Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രാർത്ഥന വിശ്വാസികൾക്ക് സമാധാനം നൽകും: കാന്തപുരം; ദൗറതുൽ ഖുർആൻ സമ്മേളനം പ്രൗഢമായി

സ്വന്തം ലേഖകൻ

കോഴിക്കോട്: ഏത് പ്രതിസന്ധി ഘട്ടങ്ങളിലും പ്രാർത്ഥനകൾ വിശ്വാസികൾക്ക് സമാധാനം നൽകുകയും, വിഷമങ്ങൾ നീങ്ങാൻ കാരണമാവുകയും ചെയ്യുമെന്ന് മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു. മർകസിൽ നടന്ന ദൗറത്തുൽ ഖുർആൻ, അഹ്ദലിയ്യ പ്രാർത്ഥനാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ നാട്ടിലേക്ക് തിരികെ വരുന്ന പ്രവാസികളോട് സ്‌നേഹപൂർണ്ണമായ സമീപനമാണ് ഓരോരുത്തർക്കും ഉണ്ടാകേണ്ടത്.

അവർ നമ്മുടെ സഹോദരന്മാരാണ്. മാനസികമായി ഒരാൾ വിഷമം അനുഭവിക്കുന്നത് ശാരീരിക സന്തുലിതാവസ്ഥയെ തകിടം മറിക്കും. രോഗികളെ സന്ദർശിക്കുന്നതും അവരെ ആശ്വസിപ്പിക്കുന്നതും പുണ്യകരമായി പരിചപ്പെടുത്തുന്ന മതമാണ് ഇസ്ലാം. കോവിഡ് നിയന്ത്രങ്ങൾ പൂർണ്ണമായി പാലിച്ചു വേദനിക്കുന്നവർക്ക് ആശ്വാസമായി നിൽക്കാൻ വിശ്വാസികൾക്ക് സാധിക്കണം: കാന്തപുരം പറഞ്ഞു. മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥന നടത്തി. മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ ദിക്റ്-ദുആ മജ്ലിസിന് നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP