫ്സി ഹാൻഡ് സാനിറ്റൈസർ 50 മി.ലിറ്റർ, 100 മി.ലി, 500 മി.ലി പായ്ക്കറ്റുകളിലും 20 മി.ലി പോക്കറ്റ് സ്പ്രേ വകഭേദത്തിലുമാണ് എത്തുന്നത്. മഞ്ഞളിനൊപ്പം ഐസോപ്രൊപൈൽ ആൽക്കഹോളും ഇതിന്റെ ചേരുവകളുടെ പട്ടികയിലുണ്ട്. മികച്ച ഒരു അണുനാശിനി ആയാണ് ഇത് രൂപകൽപന ചെയ്തിരിക്കുന്നത്. വെറും 49 രൂപക്ക് 250 സ്പ്രേകൾ വരെ അടിക്കാവുന്ന വിധത്തിൽ, പോക്കറ്റിൽ ഉൾക്കൊണ്ടുള്ള സൗകര്യം കൂടി കണക്കിലെടുത്താണ് 20 മി.ലി സാനിറ്റൈസർ പാക്കറ്റ് നിർമ്മിച്ചിരിക്കുന്നത്. എളുപ്പം അടിക്കാവുന്ന തരത്തിലാണ് 500 മി.ലി പായ്ക്കറ്റും.

മഞ്ഞൾ അടിസ്ഥാനമാക്കിയുള്ള ഷവർ ജെൽ, ഹാൻഡ് വാഷ് എന്നിവ യഥാക്രമം 89 രൂപയും 75 രൂപയും വിലയുള്ള 250 മി.ലി കുപ്പികളിലാണ് വരുന്നത്. മുന്നോട്ടുള്ള പ്രയാണത്തിൽ, ഐഎസ്എൽ സീസണിനിടയിലും കോ-ബ്രാൻഡഡ് പങ്കാളിത്തത്തിന്റെ ഭാഗമായുള്ള കൂടുതൽ ഉത്പന്നങ്ങൾ ഹീൽ അവതരിപ്പിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP