Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജാവ ബിഎസ്-6 മോഡലുകളുടെ വിതരണം ആരംഭിച്ചു

സ്വന്തം ലേഖകൻ

കൊച്ചി: രാജ്യത്തുടനീളമുള്ള ഡീലർഷിപ്പ് നെറ്റ്‌വർക്കുകളിലൂടെ ക്ലാസിക് ലെജൻഡ്സ് ജാവയുടെയും ജാവ ഫോർട്ടിടുവിന്റെയും ബിഎസ്-6 മോഡലുകളുടെ വിതരണം ആരംഭിച്ചു. രണ്ടു മോഡലുകളും ഡിസ്പ്ലേയ്ക്കും ടെസ്റ്റ് റൈഡിനും ബുക്കിങിനും ഇപ്പോൾ ഡീലർഷിപ്പുകളിൽ റെഡിയാണ്.

ജാവയിലും ജാവ ഫോർട്ടിടുവിലും കരുത്ത് പകരുന്നത് 293 സിസി, ലിക്വിഡ് കൂൾഡ്, സിംഗിൾ സിലിണ്ടർ, ഡിഒഎച്ച്സി എഞ്ചിനാണ്. രണ്ടു ബൈക്കുകളും ഇന്ത്യയിൽ ആദ്യമായി ക്രോസ് പോർട്ട് സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. ഇത് ചാർജ് എക്സോസ്റ്റ് വാതകങ്ങളുടെ ഒഴുക്ക് സുഖമമാക്കി എഞ്ചിൻ കാര്യക്ഷമതയുടെ മൊത്തത്തിലുള്ള അളവ് വർധിപ്പിക്കുന്നു. കരുത്തും ടോർക്ക് ഔട്ട്പൂട്ടും മെച്ചപ്പെടുത്തുന്നു.

ക്രോസ് പോർട്ട് കോൺഫിഗറേഷൻ ഉപയോഗിക്കുന്ന ലോകത്തെ ആദ്യ സിംഗിൾ സിലിണ്ടർ എഞ്ചിനാണിത്. ബിഎസ്-4നു തുല്ല്യമായ കരുത്തും ടോർക്കും പകർന്ന് ഉപഭോക്താവിന് റൈഡിങ് മികച്ച അനുഭവമാക്കുന്നു. മോട്ടോർസൈക്കിളിന്റെ ഇരട്ട എക്സോസ്റ്റ് ഐഡന്റിറ്റി നിലനിർത്താനും ഈ സാങ്കേതിക വിദ്യ സഹായിക്കുന്നു. കരുത്തും ടോർക്ക് എണ്ണവും നിലനിർത്തി ബിഎസ്-6 പുറംതള്ളൽ പാലിക്കാനും ഇതുവഴി സാധിക്കുന്നു.

ജാവയുടെ പുതിയ ലാംഡ സെൻസർ ഏതു സാഹചര്യത്തിലുള്ള റോഡിലും പ്രകടന സ്ഥിരത നിലനിർത്തുന്നു, ഒപ്പം ശുദ്ധമായ പുറം തള്ളലിനും സഹായിക്കുന്നു.

പുതിയ സീറ്റ് പാനും കുഷ്യനും ദീർഘ ദൂര റൈഡുകൾ സുഖപ്രദമാക്കുന്നു. മോടി പിടിപ്പിക്കലിൽ ക്രോം പ്ലേറ്റിങ് ഇപ്പോൾ വരുന്നത് രണ്ടര കുറിച്ച സ്റ്റാൻഡേർഡ് ടെസ്റ്റ് റേറ്റിങിന്റെ പിന്തുണയോടെയാണ്. രണ്ടു ജാവ മോഡലുകളും മികവുറ്റ ബ്രേക്കിങ് സംവിധാനത്തിലുള്ളതാണ്. എബിഎസ് സംവിധാനം ഈ രംഗത്തെ എതിരാളികളേക്കാൾ ഏറ്റവും കുറച്ച് ബ്രേക്കിങ് ദൂരവും മികച്ച നിയന്ത്രണവും നൽകുന്നു.
അനായാസ ഫിനാൻസിലും മോട്ടോർസൈക്കിൾ ലഭ്യമാണ്. ആദ്യ മുടക്ക് കുറച്ച് ഉപഭോക്താവിന് രണ്ടോ മൂന്നോ വർഷത്തെ ഇഎംഐകളിലൂടെ ബാക്കി തുക നൽകാം.

ജാവ ഡീലർഷിപ്പുകളിൽ ലഭ്യമായ ഫിനാൻസുകൾ:
സ്‌കീം 1 - ആദ്യ മൂന്ന് ഇഎംഐകളിൽ 50 ശതമാനം ഓഫ്.
സ്‌കീം 2 - പ്രതിമാസം 5555 രൂപയുടെ പ്രത്യേക ഇഎംഐ പ്ലാൻ.
സ്‌കീം 3 - രണ്ടു വർഷത്തേക്ക് പ്രതിമാസം 8000 രൂപ വീതം അല്ലെങ്കിൽ മൂന്ന് വർഷത്തേക്ക് 6000 രൂപ വീതം.
100 ശതമാനവും ഫണ്ടിങ്, പൂജ്യം ഡൗൺപേയ്മെന്റ്, വരുമാന തെളിവുകൾ വേണ്ട (നിബന്ധനകളിലൂടെ)
കേന്ദ്ര സർക്കാരിന്റെ സുരക്ഷാ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി എല്ലാ ഡീലർഷിപ്പുകളിലും ഉപഭോക്താക്കൾ, ജീവനക്കാർ, സന്ദർശകർ എന്നിവരുടെ സുരക്ഷയ്ക്കായി ക്ലാസിക് ലെജൻഡ്സ് നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
വില വിവരങ്ങൾ:
നിറഭേദം അനുസരിച്ച് : സിംഗിൾ എബിഎസ് ബിഎസ്-6, ഡ്യൂവൽ എബിഎസ് ബിഎസ്-6 എന്നിങ്ങനെ. (ഡൽഹിയിലെ എക്സ്-ഷോറൂം വില).

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP