Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജ്ഞാനപ്പാന നൃത്താവിഷ്‌ക്കാരം പ്രശസ്ത നർത്തകി കലാമണ്ഡലം കൃഷ്ണ ശ്രീജിത്ത് വേദിയിലെത്തും

ജ്ഞാനപ്പാന നൃത്താവിഷ്‌ക്കാരം പ്രശസ്ത നർത്തകി കലാമണ്ഡലം കൃഷ്ണ ശ്രീജിത്ത് വേദിയിലെത്തും

സ്വന്തം ലേഖകൻ

ശ്രീശ്രീ രവിശങ്കർജിയുടെ പ്രമുഖ ശിഷ്യനും ആർട് ഓഫ് ലിവിങ് മുൻ കേരളഘടകം ചെയർമാനുമായ ഡോ റി ജി നായരുടെ മുഖ്യകാർമ്മികത്വത്തിൽ പാലക്കാട് യാക്കരയിലെ ആർട് ഓഫ് ലിവിങ് കേന്ദ്രത്തിൽ നടക്കുന്ന ജ്ഞാനപ്പാന മഹായജ്ഞത്തിൽ ജ്ഞാനപ്പാനയുടെ നൃത്താവിഷ്‌ക്കാരവുമായി ദക്ഷിണേന്ത്യയിലെ പ്രമുഖ നർത്തകി കലാമണ്ഡലം കൃഷ്ണ ശ്രീജിത്ത് ഡോ .റിജിജി നായർക്കൊപ്പം വേദി പങ്കിടുന്നു.

ഓഗസ്റ്റ് 9 , 10 ,11 തീയതികളിൽ വൈകുന്നേരം 5 മണി മുതൽ 8 .30 വരെയായിരിക്കും ദിവസേന പരിപാടി നടക്കുക. നൃത്താവിഷ്‌ക്കാരം 11 ന് .കലാമണ്ഡലത്തിൽ നിന്നും മോഹിനിയാട്ടത്തിലും കുച്ചുപ്പുടിയിലും ബിരുദം നേടിയ കൃഷ്ണ ശ്രീജിത് ഹൈദരബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ഡോ അനുരാധ ജോന്നലാഗഡയുടെ ശിക്ഷണത്തിൽ ഹൈദരബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽ നിന്നും കുച്ചിപ്പുടിയിൽ ബിരുദാനന്തര ബിരുദ വും മദ്രാസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് എംഫിൽ ബിരുദവും കരസ്ഥമാക്കിയ നാട്യ കലാകാരിയാണ്.

അബുദാബിയിലെ പ്രമുഖ നൃത്തപരിശീലനകേന്ദ്രമായ '' നാട്യകൽപ്പ '' യുടെ അമരക്കാരിയായി പ്രവർത്തിക്കുന്ന കൃഷ്ണ ശ്രീജിത് ഗുരുവായൂർ ദേവസ്വം അധികൃതരുടെ സഹകരണത്തോടെ ഗുരുവായൂർ മേൽ പ്പത്തുർ ഓഡിറ്റോറിയത്തിൽ നടന്ന നാരായണീയം നൃത്താവിഷ്‌ക്കാരം നാട്യ പരിപാടിക്കായാണ് ഈ അടുത്ത ദിവസം കേരളത്തിലെത്തിയത്.

മേൽപ്പത്തുർ നാരായണ ഭട്ടതിരിപ്പാടിന്റെ നാരായണീയം എന്ന പ്രസിദ്ധ കൃതിയുടെ ആധ്യാത്മിക ഭാവങ്ങളും സൗന്ദര്യാശംങ്ങളും അശേഷം ചോർന്നുപോകാതെ കോർത്തിണക്കി കുച്ചുപ്പുടി ശൈലിയിൽ ആദ്യമായി നൃത്താവിഷ്‌കാരം നടത്തിയതും ഈ അനുഗ്രഹീത നർത്തകിയാണ് .
സ്‌തോത്രകലയായ നാരായണീയത്തിന് ക്ലാസ്സിക്കൽ കലയായ കുച്ചുപ്പടിയിലൂടെ നൂതന രംഗാവിഷ്‌ക്കാരം നടത്തിയ കലാമണ്ഡലം കൃഷ്ണ ശ്രീജിത്ത് ഭഗവത് സ്‌തോത്രം,കുചേലവൃത്തം ,വേണുഗാനം ,കംസവധം തുടങ്ങിയവയുടെ ശ്ലോകങ്ങളുടെ അർത്ഥവ്യാഖ്യാനങ്ങളിലൂടെയും വാദ്യസമന്വയങ്ങളിലൂടെയും ആലാപനങ്ങളിലൂടെയുമാണ് കൃഷ്ണാ ശ്രീജിത്ത് രംഗാവിഷ്‌ക്കാരം നടത്തുന്നത്.

ഗുരുവായൂർ മേലപ്പത്തുർ ഓഡിറ്റോറിയത്തിൽ ഓഗസ്റ്റ് 17 ന് കൃഷ്ണാ ശ്രീജിത്തും സംഘവും നയിക്കുന്ന ജ്ഞാനപ്പാന നൃത്താവിഷ്‌ക്കാരം നടക്കും .ആമ്പല്ലൂർ ചുങ്കം സ്വദേശികളായ പുത്തൻപുര വീട്ടിൽ കൃഷ്ണൻ കുട്ടി മാസ്റ്ററുടെയും കലാമന്ദിരം ശോഭയുടെയും മകളായ കൃഷ്ണ പാലക്കാട് കോട്ടായി കമലനിവാസിലെ ആർട് ഓഫ് ലിവിങ് ടീച്ചർമാരായ വസന്തകുമാർ ജാനകിദേവി ദമ്പതിമാരുടെ മകൻ ശ്രീജിത്താണ് ഭർത്താവ് .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP