Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോൺഗ്രസ്സ് ജനസഭ എ കെ ആന്റണി ഉദ്ഘാടനം ചെയ്യും

സ്വന്തം ലേഖകൻ

പിണറായി സർക്കാരിന്റെ അഴിമതിക്കും അധോലോക സംഘങ്ങളുടെ അഴിഞ്ഞാട്ടത്തിനും പൊതുപ്രവർത്തകർക്കെതിരെയുള്ള അപവാദ പ്രചാരണങ്ങൾക്കും എതിരെ ജില്ലാ കോൺഗ്രസ്സ് കമ്മറ്റി തൃക്കാക്കര നിയോജകമണ്ഡലത്തിൽ (നാളെ) 20/10/2020 ൽ നടക്കുന്ന കോൺഗ്രസ് ജനസഭ എ കെ ആന്റണി ഉദ്ഘാടനം ചെയ്യും.

തൃക്കാക്കര നിയോജക മണ്ഡലത്തിലെ 161 ബൂത്തുകളിലും കോവിഡ് മാനദണ്ഡം പാലിച്ച് കൊണ്ട് രാവിലെ 10 മണി മുതൽ 12 വരെ കോൺഗ്രസ് പ്രവർത്തകർ ജനസഭ സംഘടിപ്പിക്കും. തൃക്കാക്കര നിയോജക മണ്ഡലത്തിലെ തൃക്കാക്കര ഈസ്റ്റിൽ ടി. ജെ വിനോദ്എം.എൽ എ , വെണ്ണലയിൽ ഹൈബി ഈഡൻ എം. പി, വൈറ്റില വി. പി സജീന്ദ്രൻ എംഎൽഎ, തൃക്കാക്കര വെസ്റ്റിൽ അൻവർ സാദത്ത് എം. എൽ എ, കടവന്ത്രയിൽ യു ഡി എഫ് ജില്ല ചെയർമാൻ ഡോമനിക് പ്രസന്റേഷൻ, ഇടപ്പള്ളിയിൽ മുൻ മന്ത്രി കെ. ബാബു, തമ്മനം ചാൾസ് ഡയസ് കെ. പി സി സി സെക്രട്ടറി, പാലാരിവട്ടം ദീപ്തി മേരി വർഗീസ് കെ. പി. സി. സി ജനറൽ സെക്രട്ടറി എന്നിവർ പങ്കെടുക്കും.ഡിസിസി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പി. ഐ മുഹമ്മദലി, സേവ്യർ തയാങ്കേരി, എം. ബി മുരളിധരൻ, അബ്ദുൽ ലത്തീഫ്, പി കെ അബ്ദുൽ റഹ്മാൻ, പി. ഡി മാർട്ടിൻ, ലാലി ജോഫിൻ, വഹിദ ഷെരീഫ്, ബ്ലോക്ക് പ്രസിഡന്റ്മാരായ ജോഷി പള്ളൻ, നൗഷാദ് പല്ലച്ചി, മണ്ഡലം പ്രസിഡന്റ്മാരും ജനസഭകൾക്ക് നേതൃത്വം നൽകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP