Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202006Sunday

കോവിഡ് പ്രതിസന്ധിയെ മികവിന്റെ അവസരമാക്കി ഇസാഫ് ബാങ്ക്

സ്വന്തം ലേഖകൻ

സാധാരണ ജനജീവിതത്തെ കീഴ്‌മേൽ മറിക്കുകയും പുതിയ ശീലങ്ങൾ നിത്യജീവിതത്തിന്റെ ഭാഗമാക്കി മാറ്റുകയും ചെയ്ത കോവിഡ്19 വലിയ ആഘാതമേൽപ്പിച്ച ഒരു മേഖലകളാണ് സേവന, തൊഴിൽ രംഗങ്ങൾ. രോഗവ്യാപനം തടയുന്നതിന് ജനങ്ങൾ പരമാവധി സമ്പർക്കങ്ങൾ കുറയ്ക്കുക എന്ന മുൻകരുതൽ സ്വീകരിക്കാൻ നിർബന്ധിതരായതോടെ വെല്ലുവിളികൾ നേരിടേണ്ടി വന്ന മേഖലയാണ് ബാങ്കിങ് രംഗം. ഈ പ്രതിസന്ധി ഘട്ടത്തിലും ഉപഭോക്താക്കൾക്ക് തടസ്സങ്ങളില്ലാതെ സേവനം ഉറപ്പാക്കാനും അതോടൊപ്പം ജീവനക്കാർക്ക് മികച്ച തൊഴിൽ സാഹചര്യങ്ങളും പരിശീലനങ്ങളും ഒരുക്കാനും രാജ്യത്ത് ഏറ്റവും വേഗത്തിൽ വളരുന്ന സോഷ്യൽ ബാങ്കുകളിലൊന്നായ ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് നടപ്പിലാക്കിയ വിവിധ പദ്ധതികൾ അനുകരണീയ മാതൃക സൃഷ്ടിച്ചിരിക്കുകയാണ്. സോഷ്യൽ ബാങ്കിങ് എന്ന ആശയത്തിലൂന്നി പ്രവർത്തിക്കുന്ന ഇസാഫ് ഇന്ത്യയിലുടനീളമുള്ള തങ്ങളുടെ 475 ശാഖകളിൽ ജോലി ചെയ്യുന്ന ജീവനക്കാരെ കോവിഡ് കാലത്തിന് അനുയോജ്യമായ രീതിയിൽ മാറ്റിയെടുക്കുന്നതിനും ന്യൂ നോർമലിനെ തൊഴിൽസാഹചര്യങ്ങളോട് അനായാസം ഇണക്കിച്ചേർക്കാനും പ്രവർത്തന ശൈലയിലും സേവനങ്ങളിലും നവീനമായ പുതിയ മാറ്റങ്ങളാണ് നടപ്പിലാക്കിയത്.

വെർച്വൽ റിക്രൂട്ട്‌മെന്റും പരിശീലനവും
കോവിഡ് പ്രതിസന്ധി മൂലം പല സ്ഥാപനങ്ങളും ജീവനക്കാരെ പിരിച്ചുവിടുകയും റിക്രൂട്ട്്‌മെന്റ് നിർത്തിവെക്കുകയും ചെയ്തപ്പോൾ ഇസാഫ് തൊഴിലന്വേഷകർക്കായി പുതിയ വെർച്വൽ വാതായനങ്ങൾ തുറക്കുകയാണ് ചെയ്യ്തത്. ഇന്ത്യയിൽ കോവിഡ് വ്യാപനത്തിന്റെ പ്രാരംഭത്തിൽ മാർച്ചിൽ തന്നെ ഇസാഫ് പുതിയ റിക്രൂട്ട്‌മെന്റുകളും ട്രെയ്‌നിങും വെർച്വൽ രീതിയിലേക്ക് മാറ്റിയിരുന്നു. ഓൺലൈൻ, വെർച്വൽ സാധ്യതകളെ വളരെ വേഗത്തിൽ പ്രയോഗത്തിലെത്തിച്ച ബാങ്കുകളിലൊന്നാണ് ഇസാഫ്. കോവിഡ് പ്രതിസന്ധി കാലത്തും അവശ്യസേവന വിഭാഗത്തിൽ വരുന്ന ബാങ്കിങ് രംഗത്ത് ഉപഭോക്താക്കൾക്ക് തടസ്സങ്ങളില്ലാതെ സേവനം ഉറപ്പാക്കാനും എല്ലാ ശാഖകളിലും വേണ്ടത്ര ജീവനക്കാരെ ഉറപ്പു വരുത്താനുമാണ് ഇസാഫ് ഊന്നൽ നൽകിയത്. കോവിഡിനു മുമ്പ് ജീവനക്കാർക്കു നൽകിയ എല്ലാ ഉറപ്പുകളും പാലിക്കുമെന്ന ഉറപ്പും ഇസാഫ് നൽകി.

ഇതിന്റെ ഭാഗമായി പുതിയ റിക്രൂട്ട്‌മെന്റ് നടപടികളും ട്രെയ്‌നിങുമെല്ലാം ഓൺലൈൻ ആക്കി. തൊഴിലവസര അറിയിപ്പുകൾ സോഷ്യൽ മീഡിയയിലും ജോബ് പോർട്ടലുകളിലും ഓൺലൈൻ ഗ്രൂപ്പുകളിലും പ്രചരിപ്പിച്ചാണ് പുതിയ ജീവനക്കാരെ തേടിയത്. നിരവധി അപേക്ഷകളാണ് ലഭിച്ചത്. തെരഞ്ഞെടുത്ത അപേക്ഷകരുടെ രേഖാ പരിശോധന പൂർണമായും ഓൺലൈനായിരുന്നു. അഭിമുഖം വിഡിയോ കോഫറൻസ് വഴിയും. ഇതു വിജയകരമായതോടെ ഇനി വരുന്ന ഒഴിവുകളിലേക്ക് ജീവനക്കാരെ കണ്ടെത്തുതിന് ഓൺലൈൻ ജോബ് ഫയർ നടത്താനും ഇസാഫ് തീരുമാനിച്ചിട്ടുണ്ട്. പുതുതായി ജോലിക്കെടുത്ത ജീവനക്കാരുടെ അഞ്ചു ദിവസ ഇൻഡക്ഷൻ, പ്രൊഡക്ട് ട്രെയ്‌നിങ്ങുകളും ഓൺലൈനിൽ വിജയകരമായി പൂർത്തിയാക്കി.

ഇതോടൊപ്പം തന്നെ എല്ലാ ജീവനക്കാർക്കും അവരുടെ തൊഴിലിലും വ്യക്തിജീവനത്തിലും പ്രയോജനകരമായ നൈപുണ്യ വികസനത്തിനും വിവിധ വെർച്വൽ പരിശീലന പരിപാടികൾ ഇസാഫ് നടത്തി. അതതു മേഖലകളിൽ വൈദഗ്ദ്യമുള്ള ബാങ്ക് ഉദ്യോഗസ്ഥരും പുറത്തു നിന്നുള്ള വിദഗ്ധരുമാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്. ദേശീയ തലത്തിലെ മുൻനിര സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഈ കോഴ്‌സുകൾ നടത്തുന്നത്. ഈ കോഴ്‌സുകളും പരിശീലനങ്ങളും അറിവ് വർധിപ്പിക്കുന്നതോടൊപ്പം ജീവനക്കാരിൽ ഗുണപരമായ നല്ല മാറ്റങ്ങളുണ്ടാക്കി.

ഇസാഫ് ബാങ്ക് ഓൺലൈൻ അക്കാദമി
ജീവനക്കാർക്ക് കാലാനുസൃതമായ പുതിയ അറിവുകൾ പകർന്നു നൽകാനും അവരുടെ പ്രവർത്തന മേഖലയിലെ നൈപുണ്യം വികസിപ്പിക്കാനും ഇസാഫ് ബാങ്ക് സ്ഥാപിച്ച വെൽച്വൽ പാഠശാലയാണ് ഇസാഫ് ബാങ്ക് ഓൺലൈൻ അക്കാദമി. ഇതു വഴി വൈവിധ്യമാർന്ന ബാങ്കിങ് കോഴ്‌സുകളാണ് ജീവനക്കാർക്കായി അവതരിപ്പിച്ചത്. വിവിധ വകുപ്പുകളിലെ ജീവനക്കാർക്ക് അവരുടെ അഭിരുചിക്കനുസരിച്ച് തിരഞ്ഞെടുക്കാവുന്ന കോഴ്‌സുകൾ നൽകി. മൊബൈൽ ആപ്പ് വഴിയും പഠിക്കാവുന്ന രീതിയിലാണ് ഇവ അവതരിപ്പിച്ചത്. ലോക്ഡൗൺ കാലത്തു നിർബന്ധ ഇ-ലേണിങ് പദ്ധതിയിലൂടെ 90 ശതമാനം ജീവനക്കാരും വിവിധ കോഴ്‌സുകൾ പൂർത്തിയാക്കിയിരുന്നു. ഈ ഓൺലൈൻ അക്കാദമിയെ വികസിപ്പിക്കാനും വൈവിധ്യം നിറഞ്ഞതും ഇന്ററാക്ടീവുമായ പുതിയ കോഴ്‌സുകൾ അവതരിപ്പിക്കാനുമുള്ള ഒരുക്കത്തിലാണിപ്പോൾ ഇസാഫ്. ഇതിന്റെ ഭാഗമായി ബാങ്കിങ്, സാമ്പത്തിക രംഗത്തെ ചലനങ്ങളും പുതിയ പ്രവണതകളും പുതിയ പുസ്തകങ്ങളും ലേഖനങ്ങളും ജീവനക്കാരിലെതത്തിക്കാനും അറിവു പകരാനും ഒരു ഓൺലൈൻ പ്രസിദ്ധീകരണവും ബാങ്ക് ഉടൻ അവതരിപ്പിക്കും.

സേവനങ്ങൾ നൽകുമ്പോൾ ജനങ്ങൾ, പ്രകൃതി, സമൃദ്ധി എന്നീ മൂന്നു വിശാല ആശയങ്ങളിൽ ഊന്നിനിൽക്കുക എതാണ് ഇസാഫിന്റെ സമീപനം. സാങ്കേതിക വിദ്യയുടെ പരമാവധി സാധ്യതകൾ ഉപയോഗപ്പെടുത്തി എല്ലാ സേവനങ്ങളും ശരിയായ സമയത്തു തന്നെ ഉപഭോക്താക്കളുടെ വിരൽതുമ്പിലെത്തിക്കുക എന്ന സാമൂഹിക ഉത്തരവാദിത്തം നിറവേറ്റുന്നതിലും ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് പ്രതിജ്ഞാബദ്ധമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP