Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സകരിയ്യക്ക് വേണ്ടി കാമ്പസ്സുകൾ സംസാരിക്കട്ടെ: കെ.ഇ.എൻ

സകരിയ്യക്ക് വേണ്ടി കാമ്പസ്സുകൾ സംസാരിക്കട്ടെ: കെ.ഇ.എൻ

തേഞ്ഞിപ്പലം: പത്ത് വർഷമായി പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന പരപ്പനങ്ങാടിയിലെ സകരിയ്യക്ക് വേണ്ടി കാമ്പസ്സുകൾ സംസാരിക്കട്ടെയെന്ന് പ്രമുഖ സാംസ്‌കാരിക പ്രവർത്തകൻ കെ.ഇ.എൻ കുഞ്ഞഹമ്മദ്. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിൽ സംഘടിപ്പിച്ച 'സകരിയ്യ: നിതി നിഷേധത്തിന്റെ പത്ത് വർഷങ്ങൾ' തലക്കെട്ടിൽ മനുഷ്യാവകാശ സംഗമവും ഡോക്യുമെന്ററി പ്രദർശനവും പരിപാടിയിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വിചാരണ തടവുകാർ എന്ന പ്രയോഗം തന്നെ ഇക്കാലത്ത് പ്രഹസനമായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ അഡ്വ.ഹാഷിർ കെ.മുഹമ്മദ് സംവിധാന ചെയ്ത 'എ ഡോക്യുമെന്ററി എബൗട്ട് സിസപ്പിയറൻസ്' ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. സംഗമത്തിൽ ഫ്രറ്റേണിറ്റി ദേശീയ കമ്മിറ്റി അംഗം സാദിഖ് മമ്പാട്, ജില്ല പ്രസിഡന്റ് കെ.കെ അഷ്‌റഫ്, വനിത ആക്ടിവിസ്റ്റ് കെ.പി സൽവ, അഡ്വ. ഹാഷിർ കെ. മുഹമ്മദ്, വെൽഫയർ പാർട്ടി മലപ്പുറം ജില്ല വൈസ് പ്രസിഡന്റ് മുനീബ് കാരക്കുന്ന്, ഫ്രീ സകരിയ ആക്ഷൻ ഫോറം ചെയർമാൻ അഷ്‌റഫ് ശിഫ, സനൽകുമാർ എന്നിവർ സംസാരിച്ചു.

ഫ്രറ്റേണിറ്റി യൂണിറ്റ് പ്രസിഡന്റ് ശുഐബ് സ്വഗതവും ഫാത്തിമ മദാരി നന്ദിയും പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP