Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

കെസിവൈഎം കർഷക സംരക്ഷണ ദിനം ആചരിച്ചു.

സ്വന്തം ലേഖകൻ

കാർഷിക മേഖലയെ വൻകിട കുത്തകകൾ കൾക്ക് തീറെഴുതുന്ന കർഷക നിയമത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി കൊണ്ട് ഗാന്ധി ജയന്തി ദിനം കെ.സി.വൈ.എം സംസ്ഥാന സമിതി കർഷക സംരക്ഷണ ദിനം ആയി ആചരിച്ചു. അന്നേ ദിനം കെസിവൈഎം പ്രവർത്തകർ സംസ്ഥാന വ്യാപകമായി പ്രതിഷേധ സമരങ്ങളും വെബിനാറുകളും നടത്തി. സംസ്ഥാന സമിതിയുടെ നേതൃതത്തിൽ എറണാകുളം ഹൈക്കോടതി ജംഗ്ഷനിൽ നിൽപ് സമരം നടത്തി. കെസിവൈഎം വരാപ്പുഴ അതിരൂപതയുടെ ആതിഥേയത്വം നൽകിയ പ്രതിഷേധ സമരം എറണാകുളം ങജ ഹൈബി ഈഡൻ ഉദ്ഘാടനം ചെയ്തു.

ഭാരത മണ്ണിന്റെ നട്ടെല്ലായി, നാളുകളായി നിലകൊള്ളുന്ന കാർഷിക മേഖലയെയും , കർഷകരെയും ബാധിക്കുന്ന തരത്തിൽ കേന്ദ്ര സർക്കാർ നിയമമാക്കി മാറ്റിയ കാർഷിക ബിൽ ജനദ്രോഹവും പരവും കർഷകരുടെ അവകാശങ്ങൾക്ക് എതിരുമാണെന്ന് ഹൈബി ഈഡൻ എം. പി അഭിപ്രായപ്പെട്ടു. കോവിഡ് കാലത്ത് രാജ്യത്തെ ജനങ്ങളെ വലിയ ദാരിദ്ര്യത്തിലേക്കും ക്ഷാമത്തിലേക്കും പോകാതെ സംരക്ഷിക്കുന്നതിൽ കാർഷിക മേഖലകൾ വഹിച്ച പങ്ക് വലുതാണെന് അദ്ധ്യക്ഷത വഹിച്ചു കൊണ്ട് കെസിവൈഎം സംസ്ഥാന പ്രസിഡന്റ് ബിജോ പി ബാബു അറിയിച്ചു. കർഷക നിയമത്തിലെ കർഷക വിരുദ്ധ വ്യവസ്ഥകൾ ബോധഗതി വരുത്തണമെന്ന് കെസിവൈഎം ആവശ്യപ്പെട്ടു.

കർഷക നിയമത്തിലെ വ്യവസ്ഥകളെ കുറിച്ചു പഠിക്കുവാൻ കെസിവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ വെബിനാർ നടത്തി , ദീപിക അസോസിയേറ്റ് എഡിറ്റർ ജോർജ്ജ് കള്ളിവയലിൽ വിഷയാവതരണം നടത്തി.

ജനറൽ സെക്രട്ടറി ക്രിസ്റ്റി ചക്കാലക്കൽ, ഐസിവൈഎം ദേശീയ ജനറൽ സെക്രട്ടറി അഡ്വ.ആന്റണി ജൂഡി, കെസിവൈഎം വരാപ്പുഴ അതിരൂപത ജനറൽ സെക്രട്ടറി മിമിൽ വർഗ്ഗീസ്, സെക്രട്ടറിമാരായ ജോർജ് രാജീവ് പാട്രിക്ക്,എഡിസൺ ജോൺസൺ, കൊച്ചി രൂപത പ്രസിഡന്റ് ജോസ് പള്ളിപ്പാടൻ, ജനറൽ സെക്രട്ടറി കാസി പൂപ്പന എന്നിവർ സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP