Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

കോവിഡ് കെയർ ലോണുമായി ഇസാഫ് ബാങ്ക്

സ്വന്തം ലേഖകൻ

കൊച്ചി: കോവിഡ്-19 പ്രതിസന്ധിയെ തുടർന്ന് ദുരിതമനുഭവിക്കുന്നവർക്ക് ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് പ്രത്യേക വായ്പാ പദ്ധതി അവതരിപ്പിച്ചു. അപ്രതീക്ഷിത ദുരന്തങ്ങളിൽ അകപ്പെടുന്ന ഉപഭോക്താക്കൾക്കായുള്ള ഉദ്ധാൻ വായ്പാ പദ്ധതിയുടെ ഭാഗമായാണ് പുതിയ കോവിഡ് കെയർ വായ്പ, ബാങ്ക് അവതരിപ്പിച്ചിരിക്കുന്നത്. 5,000 രൂപ മുതൽ 30,000 രൂപ വരെ വായ്പ ലഭിക്കും. 34 മാസ കാലവധിയുള്ള ഈ വായ്പകൾക്ക്, തിരിച്ചടവിന് പ്രാരംഭത്തിൽ നാലു മാസം അവധിയും ലഭിക്കും. ഈ വായ്പകൾക്ക് പ്രോസസിങ് ഫീസ് ഈടാക്കുന്നതല്ല. ഇൻഷുറൻസ് പരിരക്ഷയും കോവിഡ് കെയർ ലോണിന്റെ സവിശേഷതയാണ്. ബാങ്കിന്റെ എല്ലാ മൈക്രോ ബാങ്കിങ് ഉപഭോക്താക്കൾക്കും ഈ വായ്പകൾ ലഭ്യമാണ്.

ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ നിലവിലുള്ള മൈക്രോബാങ്കിങ് ഗ്രൂപ്പ് അംഗങ്ങൾക്ക് അവരുടെ ഉപജീവനമാർഗം പുനഃസ്ഥാപിക്കുന്നതിനും മറ്റാവശ്യങ്ങൾക്കുമുള്ള സാമ്പത്തിക സഹായമായാണ് ഉദ്ധാൻ വായ്പകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പ്രളയ കാലത്താണ് ഈ പദ്ധതി ബാങ്ക് ആദ്യമായി അവതരിപ്പിച്ചത്. ലോക്ഡൗൺ കാലയളവിന് ശേഷം ഇന്ത്യയിലുടനീളം എല്ലാ ശാഖകളിലും കോവിഡ് കെയർ ലോൺ ലഭ്യമാക്കും

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP