Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കലിയും കാവ്യൗഷധങ്ങളും പുസ്തകം പ്രകാശനം ചെയ്തു

കലിയും കാവ്യൗഷധങ്ങളും പുസ്തകം പ്രകാശനം ചെയ്തു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പ്രമുഖ എഴുത്തുകാരനും ഭാഷാപോഷിണിഅസിസ്റ്റന്റ് എഡിറ്ററുമായ കെ.എം.വേണുഗോപാൽ രചിച്ച് കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച കലിയും കാവ്യൗഷധങ്ങളും എന്ന പുസ്തകം തിരുവനന്തപുരത്ത് പ്രസ്ക്ലബ്ബിൽ പ്രമുഖ സിനിമാ സംവിധായകൻ ടി.കെ.രാജീവ്കുമാർപ്രകാശനം ചെയ്തു. എഴുത്തുകാരി അനിതാ തമ്പി പുസ്തകംഏറ്റുവാങ്ങി.

ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ.വി.കാർത്തികേയൻനായർ അധ്യക്ഷത വഹിച്ചു. കേരള സർവകലാശാല മലയാളംവിഭാഗം മുൻ മേധാവി ഡോ.ജി.പത്മാറാവു, നിരൂപകൻ
ഡോ.പി.കെ.രാജശേഖരൻ, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സീനിയർറിസർച്ച് ഓഫീസർ സി.അശോകൻ, കേരള സർവകലാശാലരെജിസ്ട്രാർ ഡോ.സി.ആർ.പ്രസാദ്, കഥാകൃത്ത് ബി.മുരളി,
ഗ്രന്ഥകാരൻ കെ.എം.വേണുഗോപാൽ എന്നിവർ സംസാരിച്ചു.

80രൂപ വിലയുള്ള പുസ്തകം ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്റ്റാച്യൂകരിമ്പനാൽ ആർക്കേഡിലുള്ള വിൽപ്പന ശാലയിലുംഇൻസ്റ്റിറ്റ്യൂട്ടിന്റെ മറ്റു വിൽപ്പനകേന്ദ്രങ്ങളിലും ലഭ്യമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP