Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കണ്ടോൺമെന്റ് സോണുകളിൽ അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തണം: കെസിവൈഎം

സ്വന്തം ലേഖകൻ

കാണ്ടോൺമെന്റ് സോണുകളിൽ കഴിയുന്നവർക്ക് ഭക്ഷവസ്തുക്കളുടേയും, മറ്റ് അവശ്യ സാധങ്ങളുടേയും ലഭ്യത ഉറപ്പു വരുത്തണം എന്ന് കെസിവൈഎം സംസ്ഥാന സമിതി ആവശ്യപ്പെട്ടു. ഈ മേഖലകളിൽ കഴിയുന്ന ആളുകൾക്ക് പുറത്തിറങ്ങുവാൻ സാധിക്കാത്ത വിധം അടച്ചു പൂട്ടിയിരിക്കുന്നതിനാൽ, കുട്ടികൾ അടങ്ങുന്ന കുടുംബങ്ങൾക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുവാൻ സർക്കാർ തയ്യാറാവണമെന്ന് സംസ്ഥാന പ്രസിഡന്റ് ബിജോ പി.ബാബു പറഞ്ഞു. തീവ്ര കോവിഡ് വ്യാപനം സ്ഥിരികരിച്ച പൂന്തുറ, തിരുവനന്തപുരം പോലുള്ള പ്രദേശങ്ങളിൽ കരുതൽ സംരക്ഷണം നൽകണമെന്നും, കോവിസ് ബാധിതർക്ക് കൃത്യമായ പരിചരണം ആശുപത്രികളിൽ ഉറപ്പാക്കണമെന്നും, കോവിഡുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന വ്യാജ പ്രജരണങ്ങൾ തടയുന്നതിന് നടപടികൾ സ്വീകരിക്കണമെന്നും കെസിവൈഎം സംസ്ഥാന സമിതി ആവശ്യപ്പെട്ടു.

സംസ്ഥാന ജനറൽ സെക്രട്ടറി ക്രിസ്റ്റി ചക്കാലക്കൽ, ഡയറക്ടർ ഫാ.സ്റ്റീഫൻ തോമസ് ചാലക്കര, വൈസ് പ്രസിഡന്റ്മാരായ ജെയ്‌സൺ ചക്കേടത്,ലിമിന ജോർജ്, സെക്രട്ടറിമാരായ അബിനി പോൾ,അനൂപ് പുന്നപ്പുഴ,സിബിൻ സാമുവേൽ, ഡെനിയ സിസി ജയൻ, ട്രഷറർ ലിജീഷ് മാർട്ടിൻ, സിസ്റ്റർ റോസ് മെറിൻ തുടങ്ങിയവർ സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP