Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഞ്ചുനാൾ നീണ്ട കലയുടെ മാമാങ്കത്തിന് തിരശ്ശീല; കലാഭാരതി ദേശീയ നൃത്ത സംഗീതോത്സവം തൃശൂരിൽ സമാപിച്ചു

അഞ്ചുനാൾ നീണ്ട കലയുടെ മാമാങ്കത്തിന് തിരശ്ശീല; കലാഭാരതി ദേശീയ നൃത്ത സംഗീതോത്സവം തൃശൂരിൽ സമാപിച്ചു

തൃശ്ശൂർ: നവംബർ 26 മുതൽ തൃശ്ശുർ സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽ നടന്നുവരുന്ന അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന രണ്ടാമത് കലാഭാരതി ദേശീയ നൃത്ത സംഗീതോത്സവത്തിന് തിരശ്ശീല വീണു. നവതിയിലെത്തി നിൽക്കുന്ന അറിവിന്റെ ആചാര്യൻ കാഞ്ഞൂർ കൃഷ്ണൻ നമ്പൂതിരിപ്പാടിനെ ആദരിക്കലും സമാപന സമ്മേളനം ഉദ്ഘാടനവും ടൂറിസം മന്ത്രി എപി അനിൽ കുമാർ നിർവ്വഹിച്ചു.  തേറമ്പിൽ രാമകൃഷ്ണൻ എംഎൽഎ അദ്ധ്യക്ഷനായ ചടങ്ങിൽ ടിഎൻ പ്രതാപൻ എംഎൽഎയും ബഹു. തൃശ്ശുർ മേയർ രാജൻ പല്ലനും മുഖ്യാതിഥികൾ ആയിരുന്നു. കാഞ്ഞൂർ കൃഷ്ണൻ നമ്പൂതിരിപ്പാടിനെ പൊന്നാട അണിയിച്ച ടൂറിസം മന്ത്രി എപി അനിൽ കുമാർ കലാഭാരതിയുടെ സ്‌നേഹോപകാരവും സമ്മാനിച്ചു.  ഫെസ്റ്റിവൽ ഡയറക്ടർ ജോർജ് എസ് പോൾ,  ഡോ. സി രാവുണ്ണി, വി എം രാധാകൃഷ്ണൻ (പ്രസ്സ് ക്ലബ് പ്രസിഡന്റ്) എലൈറ്റ് വിജയകുമാർ, കലാഭാരതി ചെയർമാൻ കെഐ ഷെബീർ, കലാഭാരതി ഡയറക്ടർ അപർണ്ണ മാരാർ തുടങ്ങിയവർ സംസാരിച്ചു. കലാഭാരതി ദേശീയ നൃത്ത സംഗീതോത്സവത്തിന്റെ അഞ്ചാം ദിനം സമാപനദിനം ഐശ്വര്യരാജ കേരള, അവതരിപ്പിച്ച ഭരതനാട്യം, കലാമണ്ഡലം ഷീനാ സുനിൽ അവതരിപ്പിച്ച മോഹിനിയാട്ടം എന്നിയും അരങ്ങേറി.  നർത്തകിമാരായ ഐശ്വര്യ രാജയ്ക്കും കലാമണ്ഡലം ഷീനാ സുനിലിനും ടൂറിസം മന്ത്രി എപി അനിൽകുമാർ ഉപഹാരം സമ്മാനിച്ചു.

കലാഭാരതി ദേശീയ നൃത്ത സംഗീതോത്സവത്തിന്റെ സമാപനദിനമായ ഞായറാഴ്ച  വൈദ്യശാസ്ത്ര വിദ്യാർത്ഥിനിയും നർത്തകിയും ചലച്ചിത്രതാരവുമായ ഐശ്വര്യ രാജ അവതരിപ്പിച്ച ഭരതനാട്യം വേഗതാള തീവ്രതകൊണ്ട് സദസ്സിനെ അക്ഷാരാർത്ഥത്തിൽ വിസ്മയിപ്പിക്കുന്നതായിരുന്നു. നൃത്തത്തോടുള്ള അഗാധമായ താൽപര്യം മൂലം കൂടുതൽ സമയവും ഭരതനാട്യത്തിനായി ചിലവഴിക്കുന്ന, സംസ്ഥാന സ്‌കൂൾ മേളകളിൽ നിരവധി സമ്മാനങ്ങൾക്കൊപ്പം കലാതിലകപ്പട്ടവും സ്വന്തമാക്കിയിട്ടുള്ള  ഐശ്വര്യ രാജ സിദ്ധി വിനായക എന്ന ഗണപതി സ്തുതിയിലൂടെയാണ് തന്റെ നൃത്താവതരണം കലാഭാരതി ദേശീയ നൃത്ത സംഗീതോത്സവത്തിന്റെ വേദിയിൽ ആരംഭിച്ചത്. മോഹനകല്ല്യാണി രാഗത്തിൽ ആദി താളത്തിൽ ചിട്ടപ്പെടുത്തിയ ആദ്യ ഇനത്തോടെ തന്നെ ഐശ്വര്യ കലാസ്വാദകരായ സദസ്സിനെ കൈയിലെടുത്തു.  ഭരതനാട്യത്തിൽ ആർഎൽവി ആനന്ദിന്റെ ശിഷ്യയും പള്ളിക്കൂടം പോകലാമെ എന്ന തമിഴ് സിനിമയിലെ നായികയുമായ ഐശ്വര്യ രാജ ധനശ്രീ രാഗത്തിൽ ആദിതാളത്തിൽ അണിയിച്ചൊരുക്കിയ തില്ലാനയോട് കൂടിയാണ് തന്റെ നൃത്താവതരണം അവസാനിപ്പിച്ചത്. നട്ടുവാംഗത്തിൽ ഗുരു ആർഎൽവി ആനന്ദും വായ്പാട്ടിൽ അരുൺ ഗോപിനാഥും മൃദംഗത്തിൽ കിരൺ ഗോപിനാഥും വയലിനിൽ സംഗീതുമായിരുന്നു ഐശ്വര്യ രാജയുടെ ഭരതനാട്യം നൃത്താവതരണത്തിന് പക്കമേളമൊരുക്കിയത്.



ചലച്ചിത്ര പിന്നണി ഗായിക മാളവിക അനിൽ കുമാർ (സംഗീത സന്ധ്യ), ചലച്ചിത്രാരം പാരിസ് ലക്ഷമി (ഭരതനാട്യം), ലളിതസിന്ദൂരി ഹൈദരാബാദ് (കുച്ചിപ്പുടി), അമർത്യ ചാറ്റർജി കൊൽക്കൊത്ത (കഥക്) നീലമന സിസ്റ്റേഴ്‌സ് (ഭരതനാട്യം കുച്ചിപ്പുടി ജുഗൽബന്ധി), വിജയ് സുർസെൻ പൂണെ, അപർണ ഷെബീർ (ഗസൽ സന്ധ്യ), ബാംഗ്ലൂർ നൃത്തന്ത്യാർ ഗ്രൂപ്പ് (ഒഡീസ്സി), ഐശ്വര്യരാജ കേരള (ഭരതനാട്യം), കലാമണ്ഡലം ഷീനാ സുനിൽ (മോഹിനിയാട്ടം) എന്നിവരടങ്ങുന്ന പതിനഞ്ച് യുവ പ്രതിഭകളാണ് നവംബർ 26 മുതൽ അഞ്ചു ദിവസം നീണ്ടു നിന്ന ഫെസ്റ്റിവലിൽ കലാവതരണങ്ങൾ നടത്തിയത്.



കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP