Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ന്യൂനപക്ഷ സംരക്ഷണ നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തി ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാൻ ഗവൺമെന്റുകൾ തയ്യാറാകണം: ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്ക ബാവ

ന്യൂനപക്ഷ സംരക്ഷണ നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തി ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാൻ ഗവൺമെന്റുകൾ തയ്യാറാകണം: ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്ക ബാവ

സ്വന്തം ലേഖകൻ

തിരുവല്ല: ന്യൂനപക്ഷ സംരക്ഷണ നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തി ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാൻ ഗവൺമെന്റുകൾ തയ്യാറാകണമെന്ന് ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്ക ബാവ. കെ.സി.വൈ.എം. സംസ്ഥാന സമിതി സംഘടിപ്പിച്ച പഠനശിബിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.സി.വൈ.എം. സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴിക്കാടൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ തിരുവല്ല അതിരൂപത മെത്രാൻ അഭിവന്ദ്യ തോമസ് മാർ കൂറിലോസ് മുഖ്യപ്രഭാഷണം നടത്തി.

ന്യൂനപക്ഷ അവകാശങ്ങളും യാഥാർത്ഥ്യവും- ക്രൈസ്തവ പശ്ചാത്തലത്തിൽ എന്ന വിഷയത്തിൽ നോട്ടറി പബ്ലിക് അഡ്വ. എ. ഫ്രാൻസിസ് മംഗലത്ത്, കെ.സി.ബി.സി. എഡ്യുക്കേഷൻ കമ്മീഷൻ സെക്രട്ടറി ഫാ. ജോസ് കരിവേലി തുടങ്ങിയവർ ക്ലാസ്സുകൾ നയിച്ചു. മോൺ. ചെറിയാൻ താഴമൺ, ബിജോ പി. ബാബു, ജോസ് റാൽഫ്, ഹണി വരിക്കപ്ലാമൂട്ടിൽ തുടങ്ങിയവർ സംസാരിച്ചു.

സംസ്ഥാന ഭാരവാഹികളായ കുമാരി ഡെലിൻ ഡേവിഡ്, തേജസ് മാത്യു കറുകയിൽ, സന്തോഷ് രാജ്, ഷാരോൺ കെ. റെജി, ഫാ. സ്റ്റീഫൻ തോമസ് ചാലക്കര, സിസ്റ്റർ റോസ് മെറിൻ തുടങ്ങിയവർ നേതൃത്വം നല്കി.സംസ്ഥാന സമിതിക്കു വേണ്ടി,

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP