Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം: സി വി ജമീല സംസ്ഥാന പ്രസിഡണ്ട്, റുക്സാന ജനറൽ സെക്രട്ടറി

ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം: സി വി ജമീല സംസ്ഥാന പ്രസിഡണ്ട്, റുക്സാന ജനറൽ സെക്രട്ടറി

സ്വന്തം ലേഖകൻ

കോഴിക്കോട്: ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന പ്രസിഡണ്ടായി സി.വി ജമീലയെയും ജനറൽ സെക്രട്ടറിയായി പി.റുക്‌സാനയെയും തെരഞ്ഞെടുത്തു.

മലപ്പുറം പൊന്നാനി സ്വദേശിയായ സി വി ജമീല കഴിഞ്ഞ പ്രവർത്തന കാലയളവിൽ സംഘടനയുടെ ജനറൽ സെക്രട്ടറിയായിരുന്നു. ജി ഐ ഒ യിലൂടെ സംഘടനാ രംഗത്തെത്തിയ ജമീല ഐ.എസ്.എസ് അറബിക് കോളേജ് പൊന്നാനി, അൻസാർ ട്രൈനിങ് കോളേജ് പെരുമ്പിലാവ് എന്നിവിടങ്ങളിൽ നിന്നാണ് പഠനം പൂർത്തിയാക്കിയത്.

റുക്സാന ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതി അംഗം കൂടിയാണ്. രണ്ട് തവണ ജി ഐ ഒ സംസ്ഥാന പ്രസിഡണ്ടായിരുന്നു. തൃക്കരിപ്പൂർ സ്വദേശിയാണ്.

വൈസ് പ്രസിഡണ്ടായി കെ സഫിയ അലിയും സെക്രട്ടറിമാരായി അസൂറ അലി, കെ. ടി. നസീമ .പി സുബൈദ, റംല .വി .കെ, ടി കെ ജമീല, സഫിയ ഷറഫിയ എന്നിവരെയും തെരഞ്ഞെടുത്തു.

കെ.സഫിയ അലി (കോഴിക്കോട്), കെ.ടി.നസീമ (കോഴിക്കോട്), സഫിയ ശറഫിയ്യ (പാലക്കാട്), പി.സുബൈദ (മലപ്പുറം), അസൂറ അലി (തൃശൂർ), ആർ.സി സാബിറ (കോഴിക്കോട്), വി.കെ.സൽമ (എറണാകുളം), ലൈല ടീച്ചർ (മലപ്പുറം), വി.എ നസീമ (തിരുവനന്തപുരം), മുബീന .എച്ച് (തിരുവനന്തപുരം), ഖദീജ റഹ്മാൻ (തൃശൂർ), ടി.കെ.ജമീല (മലപ്പുറം), ഇ.സി. ആയിഷ (മലപ്പുറം), കെ.എൻ.സുലൈഖ (കണ്ണൂർ), വി.കെ റംല (എറണാകുളം), ശരീഫ അമീൻ തൃശൂർ), ഫാത്വിമ മൂസ (പാലക്കാട്), സനീറ ബീവി. എ (കൊല്ലം), പി.സി.ഉമ്മുകുൽസും (തൃശൂർ), സി.എച്ച്.സാജിദ (മലപ്പുറം) എന്നിവരാണ് കൂടിയാലോചന സമിതിയംഗങ്ങൾ. രണ്ട് വർഷമാണ് സമിതിയുടെ പ്രവർത്തന കാലാവധി. ജ. ഇ കേരള അമീർ എം ഐ അബ്ദുൽ അസീസ് തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. സംസ്ഥാന സെക്രട്ടറി പി.വി റഹ്മാബി കെ.കെ. സൂഹറ, എന്നിവർ സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP