Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആത്മീയ സമ്പത്ത് യുവജനങ്ങളുടെ മൂലധനം: മാർ മാത്യു അറയ്ക്കൽ

ആത്മീയ സമ്പത്ത് യുവജനങ്ങളുടെ മൂലധനം: മാർ മാത്യു അറയ്ക്കൽ

കാഞ്ഞിരപ്പള്ളി: ഭാവിയിലേയ്ക്കുള്ള വളർച്ചയ്ക്ക് യുവജനങ്ങളുടെ മൂല ധനം ആത്മീയ സമ്പത്താണെന്ന്കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ സൂചിപ്പിച്ചു. കുട്ടിക്കാനം മരിയൻ കോളജ് ഓഡിറ്റോറി യത്തി ൽ രൂപതാദിനാഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം. സാമൂഹ്യമാധ്യമങ്ങളെ യുവജനങ്ങൾ വിവേകപൂർ വ്വം കൈകാര്യം ചെയ്യണം. അവയുടെ തെറ്റായ സ്വാധീനത്തിലകപ്പെടാതെ ജാഗ്രതപുലർത്തണം. വളരെ ഗുരുതരമായ അണുകുടുംബസ്ഫോടനത്തി ലേയ്ക്ക് നാം നീങ്ങിക്കൊണ്ടിരിക്കുകയാണ്. ജീവന്റെ പങ്കുവയ്ക്കലിൽ നാം വളരെ പിന്നിലാണ്. കൂടാതെ ഇന്ന് നാം അഭിമുഖീകരിക്കുന്ന കാർഷി കമേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാൻ ഒറ്റക്കെട്ടായി ഒരു കുടും ബമായി പ്രവർത്തിക്കേണ്ടതുണ്ടെന്നും മാർ അറയ്ക്കൽ പറഞ്ഞു.

സമ്മേളനത്തിനു മുന്നോടിയായി യാമപ്രാർത്ഥനയ്ക്ക് രൂപതാ സഹായ മെത്രാൻ മാർ ജോസ് പുളിക്കൽ നേതൃത്വം നൽകി. രൂപതാ വികാരി ജന റാൾ ഫാ.ജസ്റ്റിൻ പഴേപറമ്പിൽ സ്വാഗതം ആശംസിച്ചു. തുടർന്ന് തലശ്ശേരി അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പാംബ്ലാനി ;ക്രൈസ്തവ സാ ക്ഷ്യവും ജീവിതവും എന്ന വിഷയത്തെ അധികരിച്ച് മുഖ്യപ്രഭാഷണം നട ത്തി. സാക്ഷ്യത്തിന് അടിസ്ഥാനപരമായി ഒരു സ്വീകാര്യതയും സ്വകാര്യത യും സുതാര്യതയും ഉണ്ടാകണമെന്നും സ്വകാര്യതയെ ആദരിക്കണമെന്നും മാർ ജോസ് പാംബ്ലാനി ഓർമ്മിപ്പിച്ചു. സഭയ്ക്കുള്ളിലുള്ളവർ തന്നെയാണ് സഭയെ മുറിവേൽപിക്കുന്നത്. പുറമെനിന്നുള്ള ഒരു ശക്തിക്കും സഭയെ തകർക്കാനാവില്ല. ജാഗ്രതക്കുറവുണ്ടാകുന്ന സഭയുടെ വിവിധ മേഖലകളി ലേയ്ക്ക് ശത്രുക്കൾക്ക് എളുപ്പത്തിൽ കടന്നുകൂടാനാകും. സമൂഹത്തിലെ അവഗണിക്കപ്പെടുന്നവരുടെ പക്ഷം ചേരുമ്പോഴാണ് സഭ കരുത്തുനേടുന്ന ത്. അപരനെ ഒഴിവാക്കിയുള്ള സാക്ഷ്യങ്ങൾ സുവിശേഷത്തിലധിഷ്ഠിതമ ല്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുവജനകേന്ദ്രീകൃതമായിട്ടാണ് രൂപതാദിന പരിപാടികൾ സംഘടിപ്പിച്ചത്. രൂപതയിലെ യുവജനങ്ങളുടെ പ്രതിനിധികളായി 300 യുവജനങ്ങൾ സമ്മേളനത്തിൽ പങ്കെടുത്തു. ഇന്ററാക്ടീവ് സെഷനിൽ മാർ ജോസഫ് പാംബ്ലാനി യുവജനങ്ങളുമായി സംവദിച്ചു. വികാരിജനറാൾ ഫാ.കുര്യൻ താമരശ്ശേരി മോഡറേറ്ററായി.സഭയുടെ പ്രതീക്ഷ യുവജനങ്ങൾ എന്ന ആപ്തവാക്യത്തെ ആസ്പദമാക്കി, യുവജന കൺവൻഷന്റെ ലോഗോ രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ പ്രകാശനം ചെയ്തു.

രൂപത സഹായമെത്രാൻ മാർ ജോസ് പുളിക്കൽ സമാപന സന്ദേശം നൽകി. രക്തസാക്ഷികളുടെ ചുടുനിണത്താൽ രൂപംകൊണ്ട സഭയുടെ കരുത്ത് നാമറിയാതെ പോകരുതെന്നും സഭയ്ക്കെതിരെ വിമർശനമുണ്ടാകുമ്പോൾ ക്രിയാത്മകമായി പ്രവർത്തിക്കാനുള്ള സന്നദ്ധതയും അറിവും നാം കൈവരിക്കണമെന്നും മാർ ജോസ് പുളിക്കൽ പറഞ്ഞു. സഭയെ തകർക്കാൻ ബോധപൂർവ്വം കെട്ടിച്ചമച്ചുണ്ടാക്കുന്നതാണ് ഇത്തരം വിമർശനങ്ങളെന്ന് വിശ്വാസികൾ തിരിച്ചറിയണംമെന്നും സമാപനസന്ദേശത്തിൽ മാർ ജോസ് പുളിക്കൽ പറഞ്ഞു. മാതൃവേദി രൂപതാ സെക്രട്ടറി ജിജി പുളിയംകുന്നേൽ നന്ദിയർപ്പിച്ചു. രൂപതാ എസ്എംവൈഎം ഗായകസംഘത്തിന്റെ പാപ്പാ ഗാനത്തോടുകൂടി സമ്മേളനം അവസാനിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP