Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ജാവ പെരെക്ക് ഇന്ത്യൻ പാതകളിലേക്കെത്തുന്നു; ജൂലൈ 20 മുതൽ ഇന്ത്യയിലുടനീളം മോട്ടോർസൈക്കിളിന്റെ വിതരണം ആരംഭിക്കും

ജാവ പെരെക്ക് ഇന്ത്യൻ പാതകളിലേക്കെത്തുന്നു; ജൂലൈ 20 മുതൽ ഇന്ത്യയിലുടനീളം മോട്ടോർസൈക്കിളിന്റെ വിതരണം ആരംഭിക്കും

സ്വന്തം ലേഖകൻ

പൂണെ: 2020ൽ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മോട്ടോർസൈക്കിളായ ജാവ പെരെക്ക് ഇന്ത്യൻ പാതകളിലേക്കെത്തുന്നു. ജൂലൈ 20മുതൽ രാജ്യത്തുടനീളം പെരെക്കിന്റെ വിതരണം ആരംഭിക്കുമെന്ന് ക്ലാസിക്ക് ലെജൻഡ്സ് അറിയിച്ചു.

ഭൂതകാലത്തെ അനുസ്മരിപ്പിക്കുന്ന മോട്ടോർസാക്കിളായ പെരെക്ക്, വർത്തമാന കാലത്തിനും ഏറെ മുന്നിലാണ്. 'ഗൂഡവും ജാഗ്രതയും ഇരുണ്ടതുമായ' ഫാക്ടറി അനുസൃത രൂപകൽപ്പനയിലുള്ള പെരെക്ക് ബിഎസ്-6 യന്ത്രമാണ്.

ഇന്ത്യയിലെ ആദ്യ ഫാക്ടറി കസ്റ്റം 334 സിസി ലിക്യൂഡ് കൂൾഡ്, സിംഗിൾ സിലിണ്ടർ, നാലു സ്ട്രോക്ക്, ഡിഒഎച്ച്സി എഞ്ചിൻ 30.64 പിഎസ് ശക്തിയും 32.74 എൻഎം ടോർക്കും പകരുന്നു. ജാവയുടെ ഇരട്ട എക്സോസ്റ്റും ഇതിനോടൊപ്പം ചേരുന്നു.

ലോക്ക്ഡൗൺ കാലം പെരെക്ക് ടീം ഫലപ്രദമായിട്ടാണ് ഉപയോഗിച്ചത്. നേരത്തെയുള്ള ടോർക്ക് 2എൻഎം വർധിപ്പിക്കാൻ ഇതുവഴി സാധിച്ചു. ഉയർന്ന ടോർക്ക് ആക്സിലറേഷനിൽ മികച്ച പുള്ളിങ് നൽകാൻ സഹായിക്കുന്നു. എഞ്ചിന്റെ മികച്ച ട്യൂണിങാണ് ഇതിന് വഴിയൊരുക്കിയത്. ഒപ്പം പ്രകടനം മെച്ചപ്പെടുത്തുന്ന സാങ്കേതിക വിദ്യയും ചേരുന്നു. ഇത് ബിഎസ്-6 ചട്ടങ്ങൾക്കനുസരിച്ചുള്ള ശുദ്ധമായ വാതക പുറം തള്ളലിനും സഹായിക്കുന്നു. ആറു സ്പീഡ് ട്രാൻസ്മിഷൻ മികച്ച റൈഡിങ് അനുഭവം പകരുന്നു.

പൂർണമായും പുനർനിർമ്മിച്ച ചേസിസിൽ പുതിയ സ്വിങ് ആം സ്ഥാപിച്ചിരിക്കുന്നു ഇത് കാർക്കശ്യമായ ടോർഷൻ നൽകുന്നു. ഫ്രെയിമും ബലമുള്ള സ്വിങ് ആമും റോഡിൽ സ്ഥിരത പകരുന്നു. കൈകാര്യം ചെയ്യാൻ എളുപ്പമാകുന്നു.

പെരെക്ക് നിർമ്മിക്കാൻ ഇറങ്ങുമ്പോൾ ലക്ഷ്യം ലളിതമായിരുന്നു. വ്യത്യസ്തവും വ്യക്തിത്വവും പ്രകടനമികവും നിറഞ്ഞൊരു മോട്ടോർസൈക്കിൾ സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യമെന്നും ഇന്ത്യയിലെ ആദ്യ ഫാക്ടറി അധിഷ്ഠിത പെരെക്ക് അങ്ങനെ എത്തിയിരിക്കുകയാണെന്നും ഉപഭോക്താക്കൾക്ക് ആസ്വാദ്യകരമായ സൃഷ്ടി നടത്തിയതിൽ അഭിമാനമുണ്ടെന്നും അവരെ 'ഇരുണ്ട' വശത്തേക്ക് സ്വാഗതം ചെയ്യുകയാണെന്നും പെരെക്ക് റൈഡർമാർക്ക് രാത്രികൾ ഇനി ഒരിക്കലും പഴതുപോലെയാകില്ലെന്നും ക്ലാസിക്ക് ലെജൻഡ്സ് സഹ-സ്ഥാപകൻ അനുപം തരേജ പറഞ്ഞു.

ജാവ പെരെക്ക് ലളിതമായ ഫിനാൻസിങിലൂടെയും ലഭ്യമാണ്. ജാവ ഡീലർമാരുടെ ഓരോ ഫിനാൻസിങ് ഓഫറും നൂതനമാണ്. ആദ്യ മൂന്ന് ഇഎംഐകളിൽ 50 ശതമാനം ഇളവ്, മാസം 6666 രൂപ വരുന്ന പ്രത്യേക ഇഎംഐകൾ, രണ്ടു വർഷത്തേക്ക് 8000 രൂപയും മൂന്ന് വർഷത്തേക്ക് 6000 രൂപയും വരുന്ന ഇഎംഐ പ്ലാനുകൾ, വരുമാന തെളിവുകൾ ഇല്ലാതെ പൂജ്യം ഡൗൺ പേയ്മെന്റിൽ 100 ശതമാനം വായ്പ തുടങ്ങിയവ ഫിനാൻസിങിൽ ചിലതാണ്.

2019 നവംബർ 15ന് ഔദ്യോഗികമായി അവതരിപ്പിച്ച ജാവ പെരെക്കിന്റെ ബുക്കിങ് ജനുവരി ഒന്നിനാണ് ആരംഭിച്ചത്. 1,94,500 രൂപയാണ് മോട്ടോർസൈക്കിളിന്റെ ഡൽഹിയിലെ എക്സ്-ഷോറൂം വില. ഡിസ്പ്ലേ, ടെസ്റ്റ് റൈഡ്, ബുക്കിങ് എന്നിവകൾക്കായി ജാവ ഡീലർഷിപ്പുകളിൽ മോട്ടോർസൈക്കിളുകൾ ഇന്ത്യയിലുടനീളം ലഭ്യമായിരുന്നു.

ഉപഭോക്താക്കളുടെ സുരക്ഷക്കായി ക്ലാസിക്ക് ലെജൻഡ്സ് ഡീലർഷിപ്പുകളിൽ പ്രത്യേകം സംവിധാനങ്ങൾ ഒരുക്കണെമെന്ന് മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്. സാമൂഹ്യ അകലവും ശുചിത്വവും പോലുള്ള പ്രോട്ടോക്കോളുകൾ ഷോറൂമുകൾ പൂർണമായും പാലിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP