Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിധിയുടെ മുന്നിൽ പകച്ചു നിൽക്കുന്ന ഹാരിസിന് കൈത്താങ്ങാവൻ കാഞ്ഞങ്ങാട് വാട്ട്സപ്പ് കൂട്ടായ്മാ ഒരുങ്ങുന്നു

വിധിയുടെ മുന്നിൽ പകച്ചു നിൽക്കുന്ന ഹാരിസിന് കൈത്താങ്ങാവൻ കാഞ്ഞങ്ങാട് വാട്ട്സപ്പ് കൂട്ടായ്മാ ഒരുങ്ങുന്നു

കാഞ്ഞങ്ങാട് : കൊളവയൽ ഇട്ടമ്മൽ സ്വദേശിയായ ഹാരിസ് എന്ന ചെറുപ്പക്കാരൻ മാരകമായകാൻസർ ബാധിച്ച് ഭാരിച്ച ചികിത്സാ ചെലവ് വഹിക്കാൻ ബുദ്ധിമുട്ടുമ്പോൾഅദ്ധേഹത്തിന് കൈത്താങ്ങായി ചികിത്സയുടെ എല്ലാ സാമ്പത്തിക ചിലവുകളുംഏറ്റെടുത്ത് നടത്താൻ കാഞ്ഞാങ്ങാട്ടെയും പരിസര പ്രദേശങ്ങളിലെയും പ്രവാസികളുംനാട്ടുകാരും ഉൾപെടുന്ന കാഞ്ഞങ്ങാട് കൂട്ടായ്മാ ഗ്രൂപ്പ് തീരുമാനിച്ചു.

ഹാരിസ്ചികിത്സാനിധി എന്ന പേരിൽ രൂപം കൊടുത്ത ഫണ്ടിലേക്ക് കാഞ്ഞങ്ങാട്ടെയും പരിസരപ്രദേശങ്ങളിലെയും ചാരിറ്റി സംഘടനകളിൽ നിന്നും അത് പോലെ മറ്റ് ഉദാരമതികളിൽനിന്നും ലഭിക്കുന്ന സമ്പത്തിക സഹായങ്ങൾ ഒന്നിച്ചു ചേർത്ത് ഹാരിസിന്റെ ഭാരിച്ചചെലവ് വരുന്ന ചികിത്സ മുന്നോട്ട് കൊണ്ടു പോകാനാണ് കൂട്ടായ്മാ പ്രവർത്തകർതീരുമാനിച്ചിട്ടുള്ളത്.

നാട്ടിലുള്ള കാഞ്ഞങ്ങാട് വാട്ട്സപ്പ് കൂട്ടായ്മാപ്രവർത്തകർ മംഗാലാപുരത്ത് ചികിത്സക്ക് വിധേയനായി കൊണ്ടിരിക്കുന്നഹാരിസിനെ ഹോസ്പിറ്റലിൽസന്ദർശിക്കുകയും ചികിത്സ ക്ക് വേണ്ട എല്ലാ സാമ്പത്തിക സഹായങ്ങളും കാഞ്ഞങ്ങാട്കൂട്ടായ്മാ ഏറ്റെടുത്തതായി അറിയിക്കുകയും ചെയ്തു. പ്രവാസ ലോകത്ത് നിന്നുംഹാരിസ് ചികിത്സാ ഫണ്ടിലേക്ക് ആവശ്യമായ സാമ്പത്തിക സഹായങ്ങൾ എത്തിക്കാൻ ഒരുപാട്പ്രവർത്തകർ മുന്നോട്ട് വന്ന് കൊണ്ടേയിരിക്കുകയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP