Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

കെ.സി.സി. കോട്ടയം അതിരൂപതാ കൾച്ചറൽ സൊസൈറ്റി കൺവീനറായി സ്റ്റീഫൻ ചെട്ടിക്കത്തോട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ടു

കെ.സി.സി. കോട്ടയം അതിരൂപതാ കൾച്ചറൽ സൊസൈറ്റി കൺവീനറായി സ്റ്റീഫൻ ചെട്ടിക്കത്തോട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ടു

സ്വന്തം ലേഖകൻ

കെ.സി.സി. കോട്ടയം അതിരൂപതാ കൾച്ചറൽ സൊസൈറ്റി കൺവീനറായി സ്റ്റീഫൻ ചെട്ടിക്കത്തോട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ടു. ഉഴവൂർ ഇടവക ചെട്ടിക്കത്തോട്ടത്തിൽ പരേതനായ മത്തായി - മേരി ദമ്പതികളുടെ പുത്രനാണ്.

സിപിഐ. ഉഴവൂർ ലോക്കൽ കമ്മറ്റിയംഗമാണ്. എ.ഐ.വൈ.എഫ്. കടുത്തുരുത്തി മണ്ഡലം കമ്മറ്റി സെക്രട്ടറി, ജില്ലാ എക്‌സിക്യുട്ടീവംഗം, കെ.സി.വൈ.എൽ. കോട്ടയം അതിരൂപതാ ജനറൽ സെക്രട്ടറി, കെ.സി.സി. വർക്കിങ് കമ്മറ്റിയംഗം, കെ.സി.സി. ഉഴവൂർ ഫൊറോന പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ടെമ്പറൻസ് കമ്മീഷന്റെ 2005 ലെ മികച്ച യുവജന ലഹരി വിരുദ്ധ പ്രവർത്തകനുള്ള അവാർഡ് നേടിയിട്ടുണ്ട്.

മാധ്യമപ്രവർത്തകൻ, പരിസ്ഥിതി പ്രവർത്തകൻ, അഭിനേതാവ്, തുടങ്ങി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. വെളിയനാട് ഇടവകാംഗമായ പള്ളിച്ചിറ വീട്ടിൽ ജിൻസിയാണ് ഭാര്യ. മക്കൾ: മാറ്റ്, ജെഫ്, മരിയറ്റ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP